മിലി സൈറസ് സ്വവര്‍ഗ പ്രണയത്തില്‍?
പ്രമുഖ അമേരിക്കന്‍ ഗായിക മിലി സൈറസ് സ്വവര്‍ഗ പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്. വിക്ടോറിയാസ് സീക്രട്ട് മോഡല്‍ സ്റ്റെല്ല മാക്‌സ്‌വെലുമായി മിലി ഡേറ്റിങ്ങിലാണ് അന്താരാഷ്ട്ര ഗോസിപ്പ് കോളങ്ങള്‍ എഴുതുന്നു. ഇരുപത്തിരണ്ടുകാരിയായ മിലി മാസങ്ങളായി സ്റ്റെല്ലയുമായി പ്രണയത്തിലാണെന്നാണ് മാധ്യമ ഗോസിപ്പ്.
ഇരുവരും പ്രണയ ജോഡികളായി ചുറ്റിക്കറങ്ങുന്നത് തങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ സ്ഥിതീകരിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. പ്രധാന പരിപാടികളില്‍ ഒരുമിച്ച് കൈകോര്‍ത്തുപിടിച്ചെത്തുന്ന ഇവര്‍ ഇപ്പോള്‍ പാപ്പരാസികളുടെ കാമറ കണ്ണുകള്‍ക്ക് വിരുന്നാണ്. സ്റ്റെല്ല കൂടുതല്‍ സമയവും മിലിക്കൊപ്പം ചിലവഴിക്കാന് ഇഷ്ടപ്പെടുന്നതെന്നും സ്‌റ്റെല്ലയുടെ സുഹൃത്തുക്കളും പറയുന്നു.

അര്‍ണോള്‍ഡ് ഷ്വാര്‍സനെഗറുടെ മകന്‍ പാട്രിക് ഷ്വാസനെഗറുമായി പ്രണയത്തിലായിരുന്ന മിലി പ്രണയം തകര്‍ന്നതോടെയാണ് പെണ്‍കുട്ട് തേടിയത്. സ്റ്റെല്ലയുമായുള്ള ചിത്രം മിലി ഇസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുമുണ്ട്. ആണ്‍ പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പ്രണയത്തെക്കുറിച്ച് മിലി സൈറസ് ഈയിടെ വാചാലയായിരുന്നു.
ഹിറ്റ് ആല്‍ബങ്ങളിലൂടെ വര്‍ഷാവര്‍ഷം കോടിക്കണക്കിന് ഡോളര്‍ സമ്പാദിക്കുന്ന ഗായികയാണ് മിലി. ശരീര പ്രദര്‍ശനത്തില്‍ ഒരു പടി മുന്നിട്ടു നില്‍ക്കുന്നതിനാല്‍ ആരാധകര്‍ക്കും പഞ്ഞമില്ല. പൂര്‍ണ നഗ്നയായും അല്ലാതെയുമുള്ള ആല്‍ബങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ മിലിയെക്കുറിച്ചുള്ള റൂമറുകള്‍ക്കും മാധ്യമങ്ങള്‍ മുന്‍ഗണന നല്‍കുകയും ചെയ്യുന്നു.












Click it and Unblock the Notifications