ഇസ്രായേല്‍ സുന്ദരിക്കൊപ്പം സെല്‍ഫിയെടുത്തു; മിസ് ഇറാഖിന്റെ കുടുംബത്തിന് രാജ്യം വിടേണ്ടിവന്നു
ബാഗ്ദാദ്: ഒരു സെല്‍ഫി എടുക്കുന്നതില്‍ എന്തിരിക്കുന്നു എന്ന് കരുതേണ്ട. ആര്‍ക്കൊപ്പം എടുക്കുന്നു എന്നത് വളരെ നിര്‍ണായകമാണ്. അല്ലെങ്കില്‍ മിസ് ഇറാഖിന്റെ കുടുംബത്തിന്റെ ഗതി വരും.
മിസ് ഇസ്രായേല്‍ ആയ അദാര്‍ ഗാന്ഡെല്സ്മാനൊപ്പം ഒരു സെല്‍ഫിക്ക് പോസ് ചെയ്തതാണ് മിസ് ഇറാഖ് സാറ ഇദാന്. എന്നാല്‍ ഇത് ഇറാഖില്‍ വന്‍ വിവാദത്തിനാണ് തിരി കൊളുത്തിയത്. വിശ്വ സുന്ദരി മത്സരത്തിന് എത്തിയപ്പോള്‍ ആയിരുന്നു രണ്ട് പേരും ചേര്‍ന്ന് ഒരു സെല്‍ഫി എടുത്തത്.

സാറ ഇദാന് ഇത് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സ്നഹേവും സമാധാനവും എന്ന കുറിപ്പോടെ ആയിരുന്നു ഇത്. എന്നാല്‍ ഇതിനെ അംഗീകരിക്കാന്‍ പല ഇറാഖികള്‍ക്കും കഴിഞ്ഞില്ല. പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചു.
ഇദാനെ കൊന്നുകളയും എന്ന് വരെ ഭീഷണി ഉയര്‍ന്നു എന്നാണ് പറയുന്നത്. മിസ് ഇസ്രായേല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീഷണികളെ തുടര്‍ന്ന് ഇദാന്റെ കുടുംബം രാജ്യവിട്ട് ഓടിപ്പോകേണ്ട സ്ഥിതിയുണ്ടായി എന്നും ഇവര്‍ ഒരു ഇസ്രായേല്‍ മാധ്യമത്തോട് പറഞ്ഞു. ചിത്രം പിന്‍വലിച്ചില്ലെങ്കില്‍ മിസ് ഇറാഖ് പട്ടം എടുത്ത് കളയും എന്നും ഭീഷണിപ്പെടുത്തിയത്രെ.
അങ്ങനെ ഒരു ചിത്രം എടുത്തതുകൊണ്ട് താന്‍ ഇസ്രായേലിനെ പിന്തുണക്കുന്നു എന്ന് അര്‍ത്ഥമില്ലെന്നാണ് സാറ ഇദാന് പ്രതികരിച്ചത്. അറബ് രാജ്യങ്ങളോടുള്ള ഇസ്രായേല്‍ നിലപാടിനേയും താന്‍ പിന്തുണക്കുന്നില്ലെന്ന് ഇദാന് വ്യക്തമാക്കിയിട്ടുണ്ട്. ആ ചിത്രം പലസ്തീന് വിഷയത്തെ അപമാനിക്കുന്നതായി ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ താന്‍ മാപ്പ് ചോദിക്കുന്നതായും ഇദാന് വ്യക്തമാക്കിയിട്ടുണ്ട്.
-
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു












Click it and Unblock the Notifications