കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാട്ട് തെറ്റിച്ച പട്ടാളക്കാരന് വധശിക്ഷ

Google Oneindia Malayalam News

കൊറിയ : സോഷ്യലിസ്റ്റ് ഗാനത്തിന്റെ വരികള്‍ തെറ്റിച്ചുപാടിയ പട്ടാള ഉദ്യോഗസ്ഥന് വധശിക്ഷ. വടക്കന്‍ കൊറിയയിലാണ് സംഭവം. പാട്ടിന്റെ വരികള്‍ തെറ്റിച്ചതറിഞ്ഞ ഭരണാധികാരി കിം ജോങ് ഉന്‍ ആണ്‌ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിറക്കിയത്.

നമ്മുടെ പാര്‍ട്ടിയ്ക്ക് നന്ദി എന്നതു നിങ്ങളുടെ പാര്‍ട്ടിയ്ക്കു നന്ദിയെന്നും നിങ്ങളുടെ ശത്രുക്കളെ വെറുക്കൂ നിങ്ങളുടെ രാജ്യത്തെ സ്‌നേഹിക്കൂ എന്നത് നിങ്ങളുടെ ഭാര്യയെ വെറുക്കൂ കാമുകിയേ സ്‌നേഹിക്കൂ എന്ന് പട്ടാളക്കാരന്‍ മാറ്റിപ്പാടുകയായിരുന്നു. കിമ്മിന്റെ ഉത്തരവനുസരിച്ച് ഫയറിങ് സ്‌ക്വാഡ് വീട്ടിലെത്തി പട്ടാളക്കാരനെ വെടിവച്ചുകൊല്ലുകയായിരുന്നു.

kim-jong

വെറുമൊരു തമാശയ്ക്കാണ് പട്ടാളക്കാരന്‍ പാട്ടിലെ വാക്കുകള്‍ മാറ്റിപ്പാടിയതെന്ന് മറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. വിദേശചാനലുകളും സീരിയലുകളും കണ്ടതിന്റെ പേരില്‍ നേരത്തെ ചില പട്ടാള ഉദ്യോഗസ്ഥര്‍ക്ക് ഉത്തരകൊറിയയില്‍ വധശിക്ഷ വിധിച്ചിരുന്നു.

English summary
Military official shot by firing squad because he changed the words of a socialist anthem. North Korean despot Kim Jong Un ordered one of his top military officials be dragged from his home. Man changed words from 'Hate your enemies, love your country,' to 'Hate your wife, love your mistress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X