മിസ് സൗത്ത് ആഫ്രിക്ക ലോക സുന്ദരി
ലണ്ടന്‍: 2014ലെ മിസ് വേള്‍ഡായി മിസ് ദക്ഷിണാഫ്രിക്ക റോളിന് സ്ട്രോസ്(22) തെരഞ്ഞെടുക്കപ്പെട്ടു. ലണ്ടനില്‍ നടന്ന മത്സരത്തില്‍ വിവിധ രാജ്യങ്ങളില്നിന്നായെത്തിയ 120 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് റോളിന് ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയത്. മിസ് ഹംഗറി എഡീന കുള്സാര് രണ്ടാം സ്ഥാനം നേടിയപ്പോള്‍ മിസ് അമേരിക്ക എലിസബത്ത് സാഫ്രിത് മൂന്നാം സ്ഥാനം നേടി.
അമേരിക്ക, ഇംഗ്ലണ്ട്, ഹംഗറി, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവിടങ്ങളില്‍നിന്നുള്ള സുന്ദരിമാരാണ് അവസാനഘട്ടത്തിലെത്തിയത്. ഇന്ത്യയില്‍ നിന്നുള്ള ജയ്പുര്‍ സുന്ദരി കോയല്‍ റാണ അവസാന ഘട്ടത്തിന് തൊട്ടു മുന്‍പ് പിന്തള്ളപ്പെട്ടു. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് കോയല്‍. 2.13ലെ ലോകസുന്ദരി മേഗന് യങ് പുതിയ സുന്ദരിയെ കിരീടം അണിയിച്ചു.

ലോക സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന മിസ് ഹോണ്ടൂറാസ് മരിയ ജോസ് അല്‍വറാഡോ(19) രണ്ടാഴ്ച മുന്‍പ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പരിപാടിയുടെ പൊലിമ കുറച്ചിരുന്നു. സഹോദരി സോഫിയയുടെ കാമുകന് ആണ് മരിയയെയും സഹോദരിയെയും കൊലപ്പെടുത്തിയത്.
ഒരു പിറന്നാള്‍ ആഘോഷത്തിനിടെ സഹോദരി സോഫിയ മറ്റൊരാള്‍ക്കൊപ്പം നൃത്തം ചെയ്തതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. കൊലയ്ക്കുശേഷം പ്രതിയെ പോലീസ് പിടികൂടിയിരുന്നു. അസൂയമൂലമാണ് കൊല നടത്തിയതെന്നായിരുന്നു ഇയാളുടെ കുറ്റസമ്മതം. മദ്യ ലഹരിയില്‍ അക്രമിയുടെ തോക്കിനിരയായ മരിയയ്ക്ക് ലോക സൗന്ദര്യ മത്സരത്തില്‍ ഏറെ സാധ്യത കല്പ്പിക്കപ്പെട്ടിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications