മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു
വാഷിംഗ്ടണ്‍: ലോകത്തെ കോടീശ്വരന്മാരില്‍ പ്രധാനിയും മൈക്രോ സോഫ്റ്റ് സ്ഥാപകനുമായ ബില്‍ ഗേറ്റ്‌സും (65) ഭാര്യ മെലിന്‍ഡയും (56) വേര്‍ പിരിഞ്ഞു. നീണ്ട 27 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. ട്വിറ്ററിലൂടെയാണ് വേര്‍പിരിയുന്ന കാര്യം ഇരുവരും അറിയി്ചത്. അതേസമയം, ഇരുവരും നേതൃത്വം നല്‍കുന്ന ബില്‍ ആന്‍ഡ് മെലിന്‍ഡ് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഇനിയും തുടരുമെന്ന് ഇവര്‍ അറിയിച്ചു.

ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ദമ്പതികളിലൊവന്നാണ് ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും. 130 ബില്യണ്‍ ഡോളറാണ് ഇരുവരുടെയും സമ്പാദ്യം. ഇവരുടെ സമ്പാദ്യത്തില്‍ നല്ലൊരു പങ്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി ചെലവാക്കുന്ന വ്യക്തിത്വങ്ങള്‍ കൂടിയാണ്.
കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം
മൂന്ന് കുട്ടികളാണ് ഇവര്‍ക്ക്. ഒരുമിച്ചുള്ള ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നതിലെ ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് വേര്‍പിരിയുന്നതെന്നും ചാരിറ്റി ഫൗണ്ടേഷന്‍ ഇനിയും തുടരുമെന്നും പുതിചയ ജീവിതം തുടക്കമാകുകയാണെന്നും ഇരുവരും അറിയിച്ചു. ആമസോണ്‍ ഉടമ ജെഫ് ബെസോസും ഭാര്യ മക്കെസിയും വേര്‍ പിരിഞ്ഞിരുന്നു.
Recommended Video
നടി യാഷിക ആനന്ദിന്റെ അടിപൊളി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications