Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണവില മാത്രമല്ല, പെട്രോള്‍ വിലയും കുതിക്കും: ഇറാന്റെ വരവ് ആശങ്ക, അമേരിക്കയും ഇടപെടും

ഇസ്രായേലിനെതിരെ ഇറാന്റെ ഭാഗത്ത് നിന്നുള്ള ശക്തമായ ആക്രമണം ഏത് സമയത്തും ഉണ്ടാകുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഹിസ്ബുള്ളയും ഇസ്രായേലിനെതിരായ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യയിലെ സാഹചര്യം കൂടുതല്‍ രൂക്ഷമാകുകയാണ്.

പശ്ചിമേഷ്യ തുറന്ന യുദ്ധത്തിലേക്ക് പോയാല്‍ അത് സ്വാഭാവികമായും ഇന്ത്യയേയും ബാധിക്കും. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക മേഖലയായ മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വിതരണത്തിലെ തടസ്സങ്ങളെക്കുറിച്ച് ഇന്ത്യന്‍ വ്യാപാരികൾ അടക്കം ആശങ്കാകുലരാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

gold-crude-oil-

"ആഗോള വിതരണത്തിൽ പരിമിതമായ സാമ്പത്തിക സ്വാധീനം ചെലുത്തിയ ഇസ്രായേൽ-ഗാസ പോലുള്ള മുൻകാല സംഘർഷങ്ങളെ വിപണികൾ മറികടുന്നു. എന്നിരുന്നാലും, ഇറാൻ സംഘട്ടനത്തിലേക്ക് പ്രവേശിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും, "വെൽത്ത്മിൽസ് സെക്യൂരിറ്റീസ് ഡയറക്ടർ ക്രാന്തി ബഥിനിയെ ഉദ്ധരിച്ചുകൊണ്ട് മണികണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഇറാന്റെ ഭാഗത്ത് നിന്നും ശക്തമായ ആക്രമണം ഉണ്ടാകുകയാണെങ്കില്‍ അത് അസംസ്‌കൃത എണ്ണയുടെ വിതരണം ആശങ്ക വർദ്ധിപ്പിക്കുമെന്നതില്‍ സംശയമില്ല. അമേരിക്കയും ഈ വിഷയത്തില്‍ ഇടപെട്ടേക്കും. സ്വാഭാവികമായും ഇന്ത്യയും ചൈനയും പോലുള്ള എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളെയായിരിക്കും ഇത് പ്രത്യേകിച്ച് ബാധിക്കുക.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രൂഡ് ഓയിൽ വില ഇടിവിലാണ്. എന്നാൽ വഷളായിക്കൊണ്ടിരിക്കുന്ന ഇറാൻ-ഇസ്രായേൽ സംഘർഷം ക്രൂഡ് വില വർധിപ്പിച്ചേക്കും. ഹമാസ് നേതാവിൻ്റെയും മുതിർന്ന ഹിസ്ബുള്ള സൈനിക കമാൻഡറുടെയും കൊലപാതകത്തിന് ഇസ്രായേലിനെതിരെ തിരിച്ചടിക്കുമെന്ന് ഹമാസും ഹിസ്ബുള്ളയും ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.

"വിശാലമായ ഒരു പ്രാദേശിക യുദ്ധത്തിൻ്റെ അപകടസാധ്യത, ചെറുതാണെന്ന് ഞാൻ ഇപ്പോഴും കരുതുന്നു, എന്നാല്‍ അതിനെ അവഗണിക്കാനാവില്ല," ഐജി ഇൻ്റർനാഷണൽ അനലിസ്റ്റ് ടോണി സൈകാമോർ റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറഞ്ഞു.

ആശങ്കയുണ്ടെങ്കിലും ശക്തമായ ആഭ്യന്തര നിക്ഷേപവും തുടർച്ചയായ പണലഭ്യതയും ഉള്ള ഇന്ത്യൻ വിപണികൾ കൂടുതൽ ശക്തമായ നിലയിലാണെന്നാണ് വിപണി വിദഗ്ധർ പറയുന്നുത്. "ഇന്ത്യ (വിപണി) ഇപ്പോൾ മുമ്പത്തേക്കാൾ വളരെ മെച്ചപ്പെട്ട നിലയിലാണ്. യുഎസിലെ മാന്ദ്യം, ക്രൂഡ് വില, തുടങ്ങിയ ഇറക്കുമതി പ്രശ്‌നങ്ങളാണ് ഞങ്ങൾ കൂടുതലും കൈകാര്യം ചെയ്യുന്നത്, "ഗൗരംഗ് ഷാ പറഞ്ഞു. ഇന്ത്യൻ റീട്ടെയിൽ നിക്ഷേപകർ പക്വത പ്രാപിക്കുന്നു, ഇക്വിറ്റികളിലേക്കുള്ള ശക്തമായ എസ്ഐപി ഒഴുക്കിനെ പരാമർശിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.

മിഡിൽ ഈസ്റ്റേൺ ഇക്വിറ്റികൾ ഇടിയുന്നത് സ്വർണവില കുതിച്ചുയരാന്‍ ഇടയാക്കിയേക്കും. അന്താരാഷ്‌ട്ര സ്വർണ വില കുത്തനെ ഇടിഞ്ഞെങ്കിലും ഓഗസ്റ്റ് 5 ന് ഉടൻ തന്നെ വീണ്ടെടുത്തു, ഔൺസിന് 2,440 ഡോളറിനടുത്താണ് വ്യാപാരം നടന്നത്. സംഘർഷ സാഹചര്യം സ്വർണ വിലയേയും സ്വാധീനിച്ചേക്കുമെന്നും വിദഗ്ധർ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+