കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ് ഓസ്‌ട്രേലിയയ്ക്ക് സൗന്ദര്യ പട്ടം നഷ്ടപ്പെടുമോ... കാരണം ?

മയക്കുമരുന്നുമായി പിടിയിലായ മിസ് ലബനോണ്‍ എമിഗ്രന്‌റ് ഓസ്‌ട്രേലിയയുടെ സൗന്ദര്യപട്ടം നഷ്ടപ്പെട്ടേയ്ക്കും

Google Oneindia Malayalam News

മെല്‍ബണ്‍: ലോകസുന്ദരിപ്പട്ടം എല്ലാ മോഡലുകളുടെ സ്വപ്‌നമാണ്. കടുത്ത മത്സരത്തിന് ഒടുവില്‍ ചിലര്‍ അത് നേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കയ്യിലിരുപ്പ് കൊണ്ട് സുന്ദരിപ്പട്ടം നഷ്ടപ്പെടുത്തിയാല്‍ എന്ത് പറയും. അതാണ് 2016ലെ മിസ് ലബനോണ്‍ എമിഗ്രന്‌റ് ഓസ്‌ട്രേലിയന്‍ പട്ടം നേടിയ നാജാ ഗംരാവിയുടെ അവസ്ഥ.

സുന്ദരി പട്ടം നഷ്ടപ്പെടുമോ...?

2016ലെ മിസ് ലബനോണ്‍ എമിഗ്രന്‌റ് ഓസ്‌ട്രേലിയന്‍ സൗന്ദര്യ മത്സരത്തിന്റെ ജേതാവാണ് 18കാരിയാ നാജാ ഗംരാവി. എന്നാല്‍ മയക്കുമരുന്ന് കയ്യില്‍ സൂക്ഷിച്ചതിനാണ് കഴിഞ്ഞ ദിവസം നാജായെ അറസ്റ്റ് ചെയ്തത്. നജായുടെ പുരുഷ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

നജായുടേത് ഗുരുതര കുറ്റം

22 ഗ്രാം മയക്കുമരുന്നാണ് നജായും പുരുഷ സുഹൃത്തും സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് കണ്ടെത്തിയത്. ഇവരുടെ വോക്‌സ് വാഗണ്‍ കാര്‍ അമിത വേഗതയിലാണ് സഞ്ചിരിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഇതേ തുടര്‍ന്ന് കാര്‍ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്. സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനം ഓടിച്ചതിന് ആയിരം ഓസ്‌ട്രേലിയര്‍ ഡോളര്‍ പിഴയും യുവതിക്ക് വിധിച്ചിട്ടുണ്ട്

നടപടിക്ക് ഒരുങ്ങി സംഘാടകര്‍

ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവർക്കിടയിൽ നടക്കുന്ന പ്രശസ്തമായ സൗന്ദര്യ മത്സരമാണ് മിസ് ലബനോണ്‍ എമിഗ്രന്‌റ് ഓസ്‌ട്രേലിയ. അറസ്റ്റിന് ശേഷം പരിപാടിയുടെ സംഘാടകരുമായി സംസാരിക്കാന്‍ നജ തയ്യാറായിട്ടില്ല. രണ്ട് ദിവസത്തിനുള്ളില്‍ വ്യക്തമായ മറുപടി ലഭിച്ചില്ലെങ്കില്‍ നജയില്‍ നിന്ന് സുന്ദരിപ്പട്ടം തിരികെ വാങ്ങിക്കാന്‍ ഒരുങ്ങുകയാണ് സംഘാടകര്‍.

നിരപരാധിയെന്ന് ബന്ധുക്കള്‍

നജ നിരപരാധിയാണെന്ന വാദവുമായി അമ്മയും ആന്‌റിയും രംഗത്തെത്തിയിട്ടുണ്ട്. കാറില്‍ ഒപ്പമുണ്ടായിരുന്ന പുരുഷനെ നജയ്ക്ക് പരിചയം ഇല്ല. ഇയാളില്‍ നിന്നാണ് മയക്കുമരുന്ന കണ്ടെടുത്തത്. നജ നിരപരാധിയാണെന്നും ബന്ധുക്കള്‍ പറയുന്നു.

English summary
Miss Lebanon Emigrant Australia 2016 Najah Ghamrawi might lose her crown after police found drugs in her car.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X