കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരി കൊള്ളുന്നു; ഇസ്രായേലിലേക്ക് 200 റോക്കറ്റുകള്‍, അലാറം മുഴങ്ങി

Google Oneindia Malayalam News

Recommended Video

cmsvideo
Middle East War: Palestinian factions fire rockets towards Israel | Oneindia Malayalam

ടെല്‍ അവീവ്/ഗാസ സിറ്റി: പശ്ചിമേഷ്യയില്‍ യുദ്ധം ശക്തിപ്പെടുന്നു. ഇസ്രായേല്‍ സൈന്യം ഇസ്ലാമിക് ജിഹാദ് കമാന്ററെ വധിച്ചതിനെ തുടര്‍ന്നാണ് മേഖല സംഘര്‍ഷ കലുഷിതമായത്. ചൊവ്വാഴ്ച രാത്രി ഇസ്രായേലിലെ തന്ത്രപ്രധാന മേഖലകള്‍ ലക്ഷ്യമിട്ട് ഗാസയിലെ സായുധ സംഘങ്ങള്‍ റോക്കറ്റുകള്‍ അയച്ചു. ഇതോടെ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ ഭീതിയിലാണ്. ഇസ്രായേലിനെ തകര്‍ക്കുമെന്നാണ് ഇസ്ലാമിക് ജിഹാദിന്റെ മുന്നറിയിപ്പ്.

സിറിയയിലെയും പലസ്തീനിലെയും ഇസ്ലാമിക് ജിഹാദ് കമാന്റര്‍മാരെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. കിഴക്കന്‍ ഗാസയിലുണ്ടായ ആക്രമണത്തില്‍ കമാന്റര്‍ ബഹ അബു അല്‍ അത്തയും ഭാര്യയും കൊല്ലപ്പെട്ടു. വീട്ടില്‍ കിടന്നുറങ്ങവെയാണ് അബു അല്‍ അത്തയും ഭാര്യയും കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തൊട്ടുപിന്നാലെയാണ് ഇസ്രായേലിലേക്ക് ആക്രമണം ശക്തമായത്. 200ലധികം മിസൈലുകളാണ് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ എത്തിയത്....

കമാന്ററെ വധിക്കാന്‍ കാരണം

കമാന്ററെ വധിക്കാന്‍ കാരണം

ഇസ്രായേലിനെ ലക്ഷ്യമിട്ട് അടുത്തിടെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ അബു അല്‍ അത്തയാണെന്നാണ് ഇസ്രായേല്‍ സൈന്യം ആരോപിക്കുന്നത്. ഇനിയും ചില ആക്രമണങ്ങള്‍ അദ്ദേഹം പദ്ധതിയിട്ടിരുന്നുവത്രെ. ഈ സാഹചര്യത്തിലാണ് ഗാസയിലേക്ക് ആക്രമണം നടത്തിയതും അബു അല്‍ അത്തയെ വധിച്ചതുമെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു.

ഇറാന്‍ പിന്തുണ

ഇറാന്‍ പിന്തുണ

പലസ്തീനിലെ രണ്ടു പ്രദേശങ്ങളാണ് ഗാസയും വെസ്റ്റ് ബാങ്കും. ഗാസയില്‍ ഭരണം നടത്തുന്നത് ഹമാസ് ആണ്. എന്നാല്‍ ഇസ്രായേലിനെതിരെ നടപടിയെടുക്കുന്നതില്‍ ഹമാസിനെക്കാള്‍ ശക്തമായ നിലപാടുള്ളവരാണ് ഇസ്ലാമിക് ജിഹാദ്. ഇവര്‍ക്ക് ഇറാന്‍ ബന്ധമുണ്ടെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു.

ശക്തമായ ആക്രമണത്തിന് സാധ്യത

ശക്തമായ ആക്രമണത്തിന് സാധ്യത

ഹമാസും ഇസ്ലാമിക് ജിഹാദും ഗാസയിലെ വ്യത്യസ്ത സായുധ സംഘങ്ങളാണ്. ഇവര്‍ക്ക് പുറമെ ഒട്ടേറെ മറ്റു സംഘങ്ങളും ഗാസയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്രായേലിനെതിരെ എന്നതാണ് എല്ലാ സംഘങ്ങളുടെയും പൊതുവികാരം. പുതിയ പശ്ചാത്തലത്തില്‍ എല്ലാ സംഘങ്ങളും ആക്രമണത്തിന് ഒരുങ്ങിയിട്ടുണ്ട്.

