അഴകളവുകളുടെ സൗന്ദര്യം... പോളിന വേഗ വിശ്വ സുന്ദരി
മിയാമി: ഇത്തവണത്തെ വിശ്വ സുന്ദരി ആരെന്ന ചോദ്യത്തിന് ഉത്തരമായി. കൊളംബിയയില്‍ നിന്നെത്തിയ പോളിന വേഗ.... മിയാമിയില്‍ നടന്ന ചടങ്ങിലാണ് വിശ്വ സുന്ദരിയെ പ്രഖ്യാപിച്ചത്. ലാസ് വേഗാസില്‍ നിന്നുള്ള മിസ് അമേരിക്ക നിയ സാഞ്ചസും മിസ് ഉക്രൈന്‍ ഡയാന ഹര്‍കുഷയും റണ്ണര്‍ അപ്പുമാരായി.
21 കാരിയായ പോളിന വേഗ പ്രശസ്ത കൊളംബിയന്‍ ഗായിക ഗാസ്റ്റണ്‍ വേഗയുടെ കൊച്ചുമകളാണ്. കൊളംബിയയിലെ ബാരന്‍ക്വില്ലയില്‍ ബിസിനസ് വിദ്യാര്‍ത്ഥിനിയാണ് പോളിന.

88 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരോട് മത്സരിച്ചാണ് പോളിന വിശ്വ സുന്ദരിപ്പട്ടം സ്വന്തമാക്കിയത്. മിസ് അമേരിക്ക ഫസ്റ്റ് റണ്ണര്‍ അപ്പും, മിസ് ഉക്രൈന്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യക്കാരിയായ നയോനിത ലോധും മത്സരത്തില്‍ പങ്കെടുത്തിരുന്നു.
അഭിമാനത്തോടേയും ആശ്ചര്യത്തോടേയും ഈ കിരീടം താന്‍ ചൂടുമെന്നാണ് പോളിന പറഞ്ഞത്. എന്നാല്‍ ഇത് തന്റെ അവസാനത്തെ സൗന്ദര്യ മത്സരമായിരിക്കുമെന്നും അവര്‍ പറഞ്ഞു. പഠനം തു
ടരാന്‍ വേണ്ടി സൗന്ദര്യ മത്സരങ്ങളില്‍ നിന്ന് പിന്‍മാറുമെന്നാണ് പോളിന വ്യക്തമാക്കിയിട്ടുള്ളത്.
64-ാമത്തെ വിശ്വ സുന്ദരിയാണ് പോളിന വേഗ. വെനസ്വേലന്‍ സുന്ദരി ഗബ്രിയേല ഇസ്ലര്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിശ്വ സുന്ദരി.












Click it and Unblock the Notifications