ആയുസ് കൂടുമെങ്കില്‍ അയല്‍ക്കാരെ നന്നാക്കാം
വാഷിങ്‌ടണ്‍: നിങ്ങളുടെ അയല്‍ക്കാര്‍ അടിപിടിയുണ്ടാക്കുന്നവരാണോ? എങ്കില്‍ കാര്യം ഇത്തിരി കഷ്ട്‌മാണുകേട്ടോ... എന്താണെന്ന് അറിയണ്ടേ?. അയല്‍ക്കാര്‍ നന്നായാല്‍ ആയുസ് കൂടുമെന്നാണ് പുതിയ കണ്ടുപിടുത്തം. ഈ കണ്ടുപിടുത്തത്തിനു പിന്നില്‍ മറ്റാരുമല്ല അമേരിക്കയിലെ മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ്. അയല്‍ക്കാര്‍ നന്നായാല്‍ പ്രായമുള്ളവരുടെ ആരോഗ്യത്തിന് അത് ഏറെ ഗുണം ചെയ്യുമെന്നണ് ഇവരുടെ കണ്ടുപിടുത്തം.
ഇത് അമേരിക്കന്‍ ഗവേഷകര്‍ ചുമ്മാ കേറി പറഞ്ഞതൊന്നുമല്ല കേട്ടോ...അവര്‍ 50 വയസിനു മുകളിലുള്ള 6740 പേരില്‍ നാലു വര്‍ഷം ഗവേഷണം നടത്തിയാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. ഇവരില്‍ ഒരിക്കല്‍പോലും മസ്‌തിഷ്‌കാഖാതം വരാത്ത ആളുകളോട് അവരുടെ അയല്‍ക്കാരെപ്പറ്റി ചോദിച്ചു. ഭൂരിപക്ഷം പേര്‍ക്കും നല്ല അയല്‍ക്കാരായിരുന്നു ഉണ്ടായിരുന്നത്. നല്ല വിശ്വാസയോഗ്യരായ അയല്‍ക്കാരുള്ളവര്‍ക്ക് 48%വരെ മസ്‌തിഷ്‌കാഖാതം, പ്രമേഹം, മാനസിക പ്രശ്‌നങ്ങള്‍ എന്നിവ വരാന്‍ സാധ്യത കുറവാണത്രേ.

നെയ്‌ബര്‍ഹുഡ് സോഷ്യല്‍ കൊഹിഷന്‍(അതായത് അയല്‍ക്കാരുമായുള്ള വിശ്വാസയോഗ്യമായ ബന്ധം) എന്ന അവസ്ഥ രൂപപ്പെടുത്തിയെടുക്കുന്നവര്‍ക്കാണ് ആരോഗ്യപരമായി അത് ഗുണം ചെയ്യുന്നതായി കണ്ടത്. അയല്‍ക്കാര്‍ പ്രശ്‌നക്കാരാണെങ്കില്‍ അതിന്റെ പ്രതിഫലനം ആരോഗ്യത്തിലും കാണാം.അയല്‍ക്കാരുമായുള്ള അടിയും വഴക്കും,അസുഖകരങ്ങളായ ശബ്ദങ്ങളും,മാലിന്യം വലിച്ചറിഞ്ഞ ദുര്‍ഗന്ധം ഇവയെല്ലാം ആരോഗ്യത്തെ തകര്‍ക്കുമെന്ന് പഠനം പറയുന്നു.
ഇതൊക്കെ അറിഞ്ഞുവല്ലോ അതുകൊണ്ട് ദീര്‍ഘകാലം സുഖമായി ജീവിക്കണമെങ്കില്‍ അയല്‍ക്കാരുമായള്ള ശത്രുത ഇപോഴെ
തീര്‍ത്തേക്കണമെന്നും പഠനത്തില്‍ നിര്‍ദ്ദേശിക്കുന്നു.












Click it and Unblock the Notifications