കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിന്‍ഡോസ് 10 അപ്‌ഡേഷന്‍: മൈക്രോസോഫ്റ്റിനെ കോടതി കയറ്റിയ യുവതിക്ക് ലഭിച്ചത്!!!

  • By Sandra
Google Oneindia Malayalam News

കാലിഫോര്‍ണിയ: ആവശ്യപ്രകാരമല്ലാതെ വിന്‍ഡോസ് 10 അപ്‌ഡേഷന്‍ നടത്തിയതിന് യുവതി വിന്‍ഡോസിനെ യുവതി പ്രതിസന്ധിയിലാക്കി. കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സിയുടെ ഉടമയായ ടെറി ഗോള്‍ഡ്‌സ്റ്റീനാണ് തന്റെ അനുമതിയില്ലാതെ വിന്‍ഡോസ് 7 നുള്ള കമ്പ്യൂട്ടറില്‍ വിന്‍ഡോസ് 10 അപ്‌ഡേഷന്‍ നടത്തിയതിന് മൈക്രോസോഫ്റ്റില്‍ നിന്ന് 10, 000 ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

തന്റെ അനുമതിയില്ലാതെ കമ്പ്യൂട്ടറില്‍ വിന്‍ഡോസ് 10 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആരംഭിച്ചതും ഇന്‍സ്റ്റാള്‍ ചെയ്യുന്നത് പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം തന്റെ കമ്പ്യൂട്ടറിന്റെ വേഗത കുറഞ്ഞത് ബിസിനസില്‍ നഷ്ടമുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ച് മൈക്രോസോഫ്റ്റിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഇവര്‍ മൈക്രോസോഫ്റ്റിനെ കോടതിയിലെത്തിക്കുകയും ചെയ്തു.

windows10

എന്നാല്‍ അപ്രതീക്ഷിതമായി സോഫ്റ്റ് വെയര്‍ ഭീമനെതിരെയുള്ള കേസില്‍ ഗോള്‍ഡന്‍ സ്റ്റീന്‍ ജയിക്കുകയും ചെയ്തു. എന്നാല്‍ പണം നല്‍കാന്‍ തയ്യാറല്ലെന്ന് അറിയിച്ച മൈക്രോസോഫ്റ്റ് മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങിയെങ്കിലും പിന്നീട് യുവതിക്ക് 10,000 ഡോളര്‍( ഏകദേശം 68 ലക്ഷം രൂപ) നല്‍കാമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

വാട്ട്‌സ്ആപ്പ് വെബ്ബ് പതിപ്പ് റെഡി;കൂടുതല്‍ അറിയാന്‍വാട്ട്‌സ്ആപ്പ് വെബ്ബ് പതിപ്പ് റെഡി;കൂടുതല്‍ അറിയാന്‍

ഉപയോക്താക്കളുടെ അനുമതിയില്ലാതെ വിന്‍ഡോസ് 10ലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് യുവതി വ്യക്തമാക്കിയതോടെ തെറ്റായ കാര്യങ്ങളൊന്നും തങ്ങള്‍ ചെയ്തിട്ടില്ലെന്ന് അറിയിച്ച് മൈക്രോസോഫ്റ്റും രംഗത്തെത്തി. വിന്‍ഡോസിന്റെ 7, 8 എന്നീ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമായാണ് വിന്‍ഡോസ് അപ്‌ഡേഷന്‍ നല്‍കുന്നത്. ഇത് താല്‍പ്പര്യമുള്ളവര്‍ക്ക് ഉപയോഗിക്കുകയോ വേണ്ടെന്നുവെയ്ക്കുകയോ ചെയ്യാമെന്നും കമ്പനി ഇതോടെ വ്യക്തമാക്കി.

English summary
Microsoft pays out $10,000 for forcing Windows 10 on California woman after dragged into court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X