റോയൽ ബ്ലൂ സ്യൂട്ടും കൂളിംഗ് ഗ്ലാസും: സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി മന്ത്രി മുഹമ്മദ് റിയാസ്; ചിത്രങ്ങൾ വൈറൽ
റോയൽ ബ്ലൂ സ്യൂട്ടും കൂളിംഗ് ഗ്ലാസും: സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി മന്ത്രി മുഹമ്മദ് റിയാസ്; ചിത്രങ്ങൾ വൈറൽ
യുഎഇ: ദുബായിൽ സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി മന്ത്രി മുഹമ്മദ് റിയാസ്. ദുബായ് എക്സ്പോ വേദിയിലാണ് പദവിയിൽ നിന്നും വിപരീതമായ കിടിലൻ വേഷത്തിൽ മന്ത്രി എത്തിയത്. റോയൽ ബ്ലൂ സ്യൂട്ടും കൂളിംഗ് ഗ്ലാസും മന്ത്രിയുടെ ലുക്കിന് ഗംഭീരമാക്കി. മന്ത്രിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
വിനോദസഞ്ചാര വകുപ്പിൻറെ നേട്ടങ്ങളും പദ്ധതികളും അവതരിപ്പിക്കാൻ ദുബായ് എക്സ്പോ വേദിയിലെത്തിയ വേഷമായിരുന്നു ഇത്. തൻറെ ഫേസ്ബുക്ക് പേജിലൂടെ മന്ത്രി പി എ മുഹമ്മദ് റിയാസ് തന്നെയാണ് ദുബായ് വിശേഷങ്ങൾക്കൊപ്പം കിടിലൻ ഫോട്ടോകൾ പങ്കുവെച്ചത്.
ലോഡ് ചെയ്ത ഫോട്ടോയ്ക്ക് പിന്നാലെ നിരവധി കമൻറുകൾ മന്ത്രിയെ തേടിയെത്തി. പിന്നാലെ ട്രോളുകളും സമൂഹമാധ്യമത്തിൽ നിറഞ്ഞിരുന്നു.

അതേസമയം, മന്ത്രിയുടെ കിടിലൻ ലുക്കിന് ഇഷ്ടപ്പെട്ട ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് എ എ റഹീം, പി വി അൻവർ എം എൽ എ തുടങ്ങി നിരവധി പേർ അവരുടെ ഫേസ്ബുക്കിൽ ഫോട്ടോ ഷെയർ ചെയ്തിരുന്നു. മിനിസ്റ്റർ ബ്രോ എന്നായിരുന്നു റഹിം തന്റെ ഫേസ്ബുക്ക് പേജിൽ ഫോട്ടോ പങ്കിട്ട് തലക്കെട്ട് നൽകിയത്. അതേസമയം, മന്ത്രിക്കൊപ്പം എക്സ്പോ വേദിയിൽ സെൽഫി എടുക്കാൻ മലയാളികളും നിരവധി എത്തി. പുതിയ മുഖവും പുത്തൻ വേഷവും പ്രവാസികൾക്ക് പുതിയൊരു അനുഭവമായി. എന്നാൽ, നിക്ഷേപകരും യുഎഇ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലാണ് വ്യത്യസ്തമായ വേഷമണിഞ്ഞതെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു.

കേരള ടൂറിസത്തിൽ ആകർഷകമായ വിനോദസഞ്ചാര പദ്ധതികളും നിരവധി നിക്ഷേപ സാധ്യതകളും സജ്ജമാണെന്ന് ദുബായ് എക്സ്പോ വേദിയിൽ പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. കോവിഡിൽ നിന്നും കരകയറുകയാണ് കേരളമെന്നും ടൂറിസത്തിന് വളർച്ചയ്ക്കായി യു എ ഇ യിലെ പ്രവാസി മലയാളി നിക്ഷേപകരുമായി പങ്കാളിത്തത്തിന് കേരളം തയ്യാറാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കാരവൻ ടൂറിസം, പ്രധാനമായും അറിയപ്പെടുന്നതും ആകർഷിക്കുന്നതുമായ പ്രദേശങ്ങളെ ടൂറിസം ഭൂപടത്തിലേക്ക് കൊണ്ടുവരുക , മലബാർ ടൂറിസം സാധ്യതകളുടെ പര്യവേഷണം, വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ സാഹസിക ടൂറിസം, അനുഭവവേദ്യ ടൂറിസം എന്നിങ്ങനെയുള്ള മികച്ച പദ്ധതികളും അവസരങ്ങളും മന്ത്രി ചൂണ്ടിക്കാണിക്കുകയുണ്ടായി. അതേസമയം, നിക്ഷേപത്തിനായി കേരളത്തിലേക്ക് മുന്നോട്ട് എത്തുന്ന നിക്ഷപകർക്ക് കാലതാമസം ഇല്ലാത്ത രീതിയിലുള്ള അനുമതി നൽകുമെന്നും നിക്ഷേപ സൗഹൃദ സംവിധാനം കേരളത്തിൽ രൂപപ്പെടുത്തും എന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ, ദുബായ് എക്സ്പോയിലെ കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘത്തെ നയിക്കുന്ന മന്ത്രി പറഞ്ഞത് ഇങ്ങനെ :- കേരളത്തിലെ മികച്ച വിനോദ അനുഭവങ്ങളിൽ ഒന്നാണ് കായൽ ടൂറിസം. ഇതിന് പുറമേ ടൂറിസം സൗകര്യങ്ങൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, കാരവൻ പാർക്കുകൾ, ഫാംസ്റ്റേകൾ, സാഹസിക ടൂറിസം, ടൂർ ഓപ്പറേഷൻ എന്നിവയിൽ വലിയ നിക്ഷേപ സാധ്യതകൾ കേരളത്തിൽ ഉണ്ട്.

അതേസമയം, യു.എസ്.എ , സൗദി അറേബ്യ, ജർമനി രാജ്യങ്ങളുടെ പവലിയനുകൾ മന്ത്രി സന്ദർശിച്ചു.അതേസമയം, ഈ മാസം ആദ്യം മുഖ്യമന്ത്രി പിണറായി വിജയനും ദുബൈയിൽ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പുത്തന്‍ ലുക്കും സോഷ്യല്‍ മീഡിയിൽ നിറഞ്ഞിരുന്നു. മുഖ്യമന്ത്രി യുഎഇ സഹിഷ്ണുത മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായാണ് കൂടിക്കാഴ്ച.
Recommended Video

അബുദാബിയിലാണ് കൂടിക്കാഴ്ച്ചയ്ക്ക് വേദിയായത്. കേരത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുൻ തൂക്കം നൽകിയായിരുന്നു കൂടുക്കാഴ്ച. കേരളത്തിന്റെ നിക്ഷേപ സാധ്യതകളും വ്യവസായ അന്തരീക്ഷവും മുഖ്യമന്ത്രി കൃത്യമായി തന്നെ കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, കേരളത്തിലേക്ക് യുഎഇയിൽ നിന്നുളള സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നുള്ള നിക്ഷേപകരെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications