കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഹാക്കര്‍മാര്‍, 241 അക്കൗണ്ടുകള്‍ പൂട്ടിക്കും, ലക്ഷ്യം ട്രംപ്!!

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കയ്‌ക്കെതിരെ പുതിയ പടയൊരുക്കവുമായി ഇറാന്‍. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഇറാന്‍ ഹാക്കര്‍മാര്‍ ഒരുങ്ങുന്നതെന്ന് മൈക്രോ സോഫ്റ്റ് പറയുന്നു. നിര്‍ണായക വിവരങ്ങളാണ് മൈക്രോ സോഫ്റ്റ് പുറത്തുവിട്ടത്. വീണ്ടും ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വരാനുള്ള ശ്രമങ്ങളെയാണ് അട്ടിമറിക്കാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന.

അതേസമയം ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇത്. മുമ്പ് ഇറാന്‍ നിരവധി തവണ അമേരിക്കയിലെ വിവിധ ഏജന്‍സികളെ ഹാക്ക് ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനെ തന്നെ ലക്ഷ്യമിടുന്നത് ഇത് ആദ്യമായിട്ടാണ്. ഇറാന്‍ യുഎസ്സിനെതിരെ പലതരത്തിലുള്ള യുദ്ധമുറകളാണ് സ്വീകരിക്കാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന. സൈബര്‍ യുദ്ധം അടക്കമുള്ളവയിലൂടെ യുഎസ്സിന് മറുപടി നല്‍കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

യുഎസ് പ്രസിഡന്റ് പ്രചാരണം

യുഎസ് പ്രസിഡന്റ് പ്രചാരണം

യുഎസ് തിരഞ്ഞെടുപ്പിലെ പ്രസിഡന്‍ഷ്യല്‍ ക്യാമ്പയിനാണ് ഇറാന്‍ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നത്. ഇറാനിയന്‍ സര്‍ക്കാരിന്റെ അനുവാദത്തോടെയാണ് ഹാക്കിംഗ് നടക്കുന്നത്. അതസമയം ഇത് 2020ല്‍ ട്രംപ് വീണ്ടും മത്സരിക്കുമ്പോള്‍ സംഘടിപ്പിക്കാനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണമാണെന്ന് സൂചനകളുണ്ട്. മൈക്രോസോഫ്റ്റിന്റെ വെളിപ്പെടുത്തല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയെ ശരിക്കും ആശങ്കപ്പെടുത്തുന്നുണ്ട്.

241 അക്കൗണ്ടുകള്‍

241 അക്കൗണ്ടുകള്‍

241 അക്കൗണ്ടുകളാണ് ഹാക്കര്‍മാര്‍ തകര്‍ക്കാനായി ലക്ഷ്യമിട്ടത്. ഇതില്‍ തിരഞ്ഞെടുപ്പ് ക്യാമ്പയിനുമായി ബന്ധമുള്ള അക്കൗണ്ടുകളുമുണ്ടെന്ന് സര്‍ക്കാര്‍ അധികൃതര്‍ തന്നെ സൂചിപ്പിക്കുന്നു. അതേസമയം നാല് അക്കൗണ്ടുകള്‍ ഹാക്കര്‍മാര്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ട്രംപ് ക്യാമ്പയിന്‍ അക്കൗണ്ട് ഇതില്‍ ഇല്ലെന്നാണ് സൂചന. യുഎസ് പ്രസിഡന്‍ഷ്യന്‍ തിരഞ്ഞെടുപ്പില്‍ വിദേശ രാജ്യത്തിന്റെ ഇടപെടല്‍ ഇത്തവണയും ഉണ്ടാവുമെന്നാണ് സൂചന.

