കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി വി മുരളീധരൻ ദ്വിദിന സന്ദർശനത്തിനായി ഒമാനിലേക്ക്;വിവിധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

Google Oneindia Malayalam News

ദില്ലി; രണ്ട് ദിവസത്തെ ഓദ്യോഗിക സന്ദർശനത്തിനായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഒമാനിലേക്ക് തിരിക്കും. ഡിസംബർ16, 17 തീയതികളിലാണ് അദ്ദേഹം ഒമാനിലെത്തുക. ഒമാൻ വിദേശകാര്യ , തൊഴിൽവകുപ്പ് മന്ത്രിമാർ ഉൾപ്പടെ വിവിധ മന്ത്രിമാരുമായി അദ്ദേഹം കൂടികാഴ്ച നടത്തും.വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായിട്ടാണ് അദ്ദേഹം ഒമാൻ സന്ദർശിക്കുന്നത്.യാത്ര സംബന്ധിച്ച് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

v muraleedharan

രണ്ട് ദിവസത്തെ ഓദ്യോഗിക സന്ദർശനത്തിനായി ഒമാനിലേക്ക് തിരിക്കുകയാണ്. വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായിട്ടാണ് ഒമാൻ സന്ദർശിക്കുന്നത്. ഈ സന്ദർശനത്തിൽ ഒമാൻ വിദേശകാര്യ , തൊഴിൽവകുപ്പ് മന്ത്രിമാർ ഉൾപ്പടെ വിവിധ മന്ത്രിമാരുമായി കൂടികാഴ്ച നടത്തും. ഡിസംബർ 16,17 നടക്കുന്ന സന്ദർശനത്തിൽ ഒമാനിലെ ഇന്ത്യൻ സമൂഹവുമായും പുതുതായി രൂപീകരിച്ചിട്ടുള്ള ഒമാൻ ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ പ്രതിനിധികളുമായും സംവദിക്കും. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ്, സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മ, വിദ്യാഭ്യാസ ,ആരോഗ്യ , യോഗ സംഘടനാ ഭാരവാഹികൾ എന്നിവരുമായും കൂടികാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

ഇരു രാജ്യങ്ങൾക്കും പൊതു താത്പര്യമുള്ള ആന്താരാഷ്ട്ര , ഉഭയകക്ഷി വിഷയങ്ങളുമായി ബന്ധപ്പെട്ടും ഒമാനിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും നിർണായക ചർച്ചകൾ സന്ദർശനത്തിനിടെ നടത്തും. 6 ലക്ഷത്തോളം ഭാരതീയർ കഴിയുന്ന ഒമാനുമായി കൊവിഡ് 19 പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യ യോജിച്ച് പ്രവർത്തിച്ചിരുന്നു. വന്ദേഭാരത് മിഷന്‍റെ ഭാഗമായി പ്രവാസികളെ തിരികെ എത്തിക്കുന്ന പ്രവർത്തനങ്ങളിലും ഇരുരാജ്യങ്ങളും കൈകോർത്തിരുന്നു.

ആരോഗ്യപ്രവർത്തകരെ എത്തിക്കാനും ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെ അവശ്യവസ്തുക്കൾ മുടക്കമില്ലാതെ ഒമാനിൽ എത്തിക്കുന്നതിനും ഇന്ത്യമുൻകൈ എടുത്തിരുന്നു. 10 ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനെത്തുന്ന ഇന്ത്യക്കാർക്ക് വിസ വേണ്ടെന്ന് പ്രഖ്യാപിച്ച് വിസ ചട്ടങ്ങളിൽ ഒമാൻ ഭേദഗതി വരുത്തിയിരുന്നു.

വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകമുള്ള ഇന്ത്യക്കും ഒമാനുമിടയിൽ ഊഷ്മളമായ സൗഹാർദ്ദമുണ്ട്. കൊവിഡ് 19 പകർച്ചവ്യാധി കാലത്ത് ഇരു രാജ്യങ്ങളിലേയും രാഷ്ട്രതലവന്മാർ തന്ത്രപ്രധാന ബന്ധം പുലർത്തിയിരുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒമാൻ സുൽത്താൻ ഹൈത്തം ബിൻ താരിക്കുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.

വിദേശകാര്യമന്ത്രി ഡിസംബർ 2 ന് ഒമാൻ വിദേശകാര്യമന്ത്രിയുമായി വെർച്വൽ കൂടികാഴ്ച നടത്തുകയുണ്ടായി. ഒക്ടോബറിൽ വെർച്വലായി നടന്ന ഇന്ത്യാ ഒമാൻ സംയുക്ത കമ്മിഷൻ യോഗത്തിൽ (JCM) ഇരു രാജ്യങ്ങളിലെയും വാണിജ്യ മന്ത്രാലയത്തിലെ മന്ത്രിതലത്തിലുള്ളവരുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.

സൗദിയില്‍ കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു, പ്രവാസികള്‍ക്കും വാക്‌സിനേഷന്‍ സൗകര്യം!!സൗദിയില്‍ കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു, പ്രവാസികള്‍ക്കും വാക്‌സിനേഷന്‍ സൗകര്യം!!

 യുഡിഎഫ് നീക്കം ഏറ്റു? പുതുവർഷത്തിൽ മാണി സി കാപ്പൻ യുഡിഎഫിൽ? അണിയറയിൽ ഒരുങ്ങുന്നത് യുഡിഎഫ് നീക്കം ഏറ്റു? പുതുവർഷത്തിൽ മാണി സി കാപ്പൻ യുഡിഎഫിൽ? അണിയറയിൽ ഒരുങ്ങുന്നത്

'കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് 25,000 സൈനികർ ശൗര്യ ചക്ര തിരിച്ച് നൽകിയോ? സത്യം ഇതാണ്'കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് 25,000 സൈനികർ ശൗര്യ ചക്ര തിരിച്ച് നൽകിയോ? സത്യം ഇതാണ്

English summary
Minister v muraleedharan to visit oman; will meet oman ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X