കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാനാക്രൈ ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയ, മുന്നറിയിപ്പു നൽകി, മൈക്രോസോഫ്റ്റിന്റെ വെളിപ്പെടുത്തൽ

ലോകരാജ്യങ്ങളിലായി ലക്ഷക്കണ കംപ്യൂട്ടറുകളെയാണ് വാനാക്രൈ ആക്രമിച്ചത്.

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: ലോകത്തെ തന്നെ ഞെട്ടിച്ച വാനാക്രൈ സൈബർ ആക്രമണത്തിന് പിന്നിൽ ഉത്തര കൊറിയയെന്ന് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസിയിൽ നിന്ന് വിവിധ സൈബർ ടൂളുകൾ ഹാക്ക് ചെയ്ത് അവ ഉപയോഗിച്ചാണ് വാനാക്രൈക്ക് രൂപ നൽകിയതെന്ന് സ്മിത്ത് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഈക്കാര്യം വെളിപ്പെടുത്തിയത്.

ദാദ്രി കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ ജോലി, മറ്റൊരു പ്രതിയുടെ ഭാര്യയ്ക്ക് ജോലിയും 8 ലക്ഷം രൂപയുംദാദ്രി കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ ജോലി, മറ്റൊരു പ്രതിയുടെ ഭാര്യയ്ക്ക് ജോലിയും 8 ലക്ഷം രൂപയും

cyber attack

ബീഫിന്റെ പേരിൽ വീണ്ടും മർദനം ; ബീഫ് കടത്തിയെന്നാരോപിച്ച് ഹരിയാനയില്‍ യുവാക്കളെ തല്ലിച്ചതച്ചുബീഫിന്റെ പേരിൽ വീണ്ടും മർദനം ; ബീഫ് കടത്തിയെന്നാരോപിച്ച് ഹരിയാനയില്‍ യുവാക്കളെ തല്ലിച്ചതച്ചു

കഴിഞ്ഞ മെയ് മാസത്തിലാണ് 150 ൽ പരം രാജ്യങ്ങളിലായി ലക്ഷക്കണക്കിന് കംപ്യൂട്ടറുകളെ വാനാക്രൈ ആക്രമിച്ചത്. എന്നാൽ ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കേരളത്തില്‍ പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഓഫീസ് അടക്കം ലോകമെങ്ങും സ്ഥാപനങ്ങളും വ്യക്തികളും ആക്രമണത്തിന് ഇരയായിരുന്നു. ബ്രിട്ടനിലെ ദേശീയ ആരോഗ്യ സര്‍വീസിനെയാണ് ഏറ്റവും ദോഷകരമായി ബാധിച്ചത്.

 മുന്നറിയിപ്പ് പരിഗണിച്ചില്ല

മുന്നറിയിപ്പ് പരിഗണിച്ചില്ല

കാലാവധി കഴിഞ്ഞ വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റം(ഒഎസ്) ഉപയോഗിച്ച കംപ്യൂട്ടറുകളെയാണ് വാനാക്രൈ പ്രധാനമായും ലക്ഷ്യം വച്ചത്. ഒഎസ് കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ അപ്‌ഡേഷന്‍ നിര്‍ബന്ധമായും നടത്തണമെന്ന് മുന്നറിയിപ്പു നൽകിയിട്ടും അവഗണിച്ചവരാണ് സൈബര്‍ ആക്രമണത്തിനിരയായാത്.

 ഉത്തരവാദിത്തം ഏറ്റെടുക്കില്ല

ഉത്തരവാദിത്തം ഏറ്റെടുക്കില്ല

അപ്‌ഡേഷന്‍ നടത്തണമെന്ന് മുന്നറിയിപ്പു നൽകിയിട്ടും അവഗണിച്ചവരാണ് സൈബര്‍ ആക്രമണത്തിനിരയായാത്. അതിനാൽ തന്നെ ഉത്തരവാദിത്തം മൈക്രോസോഫ്റ്റിന് ഏറ്റെടുക്കാനാകില്ലെന്നും സ്മിത്ത് വ്യക്തമാക്കി.