വിദേശരാജ്യങ്ങള്‍ ഇടപെട്ടു

വിദേശരാജ്യങ്ങള്‍ ഇടപെട്ടു

മിസൈല്‍-റോക്കറ്റ് പ്രതിരോധ സംവിധാനം അയണ്‍ ഡോം ഇസ്രായേല്‍ ഒരുക്കിയിട്ടുണ്ട്. ഗാസയില്‍ നിന്ന് വന്ന ഒട്ടേറെ റോക്കറ്റുകള്‍ അയണ്‍ ഡോം തടഞ്ഞു. ഇസ്രായേല്‍ അനാവശ്യ പ്രശനമുണ്ടാക്കുകയാണെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും പലസ്തീന്‍ ആവശ്യപ്പെട്ടു. ഇസ്രായേല്‍ ആക്രമണത്തില്‍ നിന്ന് പിന്‍മാറണമെന്ന് ജര്‍മനിയും ജോര്‍ദാനും അഭ്യര്‍ഥിച്ചു. സമാധാന ശ്രമവുമായി ഈജിപ്തും രംഗത്തുണ്ട്.

 ഗാസയില്‍ മരണം പത്തായി

ഗാസയില്‍ മരണം പത്തായി

ഇസ്രായേലും പലസ്തീന്‍ സംഘങ്ങളും പരസ്പരം ആക്രമണം തുടരുകയാണ്. ഇസ്ലാമിക് ജിഹാദിന്റെ ഒട്ടേറെ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ബോംബിട്ടു. അതിര്‍ത്തി അടച്ചിരിക്കുകയാണ്. വിദേശ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം പത്തായി ഉയര്‍ന്നിട്ടുണ്ട്. ഒട്ടേറെ പേരുടെ പരിക്ക് ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാം.

ഉടന്‍ അവസാനിക്കില്ല

ഉടന്‍ അവസാനിക്കില്ല

ഗസയില്‍ ചൊവ്വാഴ്ച രാത്രി ഇസ്രായേല്‍ സൈന്യം 30 കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ഗസയോട് ചേര്‍ന്ന മേഖലകളില്‍ ഇസ്രായേല്‍ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചു. ഇസ്രായേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഗാസയില്‍ വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചിട്ടു. ആക്രമണം ദിവസങ്ങള്‍ നീണ്ടേക്കാമെന്നാണ് സൂചനയില്‍ ഇസ്രായേലില്‍ മുന്നറിയിപ്പുമായി അലാറം മുഴങ്ങി.

ഇറാനോ സിറിയയോ ഇടപെട്ടാല്‍

ഇറാനോ സിറിയയോ ഇടപെട്ടാല്‍

ഇരു രാജ്യങ്ങളും ആക്രമണം ഇടക്കിടെ നടത്തിയിരുന്നെങ്കിലും ഇസ്ലാമിക് ജിഹാദ് കമാന്റര്‍ ബഹ അബു അല്‍ അത്തയുടെ മരണമാണ് രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തിലെത്തിയിരിക്കുന്നത്. ഒരു പക്ഷേ ഇറാനോ സിറിയയോ ഇടപെട്ടാല്‍ യുദ്ധം അതിവേഗം പടരും. ഈ സാഹചര്യത്തിലാണ് ആരാണ് അബു അല്‍ അത്ത എന്ന ചോദ്യം ഉയരുന്നത്.

