കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനസ്സാക്ഷിയെ ഞെട്ടിച്ച് ചുണ്ടുകള്‍ തുന്നിച്ചേര്‍ത്തൊരു നിരാഹാരസമരം, യുദ്ധം നടത്തിയവര്‍ എന്തറിയുന്നു?

  • By Siniya
Google Oneindia Malayalam News

ഏതന്‍സ്: പല സമരങ്ങളും കണ്ടിട്ടുണ്ടാവാം, എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ സമരമാണ് ഈ അഭയാര്‍ഥികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ലോകരാജ്യങ്ങളുടെ കരുണ തേടി ചുണ്ടുകള്‍ തുന്നിച്ചേര്‍ത്താണ് ഇവര്‍ നിരാഹാര സമരം നടത്തുന്നത്.

ആഭ്യന്തര യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാനുള്ള ശ്രമത്തിനിടെ ഗ്രീസ് - മേസ്‌ഡോണിയ അതിര്‍ത്തിയില്‍ തടയപ്പെട്ട ഇറാനികളും മറ്റ് ആയിരക്കണക്കിന് അഭയാര്‍ഥികളാണ് ചുണ്ടുകള്‍ തുന്നിച്ചേര്‍ത്ത് നിരാഹാര സമരം നടത്തുന്നത്. ലോകശ്രദ്ധയാകര്‍ഷിക്കാന്‍ വ്യത്യസ്തമായ സമരവുമായാണ് അഭയാര്‍ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്. റെയില്‍ വേ പാതയിലാണ് സമരം നടത്തുന്നത്.

hungerstrike

ആഭ്യന്തര യുദ്ധത്തിനെ തുടര്‍ന്ന് പൗരത്വം തെളിയിക്കുന്നതില്‍ അഭയാര്‍ത്ഥികള്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഗ്രീസ് അടക്കമുള്ള മറ്റുരാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു, ഇതോടെ ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ നിരാഹാസമരങ്ങളും മറ്റു സമരങ്ങളെല്ലാം മുന്നോട്ടുവച്ചെങ്കിലും അവയൊന്നും ലോകം ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെയാണ് സൂചിയും നൂലും ഉപയോഗിച്ച് പരസ്പരം ചുണ്ടുകള്‍ തുന്നിച്ചേര്‍ത്ത് അഭയാര്‍ത്ഥികള്‍ തീരുമാനിച്ചത്.

സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച ചിത്രങ്ങളില്‍ കുര്‍ദിഷ്, ഇറാനിയന്‍ വംശജര്‍ അടക്കമുള്ള അഭയാര്‍ത്ഥികളും സമര രംഗത്തുണ്ട്. മിക്ക രാജ്യങ്ങളും ഇവരെ അവഗണിച്ചിരിക്കുകയാണ്, ഇത് സഹിക്കാനാവാതെ അഭയാര്‍ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്നുവരെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇതു തന്നെയാണ് അതിര്‍ത്തിയുടെ ചുമതലയുള്ള സുരക്ഷാ ജീവനക്കാരും സാക്ഷ്യപ്പെടുത്തുന്നത്. ഐക്യരാഷ്ട്ര സംഘടന അടക്കമുള്ള സംഘടനകള്‍ വിഷയത്തില്‍ ഇടപെടാന്‍ മടിക്കുന്നുവെന്ന ആരോപണവും ശക്തമാണ്.

English summary
Migrants stranded on the Greece border block rail line, declare hunger strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X