കുട്ടികളെ രുചിച്ച് നോക്കാന്‍ തരുമോ...? അയല്‍വാസിയോട് യുവതി ചോദിച്ചത്
വാഷിങ്ടണ്‍: കുട്ടികള്‍ക്ക് സ്വന്തം വീടെന്നോ അയല്‍വാസിയുടെ വീടെന്നോ വ്യത്യാസമൊന്നും ഉണ്ടാകില്ല. സമയവും സന്ദര്‍ഭവും ഒത്തുവന്നാല്‍ അവര്‍ എവിടെയിരുന്നും കളിയ്ക്കും. അവരെ കുറ്റം പറഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ല.
കുട്ടികള്‍ എല്ലാ നാട്ടിലും ഇങ്ങനെയൊക്കെ തന്നെ ആണ്. മുതിര്‍ന്നവര്‍ തമ്മില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും കുട്ടികള്‍ തമ്മില്‍ നല്ല അടുപ്പമായിരിയ്ക്കും. എന്നാല്‍ കുട്ടികള്‍ ബഹളമുണ്ടാക്കിയതിന് ഇങ്ങനെയൊക്കെ പ്രതികരിയ്ക്കാന്‍ പാടുണ്ടോ?

കുട്ടികളെ ഒന്ന് രുചിച്ച് നോക്കാന്‍ തരുമോ എന്ന് ചോദിച്ച് സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തയാണ് അമേരിയ്ക്കയില്‍ നിന്ന് വരുന്നത്. അമേരിയ്ക്കയിലെ മിനെസോട്ടയിലാണ് സംഭവം. അയല്‍വാസിയുടെ കുട്ടികള്‍ കളിയ്ക്കുമ്പോള്‍ ബഹളമുണ്ടാക്കുകയും അവരുടെ ചില സാധനങ്ങള്‍ യുവതിയുടെ സ്ഥലത്ത് ഉപേക്ഷിച്ച് പോവുകയും ചെയ്തു.
ഇത്രയും ചെറിയ സംഭവങ്ങളാണ് കാരീ പെര്‍ണുല എന്ന 38കാരിയെ പ്രകോപിതയാക്കിയത്. തുടര്‍ന്ന് സിറ്റിയുടെ കമ്യൂണിറ്റി ഫേസ്ബുക്ക് പേജിലാണ് അവര്‍ കുട്ടികളെ രുചിച്ചുനോക്കട്ടെ എന്ന് ചോദിച്ച് രംഗത്ത് വന്നത്.
കുട്ടികളെ കണ്ടിട്ട് നല്ല സ്വാദിഷ്ടമാണെന്ന് തോന്നുന്നു. ഞാനവരെ ഒന്ന് 'ടേസ്റ്റ്' ചെയ്യട്ടെ എന്നാണ് പെര്‍ണുല എഴുതിയത്. ഇതിന് മുമ്പും ഇവര്‍ അയല്‍വാസിയ്ക്ക് ഈ ആവശ്യം പറഞ്ഞ് ഊമക്കത്ത് എഴുതിയിരുന്നു.
പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെര്‍ണുലയെ അറസ്റ്റ് ചെയ്തു. പോലീസ് പിന്നീടിവരെ വിട്ടയച്ചു.












Click it and Unblock the Notifications