അഫ്ഗാനിസ്താനില്‍ ഷിയാ പള്ളിയില്‍ സ്ഫോടനം: പകരം വീട്ടുന്നത് പാക് ഭീകരര്‍! പിന്നില്‍!
തലസ്ഥാന നഗരയിലെ ഷിയാ ഭൂരിപക്ഷ കേന്ദ്രമായ ഇമാം സമാന് മുസ്ലിം പള്ളിയിലാണ് ആക്രമണമുണ്ടായത്
കാബൂള്‍: അഫ്ഗാനിസ്താനില്‍ മുസ്ലിം പള്ളിയില്‍ സ്ഫോടനം. വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനകള്‍ക്കിടെയാണ് ആക്രമണമുണ്ടായതെന്ന് അഫ്ഗാന് പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തലസ്ഥാന നഗരയിലെ ഷിയാ ഭൂരിപക്ഷ കേന്ദ്രമായ ഇമാം സമാന് മുസ്ലിം പള്ളിയിലാണ് ആക്രമണമുണ്ടായത്.
മുസ്ലിം പള്ളിക്ക് പുറത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ച അക്രമികള്‍ പള്ളിക്കുള്ളില്‍ കടന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.15 നായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി ആയുധധാരികള്‍ ഷിയാ പള്ളിക്കുള്ളിലേയ്ക്ക് കടന്ന് ആക്രമണം നടത്തുകയായിരുന്നുവെന്ന് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പരിക്കേറ്റത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തോടെ പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഷിയാ പള്ളിയ്ക്ക് നേരെ ആക്രമണം നടന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് നജീബ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആഗസ്റ്റ് രണ്ടിന് അഫ്ഗാനിസ്താനിലുണ്ടായ ചാവേറാക്രമണത്തില്‍ 29 പേര് കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്താനിലെ ഹെറാത്ത് പ്രവിശ്യയിലുള്ള ഏറ്റവും വലിയ ഷിയാ പള്ളിയില്‍ പ്രവേശിച്ച ചാവേറാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പള്ളിക്കുള്ളിലുണ്ടായിരുന്ന വിശ്വാസികളായിരുന്നു കൊല്ലപ്പെട്ടത്. അറുപതിലേറെപ്പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇറാന് അതിര്‍ത്തിയ്ക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന പള്ളിയിലാണ് ചാവേറാക്രമണമുണ്ടായത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications