കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ സൈന്യം വിദേശികളെ നദിയില്‍ 'മുക്കി കൊന്നു'; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, ഇറാന്‍ പറയുന്നത്...

  • By Desk
Google Oneindia Malayalam News

ടെഹ്‌റാന്‍: ഇറാനിലേക്ക് കടക്കാന്‍ ശ്രമിച്ച അഫ്ഗാനില്‍ നിന്നുള്ളവരെ ഇറാന്‍ സൈന്യം നദിയില്‍ മുക്കി കൊന്നുവെന്ന് റിപ്പോര്‍ട്ട്. ഹിറാത്ത് പ്രവിശ്യയില്‍ നിന്ന് നിയമവിരുദ്ധമായി ഇറാനിലേക്ക് കടക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ് സൈന്യം ക്രൂരത കാണിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതു സംബന്ധിച്ച് അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയം അന്വേഷണം തുടങ്ങി.

അഫ്ഗാനില്‍ നിന്ന് ഒട്ടേറെ കുടിയേറ്റ തൊഴിലാളികള്‍ ഇറാനില്‍ നിയമവിരുദ്ധമായി കടന്ന് ജോലി ചെയ്തുവരുന്നുണ്ട്. ഇത്തരത്തില്‍ അതിര്‍ത്തി കടന്ന് വന്നവരെയാണ് സൈന്യം നദിയിലേക്ക് തള്ളിയിട്ടതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ഇറാന്‍ ഭരണകൂടം പറയുന്നത് മറ്റൊന്നാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇറാന്‍-അഫ്ഗാന്‍ അതിര്‍ത്തി

ഇറാന്‍-അഫ്ഗാന്‍ അതിര്‍ത്തി

ഇറാനില്‍ ഒട്ടേറെ അഫ്ഗാനികള്‍ ജോലി ചെയ്യുന്നുണ്ട്. ഇറാന്‍-അഫ്ഗാന്‍ അതിര്‍ത്തി പ്രവിശ്യകളിലാണ് ഇവര്‍ കൂടുതല്‍. നിര്‍മാണ തൊഴിലിലും കച്ചവടങ്ങളിലുമാണ് ഇത്തരത്തില്‍ എത്തുന്നവര്‍ വ്യാപൃതരായിട്ടുള്ളത്. പക്ഷേ, ഇറാനില്‍ കൊറോണ വ്യാപിച്ചപ്പോള്‍ മിക്ക അഫ്ഗാനികളും തിരിച്ച് നാട്ടിലേക്ക് പോയി.

നിയമവിരുദ്ധ സഞ്ചാരം

നിയമവിരുദ്ധ സഞ്ചാരം

ഇപ്പോള്‍ ഇറാനില്‍ കൊറോണ ഭീതി ഒഴിഞ്ഞുവരികയാണ്. ഈ സാഹചര്യത്തിലാണ് അഫ്ഗാനില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും ഇറാനിലേക്ക് നിയമവിരുദ്ധമായി കടക്കാന്‍ ശ്രമിച്ചത്. ആയിരത്തോളം പേരാണ് ഇത്തരത്തില്‍ ഹിറാത്ത് പ്രവിശ്യയില്‍ നിന്ന് ഇറാനിലേക്ക് കടന്നതത്രെ.

വിരട്ടിയോടിച്ചു

വിരട്ടിയോടിച്ചു

കുടിയേറ്റക്കാരെ ഇറാന്‍ സൈന്യം രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഇവരെ വിരട്ടിയോടിക്കുകയായിരുന്നു. പലരും ഹരിറുദ് നദിയില്‍ വീണു. ഏഴ് പേര്‍ മരിച്ചു. 30ലധികം പേരെ കാണാതായി. കുറേ പേര്‍ തിരിച്ച് അഫ്ഗാനില്‍ മടങ്ങിയെത്തി. ഇവര്‍ നല്‍കിയ വിവരങ്ങളാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്.

സംഭവം പുറത്തായത് ഇങ്ങനെ

സംഭവം പുറത്തായത് ഇങ്ങനെ

രക്ഷപ്പെട്ട് എത്തിയവരുമായി അഫ്ഗാന്‍ മനുഷ്യാവകാശ കമ്മീഷന്‍ കൂടിക്കാഴ്ച നടത്തി. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചറിഞ്ഞു. ഇറാന്‍ സൈന്യം തങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയും നദിയിലേക്ക് തള്ളിയിടുകയുമായിരുന്നുവെന്ന് രക്ഷപ്പെട്ടെത്തിയവര്‍ ആരോപിക്കുന്നു. ഇതോടെയാണ് ഇറാന്‍ സൈന്യം മുക്കി കൊന്നുവെന്ന വാര്‍ത്ത വന്നത്.

അന്വേഷണം തുടങ്ങി

അന്വേഷണം തുടങ്ങി

സംഭവത്തെ കുറിച്ച് വിദേശകാര്യ മന്ത്രാലയം അന്വേഷണം തുടങ്ങിയതായി അഫ്ഗാന്‍ ഭരണകൂടം അറിയിച്ചു. അതേസമയം, ഹിറാത്തിലെ ഇറാന്‍ കോണ്‍സുലേറ്റ് സംഭവം നിഷേധിച്ചു. അഫ്ഗാന്‍ പൗരന്മാരെ അതിര്‍ത്തിയില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.

ഇറാന്‍ ഭരണകൂടത്തിന്റെ പ്രതികരണം

ഇറാന്‍ ഭരണകൂടത്തിന്റെ പ്രതികരണം

അതേസമയം, ഇറാന്‍ വിദേശകാര്യ മന്ത്രാലയം സംഭവം പൂര്‍ണമായും നിഷേധിച്ചില്ല. അഫ്ഗാന്‍ മണ്ണിലാണ് ആരോപിക്കപ്പെട്ട സംഭവം നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. ഇറാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷമോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുന്ന സുരക്ഷാ ജീവനക്കാര്‍ അറിയിച്ചതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

30 ലക്ഷത്തോളം അഫ്ഗാനികള്‍

30 ലക്ഷത്തോളം അഫ്ഗാനികള്‍

30 ലക്ഷത്തോളം അഫ്ഗാന്‍ അഭയാര്‍ഥികള്‍ ഇറാനില്‍ താമസിക്കുന്നുണ്ട്. ഭൂരിഭാഗം പേര്‍ക്കും കൃത്യമായ രേഖകളില്ല. കൂലി വേല ചെയ്താണ് ഇവര്‍ ഇറാനില്‍ താസമിക്കുന്നത്. കൊറോണ രോഗം വ്യാപിച്ചതിനെ തുടര്‍ന്ന് ആയിരങ്ങള്‍ അഫ്ഗാനിലേക്ക് മടങ്ങി. ഇറാന്‍ നിയന്ത്രണങ്ങള്‍ നീക്കിയെന്നറിഞ്ഞാണ് ഇവര്‍ വീണ്ടും ഇറാനിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ചത്.

ഞെട്ടിച്ച് പാകിസ്താന്‍; പെട്രോള്‍ വില 15 രൂപ കുറച്ചു, ഡീസലിന് 27 രൂപയും, എന്തുകൊണ്ട് ഇന്ത്യ...ഞെട്ടിച്ച് പാകിസ്താന്‍; പെട്രോള്‍ വില 15 രൂപ കുറച്ചു, ഡീസലിന് 27 രൂപയും, എന്തുകൊണ്ട് ഇന്ത്യ...

English summary
Migrants Drowned in River by Iran Guards; Afghanistan starts probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X