കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത വര്‍ഷത്തോടെ എംബസി ജെറൂസലേമിലേക്ക് മാറ്റുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ്

  • By Desk
Google Oneindia Malayalam News

തെല്‍ അവീവ്: അടുത്തവര്‍ഷത്തോടെ ഇസ്രായേലിലെ യു.എസ് എംബസി തെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഇസ്രായേലിന് ഉറപ്പുനല്‍കി.

സ്ത്രീകളുടെ നീതി ഒഴിവ്കഴിവ് മാത്രം: മോദി സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത് ശരിഅത്ത് നിയമങ്ങള്‍സ്ത്രീകളുടെ നീതി ഒഴിവ്കഴിവ് മാത്രം: മോദി സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത് ശരിഅത്ത് നിയമങ്ങള്‍

ഇസ്രായേല്‍ പാര്‍ലമെന്റില്‍ പ്രതിഷേധം

ഇസ്രായേല്‍ പാര്‍ലമെന്റില്‍ പ്രതിഷേധം

ഇസ്രായേല്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം പാര്‍ലമെന്റായ നെസറ്റില്‍ നടത്തിയ പ്രസംഗത്തിലാണ് ഇക്കാത്തില്‍ ഉറപ്പുനല്‍കിയത്. വന്‍ കൈയടിയോടെയാണ് യു.എസ് വൈസ് പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ പാര്‍ലമെന്റംഗങ്ങള്‍ സ്വീകരിച്ചത്. അതേസമയം, അല്‍ അഖ്‌സ പള്ളിയുടെ ചിത്രവുമായി പ്രതിഷേധിച്ച ജോയിന്റ് അറബ് ലിസ്റ്റ് സഖ്യത്തിലെ പലസ്തീനിയന്‍ അംഗങ്ങളെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി. ജെറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്നും യു.എസ് എംബസി അവിടേക്ക് മാറ്റുമെന്നും കഴിഞ്ഞ മാസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

അമേരിക്ക ഇസ്രായേലിനൊപ്പം; കാരണം...

അമേരിക്ക ഇസ്രായേലിനൊപ്പം; കാരണം...

'അമേരിക്ക ഇസ്രായേലിനൊപ്പമാണ്'- പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ പെന്‍സ് പറഞ്ഞു. 'ഞങ്ങള്‍ ഇസ്രായേലിനൊപ്പം നില്‍ക്കുന്നു- കാരണം നിങ്ങളുടെ ദൗത്യം ഞങ്ങളുടെ കൂടി ദൗത്യമാണ്. നിങ്ങളുടെ മൂല്യങ്ങള്‍ ഞങ്ങളുടെയും മൂല്യങ്ങളാണ്. നിങ്ങളുടെ പോരാട്ടം ഞങ്ങളുടെയും പോരാട്ടമാണ്'- അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ ഇസ്രായേലിനൊപ്പം നില്‍ക്കുന്നു- കാരണം തെറ്റിനെതിരേ ശരിയില്‍, തിന്‍മയ്‌ക്കെതിരേ നന്‍മയില്‍, ഏകാധിപത്യത്തിനെതിരേ സ്വാതന്ത്ര്യത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു' - പെന്‍സ് കൂട്ടിച്ചേര്‍ത്തു.

കുടിയേറ്റ നേതാക്കള്‍ക്കും ക്ഷണം

കുടിയേറ്റ നേതാക്കള്‍ക്കും ക്ഷണം

ചരിത്രത്തിലാദ്യമായി അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ നിന്നുള്ള കുടിയേറ്റ നേതാക്കളെയും വൈസ് പ്രസിഡന്റിന്റെ പ്രസംഗം ശ്രവിക്കുന്നതിനായി യു.എസ് എംബസി ഇസ്രായേല്‍ പാര്‍ലമെന്റിലേക്ക് ക്ഷണിക്കുകയുണ്ടായി. അനധികൃത കുടിയേറ്റ കേന്ദ്രങ്ങളുടെ ശക്തനായ വക്താവാണ് ഇപ്പോഴത്തെ അമേരിക്കയിലെ ഇസ്രായേല്‍ അംബാസഡര്‍. വെസ്റ്റ് ബാങ്കിലെ കുടിയേറ്റകേന്ദ്രങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ സംഭാവന നല്‍കിയ പ്രസ്ഥാനത്തിന്റെ നേതാവ് കൂടിയായിരുന്നു അദ്ദേഹം.

പ്രസംഗം തീവ്രവാദികള്‍ക്കുള്ള സമ്മാനം

പ്രസംഗം തീവ്രവാദികള്‍ക്കുള്ള സമ്മാനം

മതവിദ്വേഷം പരത്തുന്ന രീതിയിലുള്ള പെന്‍സിന്റെ പ്രസംഗം തീവ്രവാദികള്‍ക്കുള്ള സമ്മാനമാണെന്ന് ഫലസ്തീന്‍ അതോറിറ്റിയുടെ മുഖ്യമധ്യസ്ഥന്‍ സഈബ് അരിക്കാത്ത് അഭിപ്രായപ്പെട്ടു. യു.എസ് ഭരണകൂടം പ്രശ്‌നപരിഹാരത്തോടൊപ്പമല്ല, പ്രശ്‌നത്തോടൊപ്പമാണെന്ന് ഒരിക്കല്‍ കൂടി പെന്‍സിന്റെ പ്രസംഗം തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'പെന്‍സിന്റെ പ്രസംഗം ലോകത്തിന് നല്‍കുന്ന സന്ദേശമിതാണ്; നിങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളും പ്രമേയങ്ങളും ധിക്കരിച്ചാല്‍ അമേരിക്ക നിങ്ങള്‍ക്ക് സമ്മാനം നല്‍കും' - അദ്ദേഹം വ്യക്തമാക്കി.

മഹ്മൂദ് അബ്ബാസ് പെന്‍സിനെ കണ്ടില്ല

മഹ്മൂദ് അബ്ബാസ് പെന്‍സിനെ കണ്ടില്ല

അതേസമയം, പെന്‍സുമായി കൂടിക്കാഴ്ചയ്ക്ക് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വിസമ്മതിച്ചു. നേരത്തേ കൂടിക്കാഴ്ചയക്ക് സമ്മതിച്ചിരുന്ന അദ്ദേഹം ട്രംപിന്റെ വിവാദ പ്രഖ്യാപനത്തിന് ശേഷം പിന്‍മാറുകയായിരുന്നു. ബ്രസല്‍സിലെത്തിയ അദ്ദേഹം യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്ന് അഭ്യര്‍ഥിച്ചു. യൂറോപ്യന്‍ യൂനിയനെ സത്യസന്ധരായ പങ്കാളികളും സുഹൃത്തുകളുമായാണ് ഫലസ്തീന്‍ കാണുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

English summary
mike pence speaks in knesset
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X