Get Updates
Get notified of breaking news, exclusive insights, and must-see stories!

കാറിനുള്ളില്‍ ആരും മൈന്‍ഡ് ചെയ്യാതെ ലോട്ടറി: 2 തവണ മറന്നു, അതേ ടിക്കറ്റിന് വയോധികന് ലക്ഷങ്ങള്‍

വാഷിംഗ്ടണ്‍: മറവി നമുക്കൊക്കെ വളരെ കൂടുതലാണ്. പ്രധാനപ്പെട്ട പല കാര്യങ്ങളും നമ്മള്‍ ചെയ്യുമെങ്കിലും മറവിയൊരു പ്രശ്‌നമായി മാറാറുണ്ട്. പലതിനും വിചാരിച്ചത്ര ഫലം കിട്ടാത്തതും ഈ മറവി കൊണ്ടായിരിക്കും. അമേരിക്കയിലെ ഒരു വയോധികന്റെ ജീവിതത്തിലെ സുപ്രധാനപ്പെട്ട ഒരു കാര്യം മറവി കാരണം നഷ്ടപ്പെടുന്ന അവസ്ഥയെത്തിയിരുന്നു.

വേറൊന്നുമല്ല, ഇയാളെടുത്ത ഒരു ലോട്ടറി ആഴ്ച്ചകളോളമാണ് ഇയാളുടെ കാറില്‍ കിടന്നത്. ആരും ആ ടിക്കറ്റ് പരിശോധിക്കുക പോലും ചെയ്തിരുന്നില്ല. എന്തിന് ടിക്കറ്റെടുത്തു എന്ന് തന്നെ ഇയാള്‍ മറന്നുപോയി. ഇപ്പോള്‍ അതേ ടിക്കറ്റിലൂടെ ലഭിച്ച ഭാഗ്യത്തില്‍ അന്തം വിട്ട് നില്‍ക്കുകയാണ് വയോധികനും കാമുകിയും. എന്താണ് സംഭവിച്ചതെന്ന് നോക്കാം...

LOTTERY MONEY MICHIGAN LOTTERY

ടിക്കറ്റെടുത്തതേ മറന്ന് പോയി

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഫ്‌ളോയിഡ് വാര്‍സ്റ്റലര്‍ എന്ന 70കാരന്‍ മിഷിഗണ്‍ ലോട്ടറി ടിക്കറ്റ് എടുത്തത്. ലക്കി ഫോര്‍ ലൈഫ് നറുക്കെടുപ്പിനായുള്ള ടിക്കറ്റായിരുന്നു ഇത്. ഷെല്‍ബി ടൗണ്‍ഷിപ്പിലുള്ള സുനോക്കോ ഗ്യാസ് സ്‌റ്റേഷനില്‍ നിന്നായിരുന്നു മിഷിഗണ്ണിലെ താമസക്കാരന്‍ കൂടിയായ ഫ്‌ളോയിഡ് ടിക്കറ്റെടുത്തത്.

എന്നാല്‍ ഇയാള്‍ ഒരു മാസത്തോളം ടിക്കറ്റ് വാങ്ങിയതിനെ കുറിച്ച് ഓര്‍മിച്ചിരുന്നില്ല. എവിടെയോ വെച്ച് മറന്ന് പോയതായിരുന്നു ഈ ടിക്കറ്റ്. ലോട്ടറി എടുത്തിരുന്നുവെന്ന കാര്യം തന്നെ ഫ്‌ളോയിഡ് മറന്നുപോയിരുന്നു.

ഒന്നല്ല രണ്ട് തവണ മറന്നു

ഫ്‌ളോയിഡ് ഒരിക്കല്‍ അല്ല, രണ്ട് തവണയാണ് ടിക്കറ്റിനെ കുറിച്ച് മറന്നുപോയത്. എല്ലാ തിങ്കളാഴ്ച്ചയും താന്‍ ലക്കി ഫോര്‍ ലൈഫ് ടിക്കറ്റ് വാങ്ങാറുണ്ടെന്ന് വയോധികന്‍ പറയുന്നു. എന്നാല്‍ നറുക്കെടുപ്പ് കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ടിക്കറ്റെടുത്തുവെന്ന കാര്യം ഞാന്‍ ഓര്‍ത്തില്ല. ആ ടിക്കറ്റിലെ ഫലം പരിശോധിച്ചതേയില്ലെന്ന് ഫ്‌ളോയിഡ് പറയുന്നു.

