കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനുമായുള്ള റഷ്യയുടെ ബന്ധത്തില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: പാകിസ്താനുമായുള്ള റഷ്യയുടെ ബന്ധം ഗുണം ചെയ്യില്ലെന്ന് റഷ്യയോട് ഇന്ത്യ. തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്ന രാജ്യമായ പാകുമായി ബന്ധം പുലര്‍ത്തുന്നച് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് റഷ്യയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി പങ്കജ് ശരണ്‍ റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യവുമായി ബന്ധം പുലര്‍ത്തുന്നതില്‍ ഇന്ത്യയ്ക്കുള്ള നിലപാട് റഷ്യയെ അറിയിച്ചിട്ടുണ്ട് എന്ന് പ്രതിനിധി പറഞ്ഞു. ബ്രിക്‌സിലെ എല്ലാ രാജ്യങ്ങളും ഒരു പോലെ നേരിടുന്ന പ്രശ്‌നമാണെ തീവ്രവാദമെന്നും ഇത് വെച്ചുപുലര്‍ത്തുന്ന പാകുമായുള്ള ബന്ധം ഭാവിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും ഇന്ത്യ പറഞ്ഞു.

 modiputin

റഷ്യയുമായുള്ള ഇന്ത്യയ്ക്ക് സുദീര്‍ഘമായ ബന്ധമാണുള്ളതെന്നും ഇത് നിലനിര്‍ത്താനാണ് ഇന്ത്യ ശ്രമിക്കുന്നത് എന്നും പറഞ്ഞി. സൈനിക- സാങ്കേതിക മേഖലയില്‍ റഷ്യയുമായി മികച്ച ബന്ധത്തിനാണ് റഷ്യ ശ്രമിക്കുന്നത്.

ഒക്ടോബര്‍ 14 ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുതിനുമായി ഇന്ത്യയില്‍ എത്തും. അടുത്ത ദിവസത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യും. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ തുറന്നുള്ള അഭിപ്രായ പ്രകടനം ചര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ മാസത്തിലാണ് റഷ്യയും പാകിസ്താനും സംയുക്ത സൈനിക അഭ്യാസം നടത്തിയത് ഇരുവിഭാഗങ്ങളിലെയും 200 സൈനികര്‍ വീതം അഭ്യാസത്തില്‍ പങ്കെടുത്തിരുന്നു. അത്യാധുനിത യുദ്ധോപകരണങ്ങള്‍ വാങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യയുമായി പാകിസ്താന്‍ കൈകോര്‍ക്കുന്നത്. ഫ്രണ്ട്ഷിപ്പ് 2016 എന്നായിരുന്നു സൈനിക അഭ്യാസത്തിന് പേരിട്ടത്.

English summary
Conveying its strong opposition to Russia's joint military exercise with Pakistan, India told Moscow that a nation which "sponsors and practices terrorism as state policy" will create further problems.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X