കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്താനില്‍ ഷിയാ പള്ളിയില്‍ സ്ഫോടനം: പകരം വീട്ടുന്നത് പാക് ഭീകരര്‍! പിന്നില്‍!

തലസ്ഥാന നഗരയിലെ ഷിയാ ഭൂരിപക്ഷ കേന്ദ്രമായ ഇമാം സമാന്‍ മുസ്ലിം പള്ളിയിലാണ് ആക്രമണമുണ്ടായത്

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്താനില്‍ മുസ്ലിം പള്ളിയില്‍ സ്ഫോടനം. വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനകള്‍ക്കിടെയാണ് ആക്രമണമുണ്ടായതെന്ന് അഫ്ഗാന്‍ പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തലസ്ഥാന നഗരയിലെ ഷിയാ ഭൂരിപക്ഷ കേന്ദ്രമായ ഇമാം സമാന്‍ മുസ്ലിം പള്ളിയിലാണ് ആക്രമണമുണ്ടായത്.

മുസ്ലിം പള്ളിക്ക് പുറത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ച അക്രമികള്‍ പള്ളിക്കുള്ളില്‍ കടന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.15 നായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി ആയുധധാരികള്‍ ഷിയാ പള്ളിക്കുള്ളിലേയ്ക്ക് കടന്ന് ആക്രമണം നടത്തുകയായിരുന്നുവെന്ന് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പരിക്കേറ്റത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തോടെ പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഷിയാ പള്ളിയ്ക്ക് നേരെ ആക്രമണം നടന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് നജീബ് സ്ഥിരീകരിച്ചിട്ടുണ്ട്.

afganisthan

ആഗസ്റ്റ് രണ്ടിന് അഫ്ഗാനിസ്താനിലുണ്ടായ ചാവേറാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്താനിലെ ഹെറാത്ത് പ്രവിശ്യയിലുള്ള ഏറ്റവും വലിയ ഷിയാ പള്ളിയില്‍ പ്രവേശിച്ച ചാവേറാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പള്ളിക്കുള്ളിലുണ്ടായിരുന്ന വിശ്വാസികളായിരുന്നു കൊല്ലപ്പെട്ടത്. അറുപതിലേറെപ്പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇറാന്‍ അതിര്‍ത്തിയ്ക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന പള്ളിയിലാണ് ചാവേറാക്രമണമുണ്ടായത്.

English summary
An explosion hit Imam Zaman Mosque in Kabul on the day of Muslim Friday prayers, followed by gunfire, Afghan police and local media reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X