ആള് മാറി നഗ്നചിത്രം അയച്ചു; മന്ത്രിയുടെ പണി പോയി
ലണ്ടന്‍: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ പരിചയപ്പെട്ട 'സുന്ദരി'ക്ക് നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുത്ത മന്ത്രിയുടെ പണി പോയി. 56 കാരനായ മന്ത്രി ചൂടന്‍ ചിത്രങ്ങള്‍ അയച്ചുകൊടുത്തത് ഒരു സ്ത്രീക്ക് പോലുമല്ല എന്നതാണ് ഏറെ രസകരം. സ്ത്രീയാണ് എന്ന് കരുതി ഒരു ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനാണ് മന്ത്രി ചിത്രങ്ങള്‍ അയച്ചത്.
ഇംഗ്ലണ്ടിലെ ഡേവിഡ് കാമറൂണ്‍ മന്ത്രിസഭയിലെ അംഗമായ ബ്രൂക്സ് ന്യൂമാര്ക് എന്ന 56 കാരനാണ് ഭീകരമായ ഈ അക്കിടി പറ്റിയത്. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ചിത്രങ്ങള്‍ സണ്‍ഡേ മിററിന് കൈമാറിയെന്നും പത്രത്തില്‍ അച്ചടിച്ചുവരുമെന്നും മനസിലാക്കിയാണ് ബ്രൂക്സ് ന്യൂമാര്ക് മന്ത്രിസ്ഥാനം രാജിവെച്ചത്. ബ്രൂക്സ് ന്യൂമാര്കിന്റെ രാജി സ്വീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ടോറി പബ്ലിക് റിലേഷന്‍ ഉദ്യോഗസ്ഥ എന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ സ്വയം പരിചയപ്പെടുത്തിയാണ് ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് മന്ത്രിയെ പരിചയപ്പെട്ടത്. പരിചയം ചാറ്റിംഗിലെത്തി. ഇരുവരും ചൂടന്‍ ചാറ്റുകളും ചിത്രങ്ങളും കൈമാറിത്തുടങ്ങി. അപ്പുറത്തുള്ളത് യുവതിയാണ് എന്ന് സ്വപ്നം കണ്ട് മന്ത്രി മിക്കവാറും നഗ്നനായി ഒരു ചിത്രം കൊടുത്തു. പകരം സമാനമായ ഒരു ചിത്രം വേണമെന്നും ആവശ്യപ്പെട്ടു.
മന്ത്രിസഭയുടെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ സ്ത്രീ സാന്നിധ്യമില്ലാത്തതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന ഡേവിഡ് കാമറൂണിനെതിരെ എതിരാളികള്‍ക്ക് കിട്ടിയ ആയുധമായി പുതിയ വിവാദം. ട്വിറ്ററില്‍ 20 കാരിയായ സുന്ദരിയുടെ ചിത്രം വെച്ചാണ് ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് മന്ത്രിയെ വീഴ്ത്തിയത്. വേറെയും എം പിമാര്‍ അശ്ലീല ചാറ്റിംഗില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ട്
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications