കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമൈക്രോണ്‍ വകഭേദം; ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് യുഎഇ, ബൂസ്റ്റര്‍ ഡോസ് ലഭ്യത ഇങ്ങനെ

Google Oneindia Malayalam News

ദുബയ്: ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒമൈക്രോണ്‍ വരകഭേദം ലോകം മുഴുവന്‍ പടര്‍ന്നു പിടിക്കുകയാണ്. കഴിഞ്ഞ ദിവസം രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച സ്ത്രീയിലാണ് ഒമൈക്രോണ്‍ വകഭേദം യുഎഇയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്.

പാർലമെന്റ് ശൈത്യകാല സമ്മേളനം; ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ബില്ല് ഇന്ന് സഭയിൽപാർലമെന്റ് ശൈത്യകാല സമ്മേളനം; ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ബില്ല് ഇന്ന് സഭയിൽ

രണ്ട് ഡോസ് സ്വീകരിച്ച വ്യക്തിയിലും ഒമൈക്രോണ്‍ സ്ഥീരിക്കരിക്കുന്നതിനാല്‍ യുഎഇയില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പ്രധാന്യം നല്‍കുന്നുണ്ട്. പിഫിസര്‍ ബയോ എന്‍ടെക്ക്, സ്പുട്‌നിക് എന്നീ ബൂസ്റ്റര്‍ ഡോസുകളുടെ ലഭ്യതയെ സംബന്ധിച്ച് യുഎഇ കഴിഞ്ഞ ദിവസം ചില കാര്യങ്ങള്‍ വ്യക്തിമാക്കിയിരുന്നു. പൂര്‍ണമായും സൊജന്യമായാണ് യുഎഇയില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുന്നത്.

1

രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച 18 വയസിന് മുകളിലുള്ള യുഎഇയിലെ താമസക്കാര്‍ക്ക് അവരുടെ രണ്ടാം ഡോസ് എടുത്ത് ആറ് മാസത്തിന് ശേഷം, ഫൈസര്‍ സിനോഫാം, സ്പുട്‌നിക് എന്നീ വാക്‌സിനുകള്‍ ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കാം. വാക്‌സിന്‍ സ്വീകരിക്കുന്നതിനായി യുഎഇ ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും യുഎഇയിലെ താമസക്കാര്‍ അപ്പോയിന്‍മെന്റ് എടുക്കേണ്ടതുണ്ട്. കോവിഡില്‍ നിന്നും അതിന്റെ വകഭേദത്തില്‍ നിന്നും രക്ഷനേടുന്നതിനായി 18 വയസിന് മുകളിലുള്ള എല്ലാവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും പ്രായമായവര്‍ക്കും മറ്റ് രോഗം കൊണ്ട് പ്രയാസമനുഭവിക്കുന്നവര്‍ക്കും വാക്‌സിന്‍ സ്വീകരിക്കല്‍ വളരെ പ്രധാനപ്പെട്ടതാണെന്നും അധികൃതര്‍ അറിയിച്ചു. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കൊവിഡ് വീണ്ടും വരാനുള്ള സാധ്യത മൂന്ന് മടങ്ങ്, ഒമൈക്രോണ്‍ അപകടകാരി, ബൂസ്റ്റര്‍ ഷോട്ടിനായി വാദംകൊവിഡ് വീണ്ടും വരാനുള്ള സാധ്യത മൂന്ന് മടങ്ങ്, ഒമൈക്രോണ്‍ അപകടകാരി, ബൂസ്റ്റര്‍ ഷോട്ടിനായി വാദം

2

യുഎഇയിലും ഒമൈക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അധികൃതര്‍ ബൂസ്റ്റര്‍ ഡോസിന്റെ പ്രധാന്യത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തി. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും കോവിഡില്‍ നിന്നും അതിന്റെ വകഭേദത്തില്‍ നിന്നും രക്ഷനേടാനും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സഹായിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 18 വയസ് തികഞ്ഞ വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവരും നിര്‍ബന്ധമായും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടത്. മിക്ക രാജ്യങ്ങളും പുതിയ വകഭേദത്തെ അഭിമുഖീകരിക്കുന്നുണ്ടെന്നും അതിനാല്‍ എല്ലാവരും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്നും അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൂടാതെ സാമൂഹിക അകലെ പാലിക്കണമെന്നും, മാസ്‌ക് സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുന്നത് കര്‍ശനമാക്കണമെന്നും അധികൃതര്‍ അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ വാക്‌സിനെടുത്ത രാജ്യമാണ് യുഎഇ. 100 ശതമാനം പേരും ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്.

3

അമേരിക്കന്‍ സാംക്രമിക രോഗ വിദഗ്ധന്‍ ആന്റണി ഫൗസിയും സാധ്യമായ ഏറ്റവും മികച്ച സംരക്ഷണത്തിന് ബൂസ്റ്റര്‍ ഡോസ് അനുവാര്യമാണെന്ന് അവര്‍ പറഞ്ഞു. ബൂസ്റ്റര്‍ വാക്‌സിന്‍ പുതിയ വകഭേദത്തെ കാര്യമായി നേരിടുന്നില്ലെങ്കിലും രോഗ പു്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു. പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം ഒമൈക്രോണ്‍ വകഭേദം തീവ്ര വ്യാപന ശേഷിയുള്ളതാണെന്നും ഇതിന് കൂടുതല്‍ പഠനം ആവശ്യമാണെന്നും അധികൃതര്‍ അറിയിച്ചു. പുതിയ കോവിഡ് വകഭേദവുമായ ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും മറ്റും അധികാരികള്‍ പിന്തുടരുന്നുണ്ടെന്നും അതിനനുസരിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം, തിരുവല്ലയില്‍ ഇന്ന് ഹര്‍ത്താല്‍, നാല് പേര്‍ പിടിയില്‍സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം, തിരുവല്ലയില്‍ ഇന്ന് ഹര്‍ത്താല്‍, നാല് പേര്‍ പിടിയില്‍

4

കഴിഞ്ഞ ദിവസമാണ് ആഫ്രിക്കയില്‍ നിന്നെത്തിയ സ്ത്രീക്ക് യുഎഇയില്‍ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച സ്ത്രീക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച സ്ത്രീക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഒമൈക്രോണ്‍ ബാധിച്ച സ്ത്രീയെ ഐസൊലേറ്റ് ചെയ്തുവെന്നും ഇവരെ നിരീക്ഷിക്കുകയാണെന്നും യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ഇവര്‍ക്ക് ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരേയും ഐസൊലേഷന്‍ ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിചേര്‍ത്തു.

5

ഇതിന്റെഭാഗമായി യുഎഇയുടെ ആരോഗ്യ ആപ്പായ അല്‍ ഹുസ്ന്‍ ആപ്പില്‍ ഈമാസം അഞ്ച് മുതല്‍ ക്രമീകരണം വരുത്തുന്നതായി യുഎഇ അധികൃതര്‍ അറിയിച്ചു. പിസിആര്‍ ടെസ്റ്റ് ചെയ്തവരുടെ പരിശോധന ഫലം നെഗറ്റീവാണെങ്കില്‍ അല്‍ ഹുസ്ന്‍ ആപ്പില്‍ പച്ച അടയാളമാണ് കാണിക്കാറുള്ളത്. ഇത് പരിശോധനക്ക് ശേഷം 30 ദിവസത്തോളമാണ് പച്ച അടയാളം കാണിക്കുക. എന്നാല്‍ ഡിസംബര്‍ അഞ്ച് മുതല്‍ ഇത് 14 ദിവസത്തേക്കാക്കി ചുരുക്കിയെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതാണ് ആപ്പില്‍ വരുത്തുന്ന പ്രധാനമാറ്റം. 14 ദിവസത്തിന് ശേഷം പുതിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് വരെ പച്ചയുടെ സ്ഥാനത്ത് ചാര നിറമായിരിക്കുമെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

6

പകര്‍ച്ച വ്യാധികള്‍ തടയുന്നതിനും, രാജ്യവ്യാപകമായി സുരക്ഷിത സഞ്ചാരവും, വിനോദ സഞ്ചാരവും ഉറപ്പാക്കുന്നതിനുമാണ് പദ്ധതികള്‍ ആപ്പില്‍ ക്രീമീകരണം നടപ്പാക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. അതേസമയം യുഎഇയില്‍ ആദ്യ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നുമെത്തിയ യാത്രകാരിക്കാണ് ആദ്യ വകഭേദം സ്ഥിരീകരിച്ചത്. കോവിഡിനെ നേരിടാനുള്ള സജീവമായ നടപടികള്‍ വീണ്ടും ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Recommended Video

cmsvideo
ഒമിക്രോണ്‍ ബാധിച്ച രാജ്യങ്ങളുടെ കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന | Oneindia Malayalam
7

വാക്‌സിനേഷനും ബുസ്റ്റര്‍ ഡോസിനും പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഇത് കോവിഡ് മൂലമുണ്ടാകുന്ന മരണത്തേയും അതിന്റെ വ്യാപന ശേഷിയേയും കുറക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഒമൈക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാതലത്തില്‍ വിവിധ രാജ്യങ്ങള്‍ അവരുടെ യാത്ര മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കിയിരുന്നു. പ്രധാനമായും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് വിവിധ രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആഫ്രിക്കയില്‍ നിന്നെത്തിയ രണ്ട് യാത്രകാര്‍ക്ക് ഇന്ത്യയില്‍ കോവിഡ് സ്ഥരീകരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്നലെ കര്‍ണാടകത്തിലെത്തിയ രണ്ട് പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

English summary
Ministry of Health has made it mandatory for all residents of the UAE to receive the booster dose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X