കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ സുന്ദരിക്കൊപ്പം സെല്‍ഫി; ലെബനോണ്‍ സുന്ദരി വിവാദത്തില്‍

  • By Gokul
Google Oneindia Malayalam News

ഇസ്രായേല്‍ സുന്ദരിക്കൊപ്പം ഒരു സെല്‍ഫിക്ക് പോസ് ചെയ്യുമ്പോള്‍ മിസ് ലബനോണ്‍ ഇത്രയും പ്രതീക്ഷിച്ചിരിക്കില്ല. വെറും ഒരു സെല്‍ഫി ഇപ്പോള്‍ രാജ്യദ്രോഹി എന്ന പേരാണ് യുവതിക്ക് നേടിക്കൊടുത്തത്. മിസ് യൂണിവേഴ്‌സ് മത്സരത്തിനിടെ കണ്ടുമുട്ടിയപ്പോഴാണ് നാലുപേര്‍ ചേര്‍ന്നുള്ള സെല്‍ഫിയില്‍ മിസ് ലെബനോണ്‍ സാലി ഗ്രേയ്ജ് മുഖം കാട്ടിയത്.

എന്നാല്‍, തങ്ങളുടെ അടുത്ത ശത്രുക്കളായ ഇസ്രായേലില്‍ നിന്നുമുള്ള ഒരു സുന്ദരിക്കൊപ്പം ഇത്ര സന്തോഷത്തോടെ ചിരിച്ചുനില്‍ക്കുന്ന സാലിയുടെ ചിത്രം മാധ്യമങ്ങളില്‍ വന്നതോടെ വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഫോട്ടോബോംബ് എന്ന ലെബനോണ്‍ മാധ്യമങ്ങളുടെ വിശേഷണം തന്നെ ചിത്രത്തിനെതിരെയുള്ള വികാരം എത്രവലുതാണ് വ്യക്തമാക്കുന്നു.

Miss Israel and Miss Lebanon

2014ല്‍ നല്‍കിയ മിസ് ലബനോന്‍ 2014 കിരീടം സാലിയില്‍ നിന്നും തിരിച്ചുവാങ്ങണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, താന്‍ ഇക്കാര്യത്തില്‍ പൂര്‍ണമായും നിരപരാധിയാണെന്ന് ഗ്രേയ്ജ് പറയുന്നു. മിസ് ജപ്പാനും മിസ് സ്‌ളോവാനിയയും ചേര്‍ന്നുള്ള ഒരു സെല്‍ഫിക്കിടെ മിസ് ഇസ്രായേല്‍ ചാടിവീഴുകയായിരുന്നെന്ന് അവര്‍ പറയുന്നു. സംഭവിച്ചതില്‍ ഖേദമുണ്ടെന്ന് മിസ് ഇസ്രായേല്‍ ഡോറന്‍ മറ്റാലനും പ്രതികരിച്ചു.

അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇസ്രായേലും ലബനോണും തമ്മില്‍ വര്‍ഷങ്ങള്‍ നീളുന്ന കുടിപ്പകയുണ്ട്. ഇരുവരും തമ്മിലുള്ള യുദ്ധത്തില്‍ ആയിരക്കണക്കിന് ലബനോണുകാര്‍ മരിച്ചിരുന്നു. 2006 ഇസ്രായേല്‍ ലബനോന്റെ ഹിസ്ബുള്ളയില്‍ നടന്ന ആക്രമണത്തില്‍ മാത്രം 1,200 ലബനോണ്‍ നിവാസികള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

English summary
Miss Israel, Miss Lebanon's Joint Selfie at Miss Universe Pageant Sparks Political Controversy: Hear Both Sides
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X