വിദേശ ഇടപെടല്‍

വിദേശ ഇടപെടല്‍

വിദേശ ഇടപെടല്‍ നേരത്തെ ട്രംപിനെതിരെ ഉയര്‍ന്ന ആരോപണമായിരുന്നു. തിരഞ്ഞെടുപ്പ് ജയിക്കാനായി റഷ്യയുടെ സഹായം തേടിയെന്നായിരുന്നു ആദ്യ ആരോപണം. പിന്നീട് 2020ല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോ ബൈഡനെ കേസില്‍ കുടുക്കാന്‍ യുക്രൈനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്ന ആരോപണവും ട്രംപ് നേരിടുന്നുണ്ട്. ഈ ആശങ്കകള്‍ക്കിടെയാണ് ഇറാനില്‍ നിന്നുള്ള ഇടപെടല്‍ അമേരിക്കയെ ഭയപ്പെടുത്തുന്നത്.

ഇറാന്റെ മറുപടി

ഇറാന്റെ മറുപടി

നേരത്തെ ഇറാനിയന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇടപെടുമെന്ന വാദത്തെ തള്ളിയിരുന്നു. അതേസമയം സൈബര്‍ യുദ്ധം നടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. അമേരിക്ക തങ്ങളെ ആണവ കേന്ദ്രങ്ങളെ ആക്രമിച്ചാണ് സൈബര്‍ യുദ്ധം ആരംഭിച്ചത്. അത് നിരവധി പേരെ കൊലപ്പെടുത്തുമായിരുന്നു. അതുകൊണ്ട് തന്നെ തിരിച്ചടി ഉണ്ടാവും. ഇറാന്‍ സൈബര്‍ യുദ്ധത്തിന്റെ ഭാഗമാകുന്നുണ്ടെന്നും സരീഫ് പറഞ്ഞു.

അജ്ഞാത ശൃംഖല

അജ്ഞാത ശൃംഖല

ഫോസ്ഫറസ് എന്ന് മൈക്രോസോഫ്റ്റ് വിളിക്കുന്ന ഹാക്കര്‍മാരാണ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ഹാക്ക് ചെയ്തത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ആക്രമണം നടന്നിരുന്നു. ഓരോ അക്കൗണ്ടുകളുടെയും പാസ് വേര്‍ഡുകള്‍ മാറ്റുകയും, അക്കൗണ്ട് റിക്കവറി സംവിധാനം ഉപയോഗിച്ച് ബാക്കിയുള്ളവയെ കൂടി ഹാക്ക് ചെയ്യാനാണ് ഇവര്‍ ശ്രമിച്ചതെന്ന് മൈക്രോസോഫ്റ്റ് വക്താവ് ടോം ബര്‍ട്ട് പറഞ്ഞു. 2700 തവണയാണ് ഇവര്‍ ശ്രമിച്ചത്.

ഇറാന്റെ ഭീഷണി?

ഇറാന്റെ ഭീഷണി?

ഇറാന്‍ തങ്ങളുടെ സൈബര്‍ ഇന്റലിജന്‍സ് ഫോഴ്‌സ് ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇത് യുഎസിനെ ടാര്‍ഗറ്റ് ചെയ്തിട്ടാണ്. സെനറ്റര്‍മാരായ കമല ഹാരിസ്, മൈക്കിള്‍ ബെനറ്റ്, പീറ്റ് ബൂട്ടിജീഗ് എന്നിവര്‍ കടുത്ത ജാഗ്രതയിലാണ്. ശക്തമായ ഹാക്കിംഗ് സംവിധാനമാണ് ഇറാന്‍ ഉപയോഗിക്കുന്നത്. സൈനിക ശൃംഖലകളില്‍ കയറിപ്പറ്റാനായി ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും അക്കൗണ്ടുകളും ഇറാന്‍ ഹാക്ക് ചെയ്യുന്നുണ്ട്. അതേസമയം ഇതിനായി മാള്‍വെയറും സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണ് ഇറാന്‍.

 ഇംപീച്ച് ചെയ്യാന്‍ അവര്‍ക്ക് വോട്ടുണ്ട്.... പക്ഷേ നടക്കില്ല, കാരണം വ്യക്തമാക്കി ട്രംപ്!! ഇംപീച്ച് ചെയ്യാന്‍ അവര്‍ക്ക് വോട്ടുണ്ട്.... പക്ഷേ നടക്കില്ല, കാരണം വ്യക്തമാക്കി ട്രംപ്!!

English summary
microsoft says iranian hackers targeted presidential campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X