പുതിയ ഡിജിറ്റൽ നയം കൊണ്ടു വരണം

പുതിയ ഡിജിറ്റൽ നയം കൊണ്ടു വരണം

കഴിഞ്ഞ ആറു മാസക്കാലത്തിനിടെ ലോകത്ത് സൈബർ ആക്രമങ്ങളുടെ എണ്ണം വർധിച്ചു വരുകയാണ്. ഈ സാഹചര്യത്തിൽ ലോകരാജ്യങ്ങൾ കൂടിച്ചേർന്ന് പുതിയ ഡിജിറ്റൽ നയത്തിന് രൂപം നൽകണം. സാധാരണക്കാര്‍ക്കു നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ രാജ്യാന്തര നിയമങ്ങളുടെ ലംഘനമായി കണക്കാക്കണമെന്നും സ്മിത്ത് പറഞ്ഞു.

പിന്നിൽ ഉത്തരകൊറിയ

പിന്നിൽ ഉത്തരകൊറിയ

നേരത്തെ ഗൂഗിളിന്റെ സൈബര്‍ സുരക്ഷാ വിദഗ്ധനായ നീല്‍ മേത്തയും വാനാക്രൈക്കു പിന്നില്‍ ഉത്തരകൊറിയയാണെന്ന് സൂചിപ്പിച്ചിരുന്നു. ഉത്തരകൊറിയയിലെ ‘മാല്‍വെയറുകളുടെ ഫാക്ടറി' എന്നറിയപ്പെടുന്ന ലസാറസ് സംഘമാണു വാനാക്രൈയുടെ ഉപജ്ഞാതാക്കളെന്നായിരുന്നു ബ്രിട്ടന്റെ നാഷനല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററിന്റെ നിഗമനം. അമേരിക്കയും ഇതു ശരിവെച്ചിരുന്നു.

2014 ലും സമാനമായ ആക്രമണം

2014 ലും സമാനമായ ആക്രമണം

2014ല്‍ സോണി പിക്‌ചേഴ്‌സിന്റെ സൈറ്റുകളില്‍ കടന്നുകയറി പുറത്തിറങ്ങാനുള്ള സിനിമകളടക്കം ചോര്‍ത്തിയതും ഇതേ സംഘമാണെന്നാണും റിപ്പോർട്ടുണ്ട്.

ഉന്നിനെതിരെ പരിഹാസം

ഉന്നിനെതിരെ പരിഹാസം

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ പരിഹസിക്കുന്ന 'ഇന്റർവ്യൂ' എന്ന സിനിമ സോണി റിലീസ് ചെയ്യുന്നതിനു തൊട്ടു മുൻപായിരുന്നു സോണിയുടെ സൈറ്റുകൾക്ക് നേരെ ആക്രമണം ഉണ്ടായത്.

വാനാക്രൈ ആക്രമണം

വാനാക്രൈ ആക്രമണം

കംപ്യൂട്ടറുകളില്‍ കടന്നുകയറി ഫയലുകള്‍ ലോക്ക് ചെയ്യുകയും തുറക്കാന്‍ ബിറ്റ്‌കോയിന്‍ രൂപത്തില്‍ പണം ആവശ്യപ്പെടുകയും ചെയ്യുന്ന സൈബർ ആക്രണമാണ് വാനാക്രൈ. ഇത് ദക്ഷിണകൊറിയന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സൈബര്‍ ശൃംഖലയിലും മുന്‍പു സംഘം കടന്നു കയറിയിരുന്നു

English summary
The head of Microsoft accused North Korea of carrying out the WannaCry cyberattack which crippled 200,000 computers in 150 countries earlier in 2017. Pyongyang used “cyber tools or weapons stolen from the NSA,” the company’s president believes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X