56 വര്‍ഷത്തിനിടെ നാല് അട്ടിമറികള്‍... തുര്‍ക്കിയില്‍ കൊല്ലപ്പെട്ടത് ആയിരങ്ങള്‍
ഇസ്താംബുള്‍: തുര്‍ക്കിയില്‍ പട്ടാളവും ജനങ്ങളും നേര്‍ക്കു നേര്‍ രംഗത്തു വന്നിരിക്കുകയാണ്. ഭരണം പിടിച്ചെടുത്തെന്ന് പട്ടാളം പ്രഖ്യാപിച്ചെങ്കിലും ജനം ഒപ്പം നിന്നത് പ്രസിഡന്റ് റൈസെപ്പ് തായിപ്പ് എന്‍ഡോഗന്റെ ആഹ്വനത്തിനൊപ്പമാണ്. രാജ്യം പിടിച്ചടക്കിയെന്ന് ആഹ്വാനം ചെയ്ത സൈന്യത്തിനെതിരെ ജനം നിരത്തിലറങ്ങിയതോടെ തുര്‍ക്കിയിലെ സ്ഥിതി ഗതികള്‍ വഷളായിരിക്കുകയാണ്.
പട്ടാളത്തിന്റെ ഏക പക്ഷീയമായ നടപടിയാണെന്നാണ് വലിയൊരുവിഭാഗം ജനങ്ങളുടെയും അഭിപ്രായം. പട്ടാളത്തിനെതിരെ പ്രതിഷേധിക്കാന്‍ എന്‍ഡോഗന്‍ ആവശ്യപ്പെട്ടതോടെ അവര്‍ തെരുവിലിറങ്ങി. ഇത് നാലം തവണയാണ് തുര്‍ക്കിയില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുന്നത്. മതവും രാഷ്ട്രീയവും കൂടിക്കലര്‍ന്നതോടെ സൈന്യം ഭരണം അട്ടിമറിച്ചു. 56 വര്‍ഷത്തിനിടെ നടന്ന കലാപങ്ങളിലായി ആയിരക്കണക്കിന് ജീവനുകളാണ് പൊലിഞ്ഞത്.

ഭരണവും മതവും
മതരാഷ്ട്രീയവും പട്ടാളഭരണവും കൂടിക്കലര്‍ന്ന തൂര്‍ക്കിയില്‍ നിരവധിതവണ അട്ടിമറിനടന്നിട്ടുണ്ട്. രാജ്യം കലാപത്തിലേക്ക് നീങ്ങിയപ്പോഴൊക്കെ ആയിരങ്ങളുടെ ജീവനാണ് നഷ്ട്ടപ്പെട്ടത്

നാല് അട്ടിമറികള്‍
56 വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് തുര്‍ക്കിയില്‍ ഭരണ അട്ടിമറിയുണ്ടാകുന്നത്. മതവും ഭാരണവും കൂടികലര്‍ന്നതോടെ വിലയ കാലാപത്തിലേക്കെത്തി. ആയിരക്കണക്കിന് ജനങ്ങളാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്.

ആദ്യ അട്ടിമറി
1960ല്‍ ആണ് ആദ്യത്തെ അട്ടിമറി നടക്കുന്നത്. മത ചിന്ത അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരും അധികൃതരും ശ്രമിച്ചു. ഇതോടെ പട്ടാളം ഭരണം അട്ടിമറിച്ചു. പ്രധാനമന്ത്രി അഡ്‌നര്‍ മെന്‍ഗ്രൈസ്സിനെ പട്ടാളം വധിച്ചു.

വീണ്ടും പട്ടാളം ഇടപെട്ടു
1980ല്‍ വീണ്ടും ഭരണം പട്ടാളം പിടിച്ചെടുത്തു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന സുലെയ്മാന്‍ ഡെമിറെലിന് സ്ഥാനം രാജി വച്ച് പുറത്ത് പോകേണ്ടി വന്നു

രാഷ്ട്രീയവിലക്ക്
മൂന്നാമത്തെ പട്ടാള അട്ടിമറി നടക്കുന്നത് 1997ലാണ്. പ്രധാന മന്ത്രി മെക്‌മെതിന്‍ എര്‍ബാക്കിനെ രാജിവയ്പ്പിച്ച് അഞ്ച് വര്‍ഷത്തേക്ക് രാഷ്ട്രീയ വിലക്കേര്‍പ്പെടുത്തിയിരുന്നു

തിരിച്ചടിയാകും
യൂറോപ്പ്യന്‍ യൂണിയനില്‍ പ്രവേശിക്കാനുള്ള നീക്കത്തിലായിരുന്നു ഇപ്പോഴത്തെ തുര്‍ക്കി ഭരണ കൂടം. എന്നാല്‍ ആഭ്യന്തര കലാപം രൂക്ഷമായതോടെ ഈ നീക്കത്തിന് തിരിച്ചടിയാകും












Click it and Unblock the Notifications