 മക്കള്‍ ഗുരുതരാവസ്ഥയില്‍

മക്കള്‍ ഗുരുതരാവസ്ഥയില്‍

അബു അല്‍ അത്തയും കുടുംബവും താമസിക്കുന്ന വീടിന് മുകളിലാണ് ഇസ്രായേലിന്റെ മിസൈല്‍ പതിച്ചത്. അബു അല്‍ അത്തയും ഭാര്യയും മരിക്കുകയും രണ്ട് മക്കള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ ഷിഫ ആശുപത്രിയില്‍ ചികില്‍സയിലുള്ള ഇരുവരും മരണത്തോട് മല്ലിടുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 പ്രമുഖനെ നഷ്ടപ്പെട്ട് ഇസ്ലാമിക് ജിഹാദ്

പ്രമുഖനെ നഷ്ടപ്പെട്ട് ഇസ്ലാമിക് ജിഹാദ്

അബു അല്‍ അത്തയുടെ മരണ വിവരം അറിഞ്ഞ് ആയിരങ്ങളാണ് ആശുപത്രിയിലേക്ക് ഒഴുകിയെത്തിയത്. ഇസ്രായേലിനെതിരായ ആക്രമണത്തിന് പിന്നില്‍ എല്ലാം അബു അല്‍ അത്തയുടെ കൈകളുണ്ടായിരുന്നുവെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. തങ്ങളുടെ ഏറ്റവും പ്രമുഖനായ കമാന്ററായിരുന്നു അദ്ദേഹമെന്ന് ഇസ്ലാമിക് ജിഹാദും പറയുന്നു.

2012ല്‍ പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു

2012ല്‍ പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു

ഇസ്ലാമിക് ജിഹാദിന്റെ ആക്രമണ വിഭാഗമാണ് അല്‍ ഖുദ്‌സ് ബ്രിഗേഡ്. ഹമാസിന്റെ ആക്രമണ വിഭാഗമാണ് അല്‍ ഖസ്സാം ബ്രിഗേഡ്. ഈ രണ്ടു സംഘങ്ങളും ഇസ്രായേലിനെതിരായ ആക്രമണത്തിന് ഒരുങ്ങിക്കഴിഞ്ഞുവെന്നാണ് വിവരം. ഒട്ടേറെ വധശ്രമങ്ങള്‍ അബു അല്‍ അത്തയ്‌ക്കെതിരെ നടന്നിരുന്നു. 2012ല്‍ ഇദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

രഹസ്യവിവരം ലഭിച്ചിരുന്നു

രഹസ്യവിവരം ലഭിച്ചിരുന്നു

അബു അല്‍ അത്തയ്ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഇസ്ലാമിക് ജിഹാദിന് വിവരം ലഭിച്ചിരുന്നുവത്രെ. അദ്ദേഹത്തിന്റെ പിതാവ് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. വിവരം ലഭിച്ചതുമുതല്‍ അദ്ദേഹം പൊതു പരിപാടികളില്‍ നിന്ന് അകന്നിരുന്നു. കര്‍ശന സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ എല്ലാ തടസങ്ങളും ഭേദിച്ചണ് ഇസ്രായേല്‍ മിസൈല്‍ വന്നത്.

2014ല്‍ നടന്നത്

2014ല്‍ നടന്നത്

2014ല്‍ ഇസ്രായേല്‍-ഗാസ യുദ്ധത്തിലും അബു അല്‍ അത്തയെ ലക്ഷ്യമിട്ടിരുന്നു. അല്‍ ഖുദ്‌സ് ബ്രിഗേഡിന്റെ ഡെപ്യൂട്ടി കമാന്ററായിരുന്നു അന്ന അദ്ദേഹം. പ്രധാന കമാന്ററായിരുന്ന ഡാനിയല്‍ മന്‍സൂര്‍ 2014ല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പിന്നീടാണ് അബു അല്‍ അത്തക്ക് നേരെ വീണ്ടും ഇസ്രായേല്‍ നീക്കം ശക്തമാക്കിയത്.

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം... ഇനി സര്‍ക്കാര്‍ രൂപീകരണം അസാധ്യമോ? വഴികള്‍ ഇങ്ങനെമഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം... ഇനി സര്‍ക്കാര്‍ രൂപീകരണം അസാധ്യമോ? വഴികള്‍ ഇങ്ങനെ

English summary
Middle East War: Palestinian factions fire rockets towards Israel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X