കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ അതിർത്തിയിൽ ചൈന 60000 സൈനികരെ വിന്യസിച്ചെന്ന് അമേരിക്ക: ഭീഷണി തുടരുന്നതായി മൈക്ക് പോംപിയോ!

Google Oneindia Malayalam News

വാഷിംഗ്ടൺ: ഇന്ത്യ- ചൈന അതിർത്തിയിൽ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് 60000 ത്തിലധികം സൈനികരെ ചൈന വിന്യസിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ക്വാഡ് രാജ്യങ്ങൾക്ക് നേരെയുള്ള ചൈനയുടെ മോശം പെരുമാറ്റത്തെക്കുറിച്ചും ചൈനയിൽ നിന്നുള്ള ഭീഷണിയെക്കുറിച്ചും പരാമർശിക്കുകയായിരുന്നു അദ്ദേഹം. ടോക്യോയിൽ ക്വാഡ് രാജ്യങ്ങളുടെ പ്രതിനിധികൾ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങിയെത്തിയതിന് പിന്നാലെയാണ് മൈക്ക് പോംപിയോയുടെ പ്രതികരണം.

യുഎസ് തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ക്ക് പൂട്ടിടാന്‍ ട്വിറ്റര്‍, വ്യാജവാര്‍ത്തകള്‍ തടയാന്‍ നീക്കംയുഎസ് തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ക്ക് പൂട്ടിടാന്‍ ട്വിറ്റര്‍, വ്യാജവാര്‍ത്തകള്‍ തടയാന്‍ നീക്കം

 ഭീഷണി തുടരുന്നു...

ഭീഷണി തുടരുന്നു...

അമേരിക്ക, ആസ്ട്രേലിയ, ജപ്പാൻ, യുഎസ്, ഇന്ത്യ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്. ഇന്ത്യ- ചൈന അതിർത്തിയിൽ നിയന്ത്രണ രേഖയ്ക്ക് സമീപത്തും ഇന്തോ- പസഫിക്, ദക്ഷിണ ചൈനാക്കടൽ എന്നിവിടങ്ങളിൽ ചൈനീസ് അധിനിവേശം തുടരുന്നതിനിടെയാണ് ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ രണ്ടാമത്തെ കൂടിക്കാഴ്ചയാണ് ചൊവ്വാഴ്ച നടന്നത്. ഇന്ത്യ- ചൈന അതിർത്തിയിൽ ഇന്ത്യ ചൈനയുടെ ഭാഗത്തുനിന്നുള്ള ഭീഷണി നേരിടുകയാണെന്നും മൈക്ക് പോംപിയോ വ്യക്തമാക്കി.

ചൈനീസ് അധിനിവേശം

ചൈനീസ് അധിനിവേശം


2020 മെയ് മുതൽ തന്നെ ഇന്ത്യയും ചൈനയും തമ്മിൽ കിഴക്കൻ ലഡാക്കിൽ അതിർത്തി തർക്കം നടന്നുവരികയാണ്. ഇത് ഉഭയകക്ഷി ബന്ധത്തിൽ ഉലച്ചിലും ഉണ്ടായിരുന്നു. അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിൽ നിരവധി തവണ ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. കിഴക്കൻ ലഡാക്കിലെ പാൻഗോങ് സോ തടാകത്തിന്റെ കരയിൽ ആഗസ്റ്റിൽ തന്നെ ഇന്ത്യൻ ഭൂപ്രദേശം കയ്യേറാൻ ചൈന ശ്രമിച്ചിരുന്നു.

 ചൈനീസ് ഭീഷണി

ചൈനീസ് ഭീഷണി


ഇന്ത്യ, ആസ്ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാർക്കൊപ്പമായിരുന്നു ഞാൻ ക്വാഡ് യോഗത്തിൽ പങ്കെടുത്തത്. നാല് വലിയ ജനാധിപത്യ രാഷ്ട്രങ്ങളും വലിയ സമ്പദ് വ്യവസ്ഥകളുമാണ്. ഓരോ രാജ്യത്തിനും ചൈന ഭീഷണിയുയർത്തുന്നുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അടിച്ചേൽപ്പിക്കുന്ന ഭീഷണി അവരുടെ മാതൃരാജ്യങ്ങളിലും പ്രതിഫലിക്കുന്നുവെന്നും പോംപിയോ പറഞ്ഞു.

 ഫലപ്രദമെന്ന്

ഫലപ്രദമെന്ന്

ടോക്യോയിൽ വെച്ച് പോംപിയോ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്തോ പസഫിക് മേഖലയിലെയും ആഗോളതലത്തിലെയും സമാധാനം, സമൃദ്ധി, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം അടിവരയിട്ട് കാണിക്കുന്നു. ജയശങ്കറുമായുള്ള കൂടിക്കാഴ്ച ഫലപ്രദമാണെന്നാണ് പോംപിയോ പ്രതികരിച്ചത്.

 അത് തെറ്റ്

അത് തെറ്റ്

പതിറ്റാണ്ടുകളായി പാശ്ചാത്യ രാജ്യങ്ങൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ നമ്മെയെല്ലാം മറികടക്കാൻ അനുവദിച്ചിരുന്നു. മുമ്പുള്ള ഭരണകൂടങ്ങൾ നമ്മുടെ ബൌദ്ധിക സ്വത്തവകാശങ്ങളെയും കോടിക്കണക്കിന് ജോലികളും മോഷ്ടിക്കാൻ ചൈനയെ അനുവദിച്ചു. അത് അവർ അവരുടെ രാജ്യത്തും കാണുന്നുവെന്നും പോംപിയോ വ്യക്തമാക്കി.

English summary
Mike Pompeo says China deployed 60000 solders in Northern boarder of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X