കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാനച്ഛന്‍റെ പീഡനം സഹിയ്ക്കാന്‍ വയ്യാതെ 15കാരി വിവാഹിതനൊപ്പം ഒളിച്ചോടി

Google Oneindia Malayalam News

കൊളംബോ: രണ്ടാനച്ഛന്റെ പീഡനം സഹിയ്ക്കാനാകാതെ 15കാരി ഒളിച്ചോടി. വിവാഹിതനായ കാമുകനൊപ്പമാണ് പെണ്‍കുട്ടി ഒളിച്ചോടിയത്.ഗിരിബാവയിലാണ് സംഭവം. ശാരീരിക പീഡനത്തിനും ലൈംഗിക പീഡനത്തിനും രണ്ടാനച്ഛന്‍ ഇരയാക്കിയതോടെയാണ് പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടിയത്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി അമ്മ പൊലീസ് സ്റ്റേഷനിലേയ്ക്ക് എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പെണ്‍കുട്ടിയേയും കാമുകനേയും കണ്ടെത്തിയ പൊലീസ് കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

Rape

പെണ്‍കുട്ടിയുടെ കുട്ടിക്കാലത്ത് തന്നെ പിതാവ് മരിച്ചു. ഇതോടെ അമ്മ പുനര്‍ വിവാഹിതയായി. തുടര്‍ന്നാണ് പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ പീഡിപ്പിയ്ക്കാന്‍ തുടങ്ങിയത്. അമ്മ വീട്ടിലില്ലാത്തപ്പോഴൊക്കെ താന്‍ പീഡനത്തിന് ഇരയായതായി കുട്ടി പൊലീസിനോട് പറഞ്ഞു. ഇതിനിടെയാണ് കുട്ടി വിവാഹിതനായ യുവാവുമായി അടുപ്പത്തിലാകുന്നത്. ഒരു കുട്ടിയുടെ അച്ഛനായ ഇയാള്‍ക്കൊപ്പം അധികം വൈകാതെ കുട്ടി ഒളിച്ചോടി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് രണ്ടാനച്ഛനേയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു.

English summary
Minor elopes with married man to escape step-dad's torture.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X