സുഡാനിലെ ഇന്ത്യൻ പൗരന്മാർക്കായി വിദേശകാര്യ മന്ത്രാലയത്തിന്റെ കൺട്രോൾ റൂം; 24x7 ടോൾ ഫ്രീ ഹെൽപ്പ് ലൈൻ
സുഡാനിൽ സംഘർഷം തുടരുകയാണ്. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുഡാനിലെ ഇന്ത്യൻ പൗരന്മാരെ സഹായിക്കാൻ വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂം സ്ഥാപിച്ചിരിക്കുകയാണ്. 24x7 ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറുകൾ സഹായത്തിനായി പ്രവർത്തന സജ്ജമാണ്. 1800 11 8797, 91-11-23012113, 91-11-23014104, 91-11-23017905 എന്നിവയാണ് നമ്പറുകൾ. സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർഎസ്‌എഫ്) അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിൽ മരണസംഖ്യ ഉയരുന്നതിനിടെ സുഡാനിൽ 97 സാധാരണക്കാർ കൊല്ലപ്പെട്ടു.
സുഡാൻ ഡോക്‌ടേഴ്‌സ് സിൻഡിക്കേറ്റ് തിങ്കളാഴ്ച രാവിലെ പുതുക്കിയ മരണസംഖ്യ പ്രഖ്യാപിച്ചു, എന്നാൽ ഏറ്റുമുട്ടലുകൾക്കിടയിൽ നിരവധി ആളുകൾക്ക് ആശുപത്രികളിൽ എത്താൻ കഴിയാത്തതിനാൽ എല്ലാ അപകടങ്ങളെയും ഉൾപ്പെടുത്താൻ കഴിയില്ലെന്ന് പറഞ്ഞു.

ഇന്ത്യൻ പൗരന്മാർ വീടിന് പുറത്തിറങ്ങരുതെന്ന് മുമ്പ് തന്നെ എംബസി നിർദേശം നൽകിയിരുന്നു. സംഘർഷം നടക്കുന്ന സാഹചര്യം പരിഗണിച്ച് എല്ലാ ഇന്ത്യക്കാരും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും വാഹനങ്ങളിൽ യാത്ര ചെയ്യരുത് എന്നും പുതിയ വിവരങ്ങൾക്കായി കാത്തിരിക്കണമെന്നും എംബസി അറിയിച്ചിരുന്നു, ശാന്തരായി പുതിയ വിവരങ്ങൾക്ക് കാത്തിരിക്കണമെന്നാണ് പറഞ്ഞത്,
അതേസമയം, സംഘർഷം രൂക്ഷമാകുന്ന സാഗചര്യത്തിൽ പല രാജ്യങ്ങളുപം വിമാന സർവീസ് നിർത്തിവെയക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു, സുരക്ഷ ഇല്ലാത്തതിനാൽ സര്ഡവീസ് നടത്താൻ ആവില്ലെന്നാണ് വിമന കമ്പനികൾ ആശങ്കപ്പെട്ടത്. സൗദി അറേബ്യ, യുഎഇ ല തുടങ്ങിയ രാജ്യങ്ങൾ സർവീസ് നിർത്തിവച്ചു.
അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെ (ആർഎസ്എഫ്) സുഡാന്റെ സൈന്യത്തിന്റെ ഭാഗമാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സുഡിനിൽ നിലവിൽ നടക്കുന്ന പ്രശ്നങ്ങൾക്ക് കാരണമായത്. സേനാ മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാനും സഹായിയും അർധ സേനാ വിഭാഗം കമാന്ററുമായ മുഹമ്മദ് ഹംദാൻ ദഗ്ലോയും തമ്മിൽ ആണ് പ്രശ്നങ്ങൾ
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications