Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസ് ഫിലിപ്പീന്‍സ് മേഗന്‍ യങ്ങ് ലോകസുന്ദരി

ജക്കാര്‍ത്ത: മിസ് ഫിലീപ്പീന്‍സ് മേഗന്‍ യങ്ങിന് ലോക സുന്ദരിപ്പട്ടം. 2013 സെപ്റ്റംബര്‍ 28 ന് ബാലി ദ്വീപിലെ റിസോര്‍ട്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ആണ് 23 കാരിയായ മേഗന്‍ യങ്ങ് ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത്. മിസ് ഫ്രാന്‍സ് മെറിന്‍ ലോര്‍ ഫെലിന്‍ ഫസ്റ്റ് റണ്ണറപ്പ് ആയി. ഘാനയില്‍ നിന്നുള്ള കരാന്‍സര്‍ നാ ഒക്കിലെയാണ് സെക്കന്റ് റണ്ണറപ്പ്.

തീവ്ര മുസ്ലീംങ്ങളുടെ കടുത്ത എതിര്‍പ്പിനിടെയാണ് മത്സരങ്ങള്‍ നടന്നത്. മത്സരത്തോടുള്ള പ്രതിഷേധമെന്ന നിലയില്‍ മുസ്ലിങ്ങള്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി.

ഡിജിറ്റല്‍ മീഡിയ വിദ്യാര്‍ഥിനിയും ടെലിവിഷന്‍ അവതാരികയുമാണ് മേഗന്‍. താന്‍ എക്കാലത്തെയും മികച്ച ലോകസുന്ദരിയായിരിയ്ക്കുമെന്ന് മേഗന്‍ പ്രഖ്യാപിച്ചു. ലോകസുന്ദരിപ്പട്ടം പ്രഖ്യാപിച്ച വേളയില്‍ തന്റെ വിജയവാര്‍ത്ത കേട്ട് മേഗന്‍ വിതുന്പി. പേള്‍ വൈറ്റ് ഗൗണാണ് മേഗന്‍ അണിഞ്ഞിരുന്നത്.

Miss World 3

129 മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്ന മത്സരത്തില്‍ അവസാന നിമിഷത്തില്‍ രണ്ട് പേര്‍ പിന്മാറി. 2012 ല്‍ ലോകസുന്ദരിയായ തെരഞ്ഞെടുക്കപ്പെട്ട ചൈനയുടെ യു വെന്‍സിയ മേഗനെ ലോകസുന്ദരിപ്പട്ടം അണിയിച്ചു. മിസ് ഇന്ത്യ നവനീത് കൗര്‍ ധില്ല അവസാന പത്തില്‍ പോലും എത്താതെ പുറത്താക്കപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+