മൈക്രോസോഫ്റ്റില്‍ 18,000 പേര്‍ക്ക് ജോലി നഷ്ടമാകും
സിയാറ്റില്‍: ലോകത്തെ ഏറ്റവും ജോലി സുരക്ഷിതത്വമുള്ള ഐടി കമ്പനികളിലൊന്ന് എന്ന പേരുണ്ടായിരുന്ന മൈക്രോസോഫ്റ്റിനും അടിതെറ്റുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക ബാധ്യത ഏറുന്നതിനാല്‍ ചിലവു ചുരുക്കന്നതിന്റെ ഭാഗമായി മൈക്രോ സോഫ്റ്റില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഏകദേശം 18,000 പേര്‍ക്ക് മൈക്രോ സോഫ്റ്റില്‍ നിന്നും ജോലി നഷ്ടമാകുമെന്നാണ് വിവരം.
39 വര്‍ഷത്തെ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റുവും വലിയ പിരിച്ചുവിടലാണിതെന്ന് വിലയിരുത്തപ്പെടുന്നു. അടുത്തിടെ മൈക്രോസോഫ്റ്റ് ഏറ്റെടുത്ത നോക്കിയ ആണ് കമ്പനിക്ക് ബാധ്യത വരുത്തുന്നത്. ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ നോക്കിയയുടെ പല നിര്‍മാണ ശാലകളും അടച്ചു പൂട്ടാന്‍ തുടങ്ങിയിട്ടുണ്ട്. വിപണിയിലെ മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്തതാണ് നോക്കിയയ്ക്ക് വിനയായത്.

25,000ത്തോളം ജീവനക്കാരാണ് നോക്കിയയിലുള്ളത്. ഇവരില്‍ പകുതിയിലധം പേര്‍ക്കും ജോലി തെറിക്കും. നോക്കിയയിലെ മറ്റു ജീവനക്കാരെ മൈക്രോസോഫ്റ്റില്‍ പുനര്‍വിന്യസിക്കും. 18,000 ജീവനക്കാരെ അടുത്തവര്‍ഷം പിരിച്ചുവിടുന്ന കാര്യം മൈക്രോസോഫ്റ്റ് തലവന്‍ സത്യ നാദെല്ല സ്ഥിതീകരിച്ചിട്ടുണ്ട്. പിരിച്ചുവിടല്‍ അനിവാര്യമാണെന്ന് അദ്ദേഹം പറയുന്നു.
അതേസമയം, നോക്കിയയുടെ പുതിയ പതിപ്പുകള്‍ ഇറക്കാന്‍ പദ്ധതിയുണ്ടെന്നും സത്യ നാദെല്ല പറഞ്ഞു. അടുത്ത ആറുമാസം ജീവനക്കാരുടെ പ്രകടനം നോക്കി പുറത്താക്കേണ്ടവരെ തീരുമാനിക്കും. കമ്പനിയിലെ 14 ശതമാനം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കണക്ക്. നിരവധി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന മൈക്രോസോഫ്റ്റില്‍ നിന്നും എത്രപേര്‍ക്ക് ജോലി നഷ്ടമാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.












Click it and Unblock the Notifications