Get Updates
Get notified of breaking news, exclusive insights, and must-see stories!

'അയാള്‍ ഒരു ഭ്രാന്തന്‍': ട്രംപിനെതിരെ യുഎസില്‍ വ്യാപക പ്രതിഷേധം; അണിനിരന്നത് പതിനായിരങ്ങള്‍

വാഷിങ്ടണ്‍: അധികാരത്തില്‍ ഏറിയ ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പാക്കുന്ന കടുത്ത നയങ്ങള്‍ക്കെതിരേ രാജ്യത്ത് പ്രതിഷേധം കനക്കുന്നു. യുഎസിലെ അന്‍പതോളം സംസ്ഥാനങ്ങളില്‍ ആളുകള്‍ തെരുവിലിറങ്ങി കൂറ്റന്‍ പ്രകടനങ്ങള്‍ നടത്തി. വിവാദ നയങ്ങള്‍ക്കെതിരെ പതിനായിരക്കണക്കിന് പേരാണ് പ്രകടനങ്ങളില്‍ പങ്കെടുത്തത്.

ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളില്‍, പ്രത്യേകിച്ച് ഫെഡറല്‍ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടല്‍, അനധികൃത കുടിയേറ്റക്കാരുടെ മനുഷ്യത്വരഹിതമായ നാടുകടത്തല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ നയം, താരിഫ് നയം, ഗര്‍ഭഛിദ്ര വിരുദ്ധ നിയമങ്ങള്‍, മറ്റ് വിവാദ നടപടികള്‍ എന്നിവയില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനങ്ങള്‍. അമേരിക്കയില്‍ ട്രംപ് ഭരണകൂടം ചുമതലയേറ്റ ശേഷം ആദ്യമായാണ് രാജ്യത്ത് ഇത്രയും വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നത്.

US protest

50 സംസ്ഥാനങ്ങളിലായി 1,200-ലധികം സ്ഥലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പൗരാവകാശ, പരിസ്ഥിതി സംഘടനകള്‍, തൊഴിലാളി യൂണിയനുകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, അഭിഭാഷകര്‍, എല്‍ജിബിടിക്യു, പാലസ്തീന്‍ അനുകൂലികള്‍, സ്ത്രീ സംഘടനകള്‍ എന്നിവരുള്‍പ്പെടെ 150-ലധികം ഗ്രൂപ്പുകള്‍ റാലികളില്‍ അണിനിരന്നു. 'ഹാന്‍ഡ്‌സ് ഓഫ്' എന്ന പേരിലാണ് റാലികള്‍ നടത്തിയത്.

പൗരസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതിനെതിരേ വാഷിങ്ടണ്‍, ന്യൂയോര്‍ക്ക്, ഹ്യൂസ്റ്റണ്‍, ഫ്‌ളോറിഡ, കൊളറാഡോ, ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളില്‍ വലിയ റാലികളാണ് നടന്നത്.
വാഷിങ്ടണിലെ റാലിയില്‍ 20,000 പങ്കെടുത്തതായി സംഘാടകര്‍ അവകാശപ്പെട്ടു. യൂറോപ്യന്‍ തലസ്ഥാനങ്ങളിലേക്കും സമരം വ്യാപിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ലണ്ടന്‍, പാരീസ് എന്നിവിടങ്ങളിലും പ്രതിഷേധം അരങ്ങേറി. കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളും ട്രംപ് വിരുദ്ധ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

ട്രംപിന്റെ ഉപദേശകനും ടെസ്‌ല മേധാവിലുമായ ഇലോണ്‍ മസ്‌ക്കിനെതിരേയും വലിയ പ്രതിഷേധം ഉയര്‍ന്നു. ഏകദേശം ആറ് ലക്ഷം പേര്‍ പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വ്യാപകമായി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെയും അനധികൃത കുടിയേറ്റക്കാര്‍ക്കു നേരെയുള്ള സമീപനങ്ങളിലുമായിരുന്നു പ്രധാനമായും പ്രതിഷേധം ഉയര്‍ന്നത്. യു.എസിന്റെ ഭരണം പരോക്ഷമായി മസ്‌ക് ഏറ്റെടുക്കുന്നതിലുള്ള അതൃപ്തിയും പ്രതിഷേധക്കാര്‍ ഉന്നയിച്ചു.

ട്രംപിന്റെ നീക്കങ്ങളെ ചെറുക്കാന്‍ കഴിയാത്തതില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പല അംഗങ്ങളും കടുത്ത അമര്‍ഷമുണ്ട്. അതേസമയം പ്രകടനങ്ങള്‍ ഏറെക്കുറെ സമാധാനപരമായിരുന്നു. പ്രായമായവര്‍ മുതല്‍ ചെറിയ കുട്ടികള്‍ വരെ മാതാപിതാക്കള്‍ക്കൊപ്പം പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കുചേര്‍ന്നു.

അതേസമയം, അമേരിക്കന്‍ ഭരണകൂടത്തിനെതിരേ ആളിക്കത്തുന്ന പ്രതിഷേധങ്ങളെ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു. തന്റെ നയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നുള്ള നിലപാട് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 'എന്റെ നയങ്ങള്‍ ഒരിക്കലും മാറില്ല' എന്നാണ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+