മൈക്രോസോഫ്റ്റ് സിഇഒ സത്യ നദേലയുടെ മകന്‍ അന്തരിച്ചു, അന്ത്യം സെറിബല്‍ പ്ലാസി കാരണം
വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റ് സിഇഒ സത്യ നദേലയുടെ മകന്‍ സെയിന്‍ നദേല അന്തരിച്ചു. സെയിന് 26 വയസ്സായിരുന്നു. സെറിബല്‍ പ്ലാസി രോഗം ബാധിച്ചായിരു സെയിന്റെ ജനനം. മൈക്രോസോഫ്റ്റ് ജീവനക്കാരോട് നദേലയുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും അനുശോചനം അറിയിക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് സിഇഒ ആയതിന് ശേഷം ഭിന്നശേഷിക്കാരായവര്‍ക്കും ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യകള്‍ നദേല കൊണ്ടുവന്നിരുന്നു. തന്റെ മകനെ വളര്‍ത്തുമ്പോള്‍ മനസ്സിലാക്കിയ കാര്യങ്ങളാണ് ഇത്തരമൊരു പരീക്ഷണത്തിലേക്ക് നയിച്ചതെന്ന് സത്യ നദേല പറഞ്ഞു. ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലായിരുന്നു സെയിന് ചികിത്സയെല്ലാം ലഭിച്ചിരുന്നത്.

സെയിന്‍ സംഗീതത്തിലെ അപാരമായ താല്‍പര്യം കൊണ്ടും, തെളിഞ്ഞ ചിര കൊണ്ടും, നദേലയുടെ കുടുംബത്തിന് അവന്‍ നല്‍കിയ സന്തോഷം കൊണ്ടും ഓര്‍ക്കപ്പെടുമെന്ന് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ സിഇഒ ജെഫ് സ്‌പെറിംഗ് പറഞ്ഞു. നദേല മുമ്പ് പലപ്പോഴായി മകനെ കുറിച്ചും, അവന്‍ ജീവിതത്തില്‍ വരുത്തിയ സ്വാധീനത്തെ കുറിച്ചും പറഞ്ഞിട്ടുണ്ട്. മകന് സെലിബ്രല്‍ പ്ലാസിയാണെന്നും, കാഴ്ച്ച ശക്തിയില്ലെന്നും നദേല നേരത്തെ പറഞ്ഞിരുന്നു. സെയിന്റെ പ്രസവ സമയത്ത് വലിയ സങ്കീര്‍ണതകള്‍ അനുഭവച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 1996 ശരിക്കും പറഞ്ഞാല്‍ ഒരു ത്രില്ലിംഗ് സമയമായിരുന്നു. 25കാരിയാ എന്റെ ഭാര്യയും 29കാരനായ ഞാനും കരിയറിന്റെ തുടക്കത്തിലായിരുന്നു. എഞ്ചിനിയീറെന്ന നിലയില്‍ എന്റെ കരിയര്‍ ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. അനു ആര്‍ക്കിടെക്ടായി വളര്‍ന്ന് വരികയായിരുന്നു.
ആ സമയത്താണ് അനു ഗര്‍ഭിണിയാവുന്നത്. കുട്ടിക്ക് വേണ്ടത്ര അനക്കമില്ലെന്ന ഗര്‍ഭിണിയായിരിക്കുമ്പോള്‍ അനുവിന് തോന്നിയരുന്നു. അങ്ങനെ ബെല്ലവുവിലെ ആശുപത്രിയില്‍ എത്തി. ഡോക്ടര്‍മാരാണ് സാഹചര്യം ഗുരുതരമാണെന്നും, ഉടന്‍ പ്രസവനം വേണമെന്നും അറിയിച്ചു. വെറും മൂന്ന് പൗണ്ട് മാത്രമായിരുന്നു സെയിന് ഭാരം. അവന്‍ കരയുന്നത് പോലുമുണ്ടായിരുന്നില്ല. അവന് സംഭവിച്ച പ്രശ്‌നങ്ങള്‍ കാരണം ജീവിതം വീല്‍ചെയറിലായി. ഞാനാകെ തകര്‍ന്നു പോയി. എനിക്കും അനുവിനും സംഭവിച്ച കാര്യങ്ങള്‍ ഓര്‍ത്തായിരുന്നു ദു:ഖം. എന്നാല്‍ അനുവിന്റെ ചോദ്യങ്ങള്‍ എന്റെ വേദനയെ ഇല്ലാതാക്കി. അവന് നല്ല മാതാപിതാക്കളാവാന്‍ വേണ്ടി ഞങ്ങള്‍ ശ്രമിച്ചു. ഭാര്യയില്‍ നിന്ന് തനിക്ക് ലഭിച്ച വലിയ കാര്യം സഹാനുഭൂതിയാണെന്നും നദേല പറഞ്ഞിരുന്നു.
ഭിന്നശേഷിയുള്ള മകനെ വളര്‍ത്തുക എളുപ്പമായിരുന്നില്ല, പക്ഷേ ഈ സാഹചര്യമാണ് എന്നെ കരുത്തനാക്കിയത്. ഭിന്നശേഷിക്കാരുടെ ജീവിതം മനസ്സിലാക്കാനായി. അവര്‍ സാങ്കേതികവിദ്യയോട് എങ്ങനെ പ്രതികരിക്കുമെന്ന് മനസ്സിലാക്കാനായി. അങ്ങനെയാണ് മൈക്രോസോഫ്റ്റിന്റെ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയതെന്നും, വിന്‍ഡോസ് ടെന്നില്‍ നരേറ്റര്‍ ആപ്പ് വന്നത് അങ്ങനെയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സത്യ നദേലയുടെ കുടുംബം സെയിനെ ചികിത്സിച്ച ചില്‍ഡ്രന്‍സ് ആശുപത്രിക്ക് 15 മില്യണ്‍ സംഭാവനയായി നല്‍കിയിരുന്നു. ന്യൂറോ സയന്‍സിലെയും, മാനസികാരോഗ്യ മേഖലയിലെയും ഇവരുടെ പ്രവര്‍ത്തനത്തിനാണ് നദേലയുടെ കുടുംബം പിന്തുണച്ചത്.












Click it and Unblock the Notifications