ഒബാമയുമായി വേര്‍പിരിയലിന്റെ വക്കില്‍? തുറന്ന് പറഞ്ഞ് മിഷേല്‍ ഒബാമ; ചില തിരഞ്ഞെടുപ്പുകള്‍ നടത്തുന്നു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ദമ്പതികളാണ് ബരാക് ഒബാമയും മിഷേല്‍ ഒബാമയും. ബരാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്നപ്പോള്‍ പൊതുവേദികളിലെ ശക്തമായ സാന്നിധ്യമായിരുന്നു മിഷേല്‍. എല്ലാ കാര്യങ്ങളിലും പരസ്പരം പിന്തുണച്ച് പ്രവര്‍ത്തിരുന്ന ഇരുവരും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ അടുത്തകാലത്താണ് പ്രചരിക്കാന്‍ തുടങ്ങിയത്. പൊതു ഇടങ്ങളിലും രാഷ്ട്രീയ പരിപാടികളിലുമുള്ള മിഷേലിന്റെ അസാന്നിധ്യവും മാധ്യങ്ങളുടെ ശ്രദ്ധ നേടി. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യമായ ഒരു പ്രതികരണത്തിന് ഇരുവരും തയാറായിരുന്നില്ല.
ഇതിനിടെ ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും തമ്മില്‍ പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ വാലന്റൈന്‍സ് ഡേയില്‍ മിഷേലും ഒബാമയും പരസ്പരം പ്രണയദിനാശംസകള്‍ നേര്‍ന്നതോടെ അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമുണ്ടായി. ഇപ്പോഴിതാ വേര്‍പിരിയല്‍ വാര്‍ത്തകളില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് മിഷേല്‍ ഒബാമ. അഭിനേത്രി സോഫിയ ബുഷുമായി നടത്തിയ പോഡ്കാസ്റ്റിലാണ് മി ഷേലിന്റെ തുറന്നുപറച്ചില്‍.

ജീവിതവുമായി ബന്ധപ്പെട്ട് ചില തിരഞ്ഞെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മിഷേല്‍ ഒബാമ പറഞ്ഞു. അതേസമയം, വേര്‍പിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ മിഷേല്‍ തള്ളിക്കളഞ്ഞു. മക്കള്‍ മുതിര്‍ന്നതോടെ, തന്റെ മുന്‍ഗണനകള്‍ പുനര്‍നിര്‍ണയിക്കാനും സ്വന്തം ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള സ്വാതന്ത്ര്യം ലഭിച്ചതായി അവര്‍ പറഞ്ഞു. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തന്റെ സാമൂഹിക കാഴ്ച്ചപ്പാടുകളും അവര്‍ പങ്കുവെച്ചു.
'എന്റെ ജീവിതത്തിന്റെ കലണ്ടര്‍ നിയന്ത്രിക്കാന്‍ എനിക്ക് ഇപ്പോള്‍ അവസരമുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പേ എനിക്ക് ഇത്തരം തീരുമാനങ്ങള്‍ ധാരാളം എടുക്കാമായിരുന്നു, പക്ഷേ ഞാന്‍ ആ സ്വാതന്ത്ര്യം എനിക്ക് നല്‍കിയില്ല. എന്റെ കുട്ടികളെ അവരുടെ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുന്നതു വരെ എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ല. ജീവിതത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്തതിന് കുട്ടികളുടെ ജീവിതമാണ് ഞാന്‍ എല്ലായ്പ്പോഴും ചൂണ്ടിക്കാട്ടിയിരുന്നത്.
ഇപ്പോള്‍ അവര്‍ മുതിര്‍ന്നുകഴിഞ്ഞു. ഇന്ന് ഞാന്‍ എനിക്ക് പ്രാധാന്യം നല്‍കിത്തുടങ്ങി. കഴിഞ്ഞ ഒരു വര്‍ഷത്തെ കലണ്ടറിലേക്ക് നോക്കുമ്പോള്‍ എനിക്ക് സന്തോഷമുണ്ട്. കാരണം എനിക്ക് ഏറ്റവും നല്ലത് എന്താണോ, അതു മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. അല്ലാതെ മറ്റുള്ളവര്‍ ഞാന്‍ എന്ത് ചെയ്യണമെന്ന് കരുതുന്നതല്ല ഞാന്‍ ചെയ്തത്' - മിഷേല്‍ പറയുന്നു.
ജനുവരിയില്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ സംസ്കാര ചടങ്ങില്‍ മിഷേലില്ലാതെ ബരാക് ഒബാമ പങ്കെടുത്തതോടെയാണ് ദമ്പതികള്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ദിവസങ്ങള്‍ക്ക് ശേഷം ഡൊണാള്‍ഡ് ട്രംപിന്റെ പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങിലും മിഷേല്‍ പങ്കെടുത്തില്ല. ഇത് വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.
ഒബാമ-മിഷേല്‍ ദമ്പതികളുടെ ദാമ്പത്യം 32 വര്‍ഷം പിന്നിട്ടു. രണ്ട് പെണ്മക്കളാണ് ഇരുവര്‍ക്കുമുള്ളത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൈറ്റ് ഹൗസ് വിട്ടതിനുശേഷം ജീവിതത്തില്‍ വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് പോഡ്കാസ്റ്റില്‍ മിഷേല്‍ വിശദമായി സംസാരിക്കുന്നുണ്ട്.
'ഇപ്പോള്‍ ജീവിതത്തിലെടുക്കുന്ന തീരുമാനങ്ങള്‍ നേരത്തേ എടുക്കാമായിരുന്നു. എന്നാല്‍ സ്വയം അതിന് മുതിര്‍ന്നില്ല. സ്ത്രീകള്‍ മറ്റെന്തിനേക്കാളും തങ്ങള്‍ക്ക് പ്രധാന്യം നല്കുന്നതില് പിന്നാക്കം നില്‍ക്കുന്നതിലുള്ള തന്റെ അസ്വസ്ഥതയും പോഡ്കാസ്റ്റില്‍ അവര്‍ പ്രകടിപ്പിക്കുന്നുണ്ട്. പൊതുവേദികളില്‍ നിന്ന് അകന്നെങ്കിലും ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്ന ഒരുപാട് കാര്യങ്ങള്‍ ചെയ്യാനും അതില്‍ മുഴുകാനും സാധിച്ചു' - മിഷേല്‍ പറയുന്നു. മിഷേല്‍ ഇന്നും വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഭാഗമാണ്, വിവിധ ഇടങ്ങളില്‍ പ്രഭാഷണങ്ങളും നടത്തുന്നുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.
വിവാഹത്തില്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നുപറയാനും മിഷേല്‍ മടിച്ചിട്ടില്ല. ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന കാലത്ത് വിവാഹജീവിതത്തില്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് അവര്‍ തുറന്നുപറയുന്നുണ്ട്. ബികമിംഗ് എന്ന ആത്മകഥയില്‍ വൈറ്റ് ഹൗസില്‍ താമസിക്കവേ നേരിട്ട ഏകാന്തതയെ കുറിച്ചും തളര്ന്നിരുന്നതിനെ കുറിച്ചും അവര്‍ വിവരിക്കുന്നുണ്ട്. കമല ഹാരിസിനെ പിന്തുണച്ച് 2024 ലെ പ്രചാരണത്തില്‍ മിഷേല്‍ സജീവമായി പങ്കെടുത്തിരുന്നു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications