കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മനോഹരമായൊരു ആയുധവുമായി യുഎസ് സൈന്യം ഇറാനിലെത്തും'; ആശങ്കയുയര്‍ത്തി ട്രംപിന്‍റെ പുതിയ പ്രസ്താവന

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്ക-ഇറാന്‍ സംഘര്‍ഷം യുദ്ധസമാനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോവുന്നത്. ഇറാന്‍റെ ഖുദ്സ് ഫോഴ്സ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതോടെയാണ് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായത്.

സുലൈമാന്‍റെ മരണത്തില്‍ ഇറാന്‍ തിരിച്ചടിക്കുമെന്ന സൂചന ശക്തമാവുന്നതിനിടയില്‍ ശനിയാഴ്ച്ച വീണ്ടും ഇറാന്‍ സേനക്ക് നേരെ അമേരിക്കന്‍ സേന വീണ്ടും ആക്രമണം നടത്തുകയും 4 സൈനികരെ വധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ ഇന്നലെ രാത്രിയോടെ മോട്ടോര്‍ ഷെല്‍ ആക്രമണം ഉണ്ടാവുന്നത്. ഇതേ തുടര്‍ന്ന് ഇറാന് നേരെ ശക്തമായ ഭീഷണിയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

സൈന്യം ഇറാനിലെത്തും

സൈന്യം ഇറാനിലെത്തും

ഇറാന്‍ ആക്രമണത്തിന് മുതിര്‍ന്നാല്‍ ആയുധങ്ങളുമായി അമേരിക്കന്‍ സൈന്യം ഇറാനിലെത്തുമെന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. രണ്ട് ലക്ഷം കോടി ഡോളറാണ് അമേരിക്ക സൈനിക ആവശ്യത്തിനായി ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ ലോകത്തില്‍ ഏറ്റവും മികച്ചത് ഞങ്ങളാണെന്നും ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുന്നു.

കടുത്ത മറുപടി

കടുത്ത മറുപടി

അമേരിക്കന്‍ സ്ഥാപനങ്ങളേയോ, പൗരന്‍മാരെയോ ഇറാന്‍ ആക്രമിച്ചാല്‍ കുറച്ച് പുതിയ മനോഹരമായ ഉപകരണങ്ങളെ ഇറാനിലേക്ക് അയക്കും. അതില്‍ സംശയമൊന്നും വേണ്ട. ഇറാന്‍ ആക്രമിച്ചത് കൊണ്ടാണ് തിരിച്ചടിച്ചത്. വീണ്ടും ആക്രമണത്തിന് മുതിര്‍ന്നാല്‍ കടുത്ത മറുപടി തന്നെയാണ് യുഎസ് നല്‍കുക. ഇറാൻ അങ്ങനെ ചെയ്യരുതെന്ന് ഉപദേശിക്കുകയാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ട്വീറ്റ്

ട്രംപിന്‍റെ പുതിയ ട്വീറ്റ്

52 മേഖലകള്‍ക്ക് നേരെ

52 മേഖലകള്‍ക്ക് നേരെ

അമേരിക്കന്‍ പൗരന്‍മാരെ ടെഹ്റാന്‍ ആക്രമിച്ചാല്‍ ഇറാന്‍റെ 52 തന്ത്രപ്രധാന മേഖലകള്‍ക്ക് നേരെ തിരിച്ചടിക്കുമെന്നാണ് പത്ത് മണിക്കൂര്‍ മുമ്പ് മറ്റൊരു ട്വീറ്റിലൂടെ ട്രംപ് ഭീഷണിമുഴക്കിയിരുന്നു. ഇറാന്‍റെ 52 തന്ത്രപ്രധാന സൈറ്റുകള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ ചിലത് ഇറാനും ഇറാന്‍ സംസ്കാരത്തിന് തന്നെയും വളരെ പ്രധാനപ്പെട്ടതാണ്. ടെഹ്റാന്‍ യുഎസിനെ ആക്രമിച്ചാല്‍ ഇവയെ വളരെ വേഗത്തിലും ശക്തമായും ബാധിക്കും-ട്രംപ് ട്വീറ്റ് ചെയ്തു.

1979 ല്‍

1979 ല്‍

1979 ല്‍ ഇറാനിലെ യുഎസ് എംബസി വളഞ്ഞ് 52 ഉദ്യോഗസ്ഥരെ ഇറാന്‍ പ്രക്ഷോഭകര്‍ ബന്ധികളാക്കിയിരുന്നു. ഇതുമായി ബന്ധിപ്പിച്ചാണ് ഇറാനിലെ 52 കേന്ദ്രങ്ങള്‍ക്ക് നേരെ തിരിച്ചടിക്കുമെന്ന് ട്രംപ് പറഞ്ഞതെന്നാണ് വിലയിരുത്തുന്നുത്. ഇറാനില്‍ രാഷ്ട്രീയപരവും സൈനികപരവുമായ യാതൊരു തരം ഇടപെടലും യുഎസിന്‍റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന ഉറപ്പ് നല്‍കുന്ന അള്‍ജീരിയ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചതിനെ തുടര്‍ന്നായിരുന്നു ബന്ധികള്‍ മോചിതരായത്.