പിന്നീടാണ് അങ്ങനൊരു ടിക്കറ്റ് ഉണ്ടല്ലോ എന്ന് ഓര്‍ത്തത്. അതുകൊണ്ട് അടുത്ത് തന്നെയുള്ള ഒരു കടയിലെത്തി ടിക്കറ്റ് സ്‌കാന്‍ ചെയ്തു. ആ സമയത്ത് ലോട്ടറി ഓഫീസില്‍ നിന്ന് തനിക്കൊരു മെസേജും വന്നു. സമ്മാനം അടിച്ചുവെന്നായിരുന്നു മെസേജില്‍ പറഞ്ഞിരുന്നത്

സമ്മാനത്തിലും തെറ്റിദ്ധരിച്ചു

സമ്മാനം അടിച്ചെങ്കിലും ഫ്‌ളോയിഡിന് വലിയ ആവേശമില്ലായിരുന്നു. അയ്യായിരം ഡോളറായിരിക്കും പരമാവധി അടിച്ചതെന്നായിരുന്നു കരുതിയത്. അതുകൊണ്ട് വലിയ ആവേശമില്ലായിരുന്നു. എന്നാല്‍ ടിക്കറ്റിലെ സമ്മാനം എത്രയാണെന്ന നോക്കാന്‍ രണ്ടാം തവണയും മറന്നുപോവുകയായിരുന്നു. മൂന്നാം തവണ മാത്രമാണ് സമ്മാനം എത്ര വലുതാണെന്ന് മനസ്സിലായത്. കാറിലായിരുന്നു ടിക്കറ്റുണ്ടായിരുന്നത്.

ഇത്തവണ കാമുകിയാണ് ആ ടിക്കറ്റ് കണ്ടത്. ഇത് പരിശോധിച്ചോ എന്ന് അവളാണ് ചോദിച്ചത്. തുടര്‍ന്നാണ് സമ്മാനം എത്രയാണെന്ന് പരിശോധിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് സമ്മാനം നോക്കിയത്. 25000 ഡോളര്‍ എല്ലാ വര്‍ഷവും ലഭിക്കുന്ന ലോട്ടറിയായിരുന്നു അത്. വര്‍ഷത്തില്‍ ഇരുപത് ലക്ഷം രൂപ ഇവര്‍ക്ക് ജീവിത കാലം മുഴുവന്‍ ലഭിക്കും.

ട്വിസ്റ്റ് അവിടെയും തീര്‍ന്നില്ല

സമ്മാനം അടിച്ച തുകയുടെ കാര്യത്തില്‍ ഇവര്‍ക്ക് വിശ്വാസം വന്നതേയില്ല. ഏറ്റവും രസകരം ഇവര്‍ സമ്മാനം വാങ്ങാന്‍ പിന്നെയും മാസങ്ങളെടുത്തു എന്നതാണ്. വളരെ വൈകി അവസാന നിമിഷമാണ് ഇവര്‍ സമ്മാനം കൈപറ്റിയത്. ഡിസംബര്‍ മാസത്തില്‍ അടക്കം ഇവര്‍ ഒരു യാത്ര പോയിരുന്നു. ഇത് സമ്മാനം അടിച്ചുവെന്ന് അറിഞ്ഞ സന്തോഷത്തില്‍ പോയതാണ്.

ഒടുവില്‍ കഴിഞ്ഞ ദിവസമാണ് ഇയാള്‍ സമ്മാനം വാങ്ങിയത്. ഫ്‌ളോയിഡ് സമ്മാനം തുക ഒറ്റത്തവണയായിട്ടാണ് വാങ്ങിയത്. 3,90000 യുഎസ് ഡോളറാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഈ തുക നിക്ഷേപിക്കാനാണ് ഇയാളുടെ പ്ലാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+