കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഷേല്‍ മാത്രമല്ല സൗദിയില്‍ തട്ടമിടാതെ പോയത്

Google Oneindia Malayalam News

റിയാദ്: ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ സൗദി അറേബ്യയില്‍ എത്തിയപ്പോള്‍ തല മറച്ചില്ല എന്ന വിവാദം സോഷ്യല്‍ മീഡിയകളില്‍ ആളിപ്പടരുകയാണ്. മിഷേലിനെ അവ്യക്തമാക്കിയാണ് സൗദിയിലെ ഔദ്യോഗിക ടിവി ചാനല്‍ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതെന്ന് വരെ ചിലര്‍ പ്രചരിപ്പിക്കുന്നു.

എന്നാല്‍ ഇതിപ്പോള്‍ അത്ര വലിയ പ്രശ്‌നമാണോ... മിഷേല്‍ ഒബാമ മാത്രമാണോ സൗദിയില്‍ മുഖാവരണമില്ലാതെ സന്ദര്‍ശനം നടത്തിയിട്ടുള്ളത്...?

ആ സത്യം കേട്ടോളൂ... മിഷേല്‍ മാത്രമല്ല ഇങ്ങനെ സൗദിയില്‍ പോയിട്ടുള്ളത്. അമേരിക്കക്കാര്‍ മുമ്പും ഇങ്ങനെ ചെയ്തിട്ടുണ്ട്. അമേരിക്കക്കാര്‍ മാത്രമല്ല ഇങ്ങനെ ചെയ്തിട്ടുള്ളത്....അതില്‍ ഒരു ഇന്ത്യക്കാരിയും ഉണ്ട്.

പാവം മിഷേല്‍

പാവം മിഷേല്‍

മുഖാവരണം ധരിക്കുന്ന ശീലം മിഷേല്‍ ഒബാമക്കില്ല. എന്നാല്‍ സൗദിയില്‍ എത്തിയാല്‍ മിഷേല്‍ അവിടത്തെ നിയം അനുസരിക്കുമോ എന്നായിരുന്നു ഏവരും കാത്തിരുന്നത്. പക്ഷേ മിഷേല്‍ മുഖം മറച്ചില്ല.

കോണ്ടലീസ റൈസ്

കോണ്ടലീസ റൈസ്

അമേരിക്കയുടെ മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസിനെ ഓര്‍ക്കുന്നില്ലേ... കോണ്ടലീസ റൈസും സൗദി അറേബ്യ സന്ദര്‍ശിച്ചിട്ടുണ്ട്. അന്ന് റൈസ് തട്ടമൊന്നും ഇട്ടില്ല. അത് വലിയ വാര്‍ത്തയും ആയില്ല.

ലോറ ബുഷ്

ലോറ ബുഷ്

അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ബുഷ് രണ്ടാമന്റെ ഭാര്യയാണ് ലോറ ബുഷ്. ഭര്‍ത്താവിനൊപ്പം ലോറയും സൗദി സന്ദര്‍ശിച്ചിട്ടുണ്ട്. അന്നും മുഖാവരണം ധരിച്ചിരിരുന്നില്ല.

നാന്‍സി പെലോസി

നാന്‍സി പെലോസി

അമേരിക്കന്‍ ന്യൂനപക്ഷ നേതാവ് നാന്‍സി പെലോസിയും സൗദി അറേബ്യ സന്ദര്‍ശിച്ച വനിതയാണ്. അവരും ധരിച്ചിരുന്നില്ല ഈ പറയുന്ന തട്ടം.

ഹിലരി ക്ലിന്റണ്‍

ഹിലരി ക്ലിന്റണ്‍

മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യ ഹിലരി ക്ലിന്റണും സൗദി അറേബ്യ പലതവണ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മിഷേല്‍ ചെന്നോഴുണ്ടായതുപോലുള്ള പ്രശ്‌നങ്ങള്‍ അന്നുണ്ടായില്ല.

ആഞ്ജല മെര്‍ക്കല്‍

ആഞ്ജല മെര്‍ക്കല്‍

അമേരിക്കക്കാര്‍ മാത്രമല്ല കെട്ടോ ഇങ്ങനെ ചെയ്യുന്നത്. ജര്‍മന്‍ ചാന്‍സലര്‍ ആയ ആഞ്ജല മെര്‍ക്കല്‍ 2010 ല്‍ സൗദി സന്ദര്‍ശിച്ചപ്പോഴും മുഖാവരണം ധരിച്ചിരുന്നില്ല.

ഒരു ഇന്ത്യക്കാരിയും

ഒരു ഇന്ത്യക്കാരിയും

ഒരു ഇന്ത്യക്കാരിയും ഇതുപോലെ മുഖാവരണം ധരിക്കാതെ സൗദി സന്ദര്‍ശിച്ചിട്ടുണ്ട്. അതാരാണെന്നല്ലേ... നമ്മുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ഭാര്യ ഗുര്‍ശരണ്‍ കൗര്‍. മന്‍മോഹന്‍ സിങിനൊപ്പം സൗദി സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇത്.

എന്ത് കൊണ്ട് ഇവര്‍?

എന്ത് കൊണ്ട് ഇവര്‍?

സൗദിയിലെത്തുന്ന സ്ത്രീകളെല്ലാം നിയമം പാലിക്കണം എന്നാണ് വ്യവസ്ഥ. വിദേശ രാജ്യങ്ങള്‍ പോലും സൗദിയിലേക്ക് പോകുന്ന സ്ത്രീകളോട് ഈ വ്യവസ്ഥ പാലിക്കണം എന്ന് ആവശ്യപ്പെടാറുണ്ട്. എന്നാല്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമായി പോകുന്നവര്‍ പലപ്പോഴും ഈ നിയമം പാലിക്കാറില്ല.

മിഷേല്‍ മാത്രമല്ല സൗദിയില്‍ തട്ടമിടാതെ പോയത്

മിഷേല്‍ മാത്രമല്ല സൗദിയില്‍ തട്ടമിടാതെ പോയത്

തട്ടമിടാന് 'പറഞ്ഞ' സൗദിയോട് പണി നോക്കാന് 'പറഞ്ഞ്' മിഷേല് ഒബാമ

മിഷേല് തട്ടമിട്ടില്ല... സൗദി ടിവി 'ബ്ലര്' ആക്കിയോ?

English summary
Michelle Obama is neither the first female to bare her hair in Saudi Arabia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X