നേരത്തെ

ട്രംപിന്‍റെ നേരത്തേയുള്ള ട്വീറ്റ്

ഉത്തരാവാദിത്തം

ഉത്തരാവാദിത്തം

ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ നടന്ന ആക്രമണത്തിന്‍റെ ഉത്തരാവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും പിന്നില്‍ ഇറാന്‍ തന്നെയാണെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭാഗത്ത് നിന്നും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

വിലാപ യാത്ര പുറപ്പെട്ടതിന് പിന്നാലെ

വിലാപ യാത്ര പുറപ്പെട്ടതിന് പിന്നാലെ

ഖുദ്സ് ഫോഴ്സ് തലവന്‍ ഖാസിം സുലൈമാനിയുടെ മൃതദേഹവുമായുള്ള വിലാപ യാത്ര ഇറാനിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കന്‍ എംബസി ലക്ഷ്യം വെച്ചുള്ള ആക്രമണം നടന്നത്. അതീവ സുരക്ഷിത മേഖലയായ ഗ്രീന്‍സോണിലെ സെലിബ്രേഷന്‍ സ്‌ക്വയര്‍, ജാഡ്രിയ എന്നിവിടങ്ങളിലാണ് റോക്കറ്റുകള്‍ പതിച്ചത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഇറാഖ് സൈന്യം അറിയിക്കുന്നത്

അനുഭവിക്കേണ്ടി വരും

അനുഭവിക്കേണ്ടി വരും

അമേരിക്കയുടെ ക്രിമിനല്‍ നടപടിയുടെ പ്രത്യാഘാതങ്ങള്‍ ഇനിയങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ അനുഭവിക്കേണ്ടി വരുമെന്ന് ഖാസിം സുലൈമാനിയുടെ മരണത്തിന് പിന്നാലെ ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി വ്യക്തമാക്കിയിരുന്നു. അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേനിയും പ്രഖ്യാപിച്ചു.

ചുവന്ന പതാക

ചുവന്ന പതാക

അതേസമയം, വലിയ യുദ്ധം വരാനിരിക്കുന്നുവെന്ന സൂചനകളുമായി ഇറാനില്‍ ചുവന്ന പതാക ഉയര്‍ന്നത് ലോക രാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. സുലൈമാനിയുടെ അന്ത്യയാത്രക്കിടെ ഇറാനിയൻ പുണ്യനഗരമായ കോമിലെ ജംകര്‍ആന്‍ പള്ളിക്ക് മുകളാലണ് യുദ്ധസൂചന നല്കി ചുവന്ന പതാക ഉയര്‍ന്നത്.

യുദ്ധ സൂചന

യുദ്ധ സൂചന

ചുവന കൊടി ഉയര്‍ത്തിയത് പരമ്പരാഗത രീതിയിലുള്ള വലിയ യുദ്ധ സൂചനയാണെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശിയാ മുസ്‌ലിംകളുടെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ പള്ളിയില്‍ പതാക ഉയര്‍ത്തുന്നത് ചില ഇറാനിയില്‍ ദേശീയ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.

വീഡിയോ

ഇറാനില്‍ ചുവന്ന കൊടി ഉയര്‍ത്തുന്നു

സുലൈമാനിയുടെ ചിത്രവും

സുലൈമാനിയുടെ ചിത്രവും

ഖാസിം സുലൈമാനിയുടെ ചിത്രവും ചുവന്ന പതാകയും സേന മുകളില്‍ എത്തിച്ച ശേഷമായിരുന്നു പതാക ഉയര്‍ത്തല്‍. സുലൈമാനിയോടുള്ള ബഹുമാനാർഥം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന മറ്റ് പരിപാടികളിലും ചുവന്ന പതാകകൾ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

 ഇറാന്‍റെ തിരിച്ചടി അമേരിക്കയ്ക്ക് കൊണ്ടു; ഇറാന്റെ 52 കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ് ഇറാന്‍റെ തിരിച്ചടി അമേരിക്കയ്ക്ക് കൊണ്ടു; ഇറാന്റെ 52 കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ്

 കുട്ടനാട്ടില്‍ കോണ്‍ഗ്രസ് മത്സരിക്കും?: സീറ്റ് പിടിച്ചെടുക്കാന്‍ 'അരൂര്‍ ടീമിനെ' നിയോഗിച്ച് കെപിസിസി കുട്ടനാട്ടില്‍ കോണ്‍ഗ്രസ് മത്സരിക്കും?: സീറ്റ് പിടിച്ചെടുക്കാന്‍ 'അരൂര്‍ ടീമിനെ' നിയോഗിച്ച് കെപിസിസി

English summary
middle east crisis; trump warns tehran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X