ആദ്യം 10 ഡോളറടിച്ചു, ആവേശത്തില്‍ വീണ്ടും ലോട്ടറിയെടുത്തു, മിഷിഗണുകാരനെ തേടിയെത്തി മെഗാ ജാക്ക്‌പോട്ട്
വാഷിംഗ്ടണ്‍: എന്ത് കാര്യവും അവസാന നിമിഷത്തേക്ക് മാറ്റിവെക്കുന്നത് നമ്മുടെ ശീലമാണ്. ചിലപ്പോള്‍ ആ ശീലം ഭാഗ്യം തന്നെ സമ്മാനിച്ചേക്കാം അല്ലേ. എല്ലാ കാര്യങ്ങളിലും ഇല്ലെങ്കിലും ലോട്ടറിയില്‍ ചിലപ്പോള്‍ അങ്ങനെ സംഭിച്ചേക്കാം. ഒരു മിഷിഗണുകാരന് അവസാന നിമിഷത്തേക്ക് മാറ്റി വെച്ച് എടുത്ത ലോട്ടറിക്ക് മെഗാ ജാക്ക്‌പോട്ട് അടിച്ചിരിക്കുകയാണ്.
ക്ലബ് കീനോ ഗെയിമില്‍ നിന്ന് പത്ത് ഡോളറിന്റെ സമ്മാനം ആദ്യം അടിച്ച ശേഷമാണ്, ഇയാളെ തേടി വന്‍ തുകയുടെ മഹാഭാഗ്യമെത്തിയത്. സെന്റ് ക്ലെയര്‍ കൗണ്ടിയിലെ താമസക്കാരനായ മിഷിഗണുകാരന്‍, സഹോദരനൊപ്പം ചെറിയൊരു ആഘോഷത്തിനായിട്ടാണ് പുറത്ത് പോയത്. അതില്‍ സംഭവിച്ചതാണ് ഈ പറയുന്ന കാര്യങ്ങള്‍ എല്ലാം.

കേപക്കിലെ ഗുഡ് ചാര്‍ലീസില്‍ വെച്ചാണ് ഇരുവരും ലോട്ടറി എടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്. "ആദ്യം ഭക്ഷണം വാങ്ങുകയും, പിന്നീട് കീനോ ടിക്കറ്റ് വാങ്ങാനും, ഞാന്‍ തീരുമാനിക്കുകയായിരുന്നു. റെസ്റ്റോറന്റില്‍ വെച്ചാണ് രണ്ട് ടിക്കറ്റുകള്‍ വാങ്ങിയത്' എന്നും മിഷിഗണുകാരന്‍ പറഞ്ഞു.
സമയം കളയാനുള്ള അവസരം മാത്രമായിട്ടാണ് താന്‍ ലോട്ടറിയെ കണ്ടതെന്ന് മിഷിഗണുകാരന്‍ പറയുന്നു. ഇത്രയും വലിയ ഭാഗ്യമാണ് തന്നെ കാത്തിരിക്കുന്നതെന്ന് ഒരിക്കല്‍ പോലും അദ്ദേഹത്തിന് തോന്നിയിരുന്നില്ല. ആദ്യം വാങ്ങിയ ടിക്കറ്റുകളിലൊന്നിന് പത്ത് ഡോളര്‍ സമ്മാനമടിച്ചതോടെ ഇവര്‍ക്ക് കൂടുതല്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ ആവേശമേറുകയായിരുന്നു.
മിഷിഗണുകാരന് ജീവിതത്തില്‍ ലോട്ടറി ആദ്യമായി അടിച്ചതിന്റെ ആവേശവുമുണ്ടായിരുന്നു. ലോട്ടറി ടിക്കറ്റുകള്‍ കൂടുതലായി വാങ്ങാനുള്ള തീരുമാനം എടുക്കാന്‍
കാരണം സഹോദരനൊപ്പമുള്ള ആഘോഷമായിരുന്നു. ഉടനെ തന്നെ ഇന്‍സ്റ്റന്റ് ടിക്കറ്റുകള്‍ എടുക്കാനായിരുന്നു ഇയാളുടെ ശ്രമം.
എന്നാല്‍ ഫാസ്റ്റ് ക്യാഷ് ജാക്ക്‌പോട്ട് ടിക്കറ്റ് അപ്പോഴാണ് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. അതില്‍ ഒന്നാം സമ്മാനം എട്ട് ലക്ഷം യൂറോയായിരുന്നു. ഇതോടെ ഇവര്‍ക്ക് ആകെ ആശയക്കുഴപ്പം വന്നു. ഈ ടിക്കറ്റ് എടുക്കണോ എന്ന കാര്യത്തില്‍ വലിയ തര്‍ക്കവും, ചര്‍ച്ചകളുമെല്ലാം ഇയാളും സഹോദരനും തമ്മില്‍ നടന്നു.
ജാക്ക്‌പോട്ട് അവസാനിക്കാന്‍ ഏതാനും സെക്കന്‍ഡുകള്‍ ഉള്ളപ്പോഴാണ് ആ ടിക്കറ്റ് ഇവരെടുത്തത്. അവസാന നിമിഷത്തെ തീരുമാനം ഇയാളുടെ ജീവിതം തന്നെ മാറ്റിയിരിക്കുകയാണ്.
നിശ്ചിത സമയത്തേക്ക് മാത്രമാണ് ഫാസ്റ്റ് ക്യാഷിന്റെ ജാക്ക്‌പോട്ട് ഉണ്ടാവുക. അപ്പോള്‍ ലഭ്യമാകുന്ന സ്ലോട്ടുകള്‍ എടുത്തില്ലെങ്കില്‍ പിന്നീട് മത്സരിക്കാന്‍ സാധിക്കില്ല. അവിടെയാണ് മിഷിഗണുകാരന്‍ അവസാന നിമിഷത്തേക്ക് കാര്യങ്ങള്‍ കൊണ്ടുപോയത്. പക്ഷേ ഭാഗ്യം അദ്ദേഹത്തിനൊപ്പമായിരുന്നു. 8.86 ലക്ഷം യൂറോയാണ് മൊത്തം സമ്മാനമായി ഇയാള്‍ക്ക് ലഭിച്ചിരിക്കുന്നത്. 7.86 കോടി രൂപ വരും ഈ തുക.
ടിക്കറ്റെടുത്ത ഉടനെ അതിലെ സമ്മാനവും ഇയാള്‍ പരിശോധിച്ചിരുന്നു. ജാക്ക്‌പോട്ട് അടിച്ച ഉടനെ സഹോദരന്റെ അടുത്തെത്തി കാര്യം അറിയിക്കുകയായിരുന്നു ഇയാള്‍. ആവേശം കൊണ്ട് ആര്‍പ്പുവിളിക്കുകയായിരുന്നു ഞങ്ങള്‍ രണ്ടുപേരുമെന്ന് മിഷിഗണുകാരന്‍ പറയുന്നു. കുടുംബത്തിന് വേണ്ടി ഈ പണം ചെലവാക്കുമെന്നും ഇയാള്‍ അറിയിച്ചു.












Click it and Unblock the Notifications