ഈ സുന്ദരി വിമാനം ഇറങ്ങിയത് 17 പെട്ടികളുമായി !!!, സുന്ദരിയുടെ പെട്ടികളിൽ എന്താ...?
മിസ് തായ്ലന്റ് സൂസൈൻ 17 പെട്ടികളുമായാണ് മിസ് യൂണിവേഴ്സ് മത്സരത്തിന് എത്തിയത്.
ബാങ്കോക്ക്: വിമാന യാത്രയ്ക്ക് ഇടയില്‍ പരമാവധി ലഗേജ് കുറയ്ക്കാനാണ് എല്ലാവരും ശ്രമിക്കുക. അത്യാവശ്യ സാധനങ്ങള്‍ മാത്രം കയ്യില്‍ കരുതും. എയര്‍പോര്‍ട്ട് ക്ലിയറന്‍സിന്‌റെ സമയത്ത് വ്യക്തമായി പരിശോധിക്കുന്നതാണ് യാത്രക്കാരന്‌റെ കയ്യില്‍ എന്തൊക്കെ ഉണ്ട് എന്നത്. എന്നാല്‍ മിസ് തായ്‌ലന്‌റിന് ഇതൊന്നും പ്രശനമല്ല. 17 പെട്ടികളുമായാണ് മിസ് തായ്‌ലന്‌റ് ഷാലിറ്റ സൂസൈനേ മിസ് യൂണിവേഴ്സ് മത്സരത്തിന് പോകുന്നത്.

ഫിലിപ്പീന്‍സില്‍ നടക്കുന്ന മിസ് യുണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കനാണ് സുസൈന്‍ ബാങ്കോക്കില്‍ നിന്ന് യാത്ര തിരിച്ചത്. 17 പെട്ടികളില്‍ നിറയെ തന്‌റെ വസ്ത്രങ്ങളും ചെരിപ്പുകളും, മേക്കപ്പ് സാധനങ്ങളുമാണെന്ന് സുന്ദരി പറയുന്നു. ഇവയൊന്നും ഇല്ലാതെ കഴിയാന്‍ പറ്റില്ലത്രേ.മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ആണെങ്കില്‍ നിരവധി റൗണ്ടുകള്‍ ഉണ്ട്, ഓരോ റൗണ്ടിലും മത്സരാര്‍ത്ഥിയുടെ പ്രകടനത്തോട് ഒപ്പം മേക്കപ്പും, വസ്ത്രവും എല്ലാം നിര്‍ണ്ണായകമാണ്. അതിനാല്‍ തന്‌റെ കൈവശം ഉള്ള നല്ല വസ്ത്രങ്ങള്‍ കൂടെ കരുതിയതാണെന്ന് സുന്ദരി പറയുന്നു.

250 കിലോ ഭാരമാണ് എല്ലാ പെട്ടികള്‍ക്കും കൂടി വിമാനത്താവള അധികൃതര്‍ കണക്കാക്കിയത്. 30 കിലോ ആണ് അനുവദനീയ ഭാരം. അധികം വരുന്ന ഭാരത്തിന് ബാങ്കോക്ക് വിമാനത്താവള അധികൃതര്‍ നികുതി ചുമത്തി.

സൂസൈന്‍ നേരെ പരിഹാസവും കുറവല്ല. സൗന്ദര്യ മത്സരത്തിനായി പട്ടിണി കിടന്ന സുന്ദരി, ഇഷ്ടപ്പെട്ട ഭക്ഷണ സാധനങ്ങളാണ് കൂടെ കൊണ്ടുപോകുന്നതെന്നാണ് കമന്‌റുകള്‍. പെട്ടികളുമായി പോകുന്നത് കൊള്ളാം മിസ് യുണിവേഴ്‌സ് പട്ടവുമായി വേണം തിരിച്ച് വരാനെന്ന് പറയുന്നവരും ഉണ്ട്.












Click it and Unblock the Notifications