കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈക്രോസോഫ്റ്റ് സിഇഒയുടെ ശമ്പളം കേട്ടാൽ ഞെട്ടും; 2019ലെ ശമ്പള വർധനവ് 66 ശതമാനം!!

Google Oneindia Malayalam News

മൈക്രോസോഫ്റ്റ് സിഇഒ സത്യ നടെല്ലയ്ക്ക് 2019 സാമ്പത്തിക വർഷത്തിൽ ശമ്പള വർധനവ് 66 ശതമാനം. 42.9 മില്യൺ ഡോളറാണ് ശമ്പളം വാഗ്ദാനം ചെയ്തിരിക്കുന്നത്. അടിസ്ഥാന ശമ്പളത്തിൽ ഒരു മില്യൺ ഡോളറിന്റെ വർദ്ധനവും ഓഹരികളുടെ വർദ്ധനവുമാണ് ശമ്പളം കുതിച്ചുയരാൻ കാരണം.

 സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ ഭീഷണിയുമായി വീണ്ടും സഭ; പരാതികൾ പിൻവലവിക്കണം, മാപ്പ് പറയണം... സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ ഭീഷണിയുമായി വീണ്ടും സഭ; പരാതികൾ പിൻവലവിക്കണം, മാപ്പ് പറയണം...

ഉപഭോക്താക്കളുമായുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ, കമ്പനിയിലുടനീളമുള്ള സംസ്കാര മാറ്റത്തിന് വഴിയൊരുക്കി, പുതിയ സാങ്കേതികവിദ്യകളിലേക്കും വിപണികളിലേക്കും വിജയകരമായി പ്രവേശിച്ചു എന്നിവയുൾപ്പെടെ നാഡെല്ലയുടെ തന്ത്രപരമായ നേതൃത്വം സഹായിച്ചിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റിന്റെ സ്വതന്ത്ര ഡയറക്ടർമാർ ബുധനാഴ്ച പുറത്തിറക്കിയ പ്രോക്സി പ്രസ്താവനയിൽ പറയുന്നു.

Satya Nadella

2014 ൽ സ്റ്റീവ് ബാൽമറിൽ നിന്ന് ചുമതലയേറ്റപ്പോൾ 84.3 മില്യൺ ഡോളറാണ് ആ സാമ്പത്തിക വർഷം നടെല്ല സ്വന്തമാക്കിയത്. ഇത് ഒരു സാമ്പത്തിക വർഷത്തിൽ ഇദ്ദേഹം നേടുന്ന ഏറ്റവും ഉയർന്ന വരുമാനമാണ്. 2019 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ശരാശരി ജീവനക്കാരന് (സി‌ഇ‌ഒ ഒഴികെയുള്ള) വാർഷിക ശമ്പളം 172,512 ഡോളറാണെന്നും കമ്പനി അറിയിച്ചു. അമേരിക്കയിലെ ഏറ്റവും ഉയർന്ന ശമ്പളമുള്ള സിഇഒമാരിൽ മുൻ നിരക്കാരനാണ് സത്യ നടെല്ല. 200ഓളം പേരുടെ ലിസ്റ്റിൽ നാലാം സ്ഥാനക്കാരനാണ് ഇദ്ദേഹം.

English summary
Microsoft CEO gets 66 percentage salary increase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X