Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാണോ സുന്ദരിമാര്‍? മിസ് യൂണിവേഴ്സ് കിരീടത്തിന് മത്സരിയ്ക്കുന്ന ഏഷ്യന്‍ സുന്ദരിമാരെക്കാണൂ

മിസ് യൂണിവേഴസ് മത്സരത്തിനുള്ള സമയമെത്തിയിരിയ്ക്കുകയാണ്. ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിയ്ക്കുന്നത്. മുന്‍വര്‍ഷത്തില്‍ മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട വെനസ്വേല സുന്ദരിയില്‍ നിന്നും കിരീടം തിരികെ പിടിയ്ക്കുന്നത് ആരാകും.

മത്സരം രംഗത്ത് ഇന്ത്യന്‍ സുന്ദരിമാര്‍ സജീവമാണ്. ഇന്ത്യയ്ക്ക് വേണ്ടിയല്ലെങ്കിലും മറ്റ് രാജ്യങ്ങളുടെ പ്രതിനിധിയായി മത്സരിയ്ക്കുന്നതില്‍ ഒട്ടേറെ ഇന്ത്യക്കാരുണ്ട്. ഇത്തവണ ഒരു ഏഷ്യന്‍ സുന്ദരി കിരീടം നേടിയാലോ. ജനവരി 25 ന് മിയാമിയിലാണ് വിശ്വസുന്ദരി പട്ടത്തിന് വേണ്ടിയുള്ള മത്സരം നടക്കുന്നത്. നല്ല വെളുത്ത സുന്ദരിമാര്‍ അരങ്ങ് വാണിരുന്ന മത്സരത്തില്‍ ഇത്തവണ ഏഷ്യയില്‍ നിന്ന് മത്സരിയ്ക്കുന്നവരില്‍ കറുത്ത സുന്ദരിമാരും ഉണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്ന ഏഷ്യന്‍ സുന്ദരികളെ ഒന്ന് പരിചയപ്പെട്ടാലോ...

 യാന്‍ലിയാങ് ഹു- ചൈന

യാന്‍ലിയാങ് ഹു- ചൈന

24കാരിയായ യാന്‍ ആണ് ചൈനയ്ക്ക് വേണ്ടി വിശ്വസുന്ദരി മത്സരത്തിന് ഇറങ്ങുന്നത്. ബെയ്ജിങിലെ അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫര്‍ കൂടിയാണ് ഈ യുവതി. ചൈനീസ്, ഇംഗഌഷ് എന്നീ ഭാഷകള്‍ അറിയാം. കിരീടം നേടുമെന്ന ഉറ്ച പ്രതീക്ഷയിലാണ് യാന്‍

പിംബോന്‍കോഡ് ചാങ്ക്യു- തായ്‌ലന്‍ഡ്

പിംബോന്‍കോഡ് ചാങ്ക്യു- തായ്‌ലന്‍ഡ്

20 വയസുകാരിയായ പിംബോന്‍കോഡ് ആണ് തായ്‌ലന്‍ഡിന് വേണ്ടി മത്സരിയ്്ക്കാനിറങ്ങുന്നത്. ലോസ് ആഞ്ചലിസില്‍ ആണ് ജനനം. എന്നാല്‍ തായ്‌ലഡന്‍ുകാരിയായ അമ്മയ്‌ക്കൊപ്പം മാതൃരാജ്യത്തേയ്ക്ക് താമസം മാറുകയായിരുന്നു. ഇംഗഌഷ് തായ് ഭാഷകള്‍ അറിയാം. അധ്യാപന രംഗത്തും പരിചയമുണ്ട്.

മേരി ജീന്‍ ലത്തിമോസ-ഫിലിപ്പീന്‍സ്

മേരി ജീന്‍ ലത്തിമോസ-ഫിലിപ്പീന്‍സ്

27കാരിയായ ഈ ഫിലിപ്പീന്‍സ് സുന്ദരി കിരീടം നേടുമെന്ന ഉറച്ച പ്രതീക്ഷയിലാണ്. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബിരുദം ഉള്ള മേരി ഒരു ബിസിനസ് സംരംഭക കൂടിയാണ്

നൊയോനിത ലോധ്-ഇന്ത്യ

നൊയോനിത ലോധ്-ഇന്ത്യ

21കാരിയും ബെംഗളൂരു സ്വദേശിയുമായ നൊയോനിതയാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിയ്ക്കുന്നത്. സെന്റ് ജോസഫ് കോളേജ് ഓഫ് കൊമേഴ്‌സിലെ ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയാണ്. 16 വയസുമുതല്‍ സൗന്ദര്യ മത്സരങ്ങളില്‍ സജീവമാണ്

എല്‍വിര ദേവിനാമിര- ഇന്തോനേഷ്യ

എല്‍വിര ദേവിനാമിര- ഇന്തോനേഷ്യ

21 കാരിയായ എല്‍വിരേ സുരബയ സ്വദേശിയാണ്. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ തത്പരയാണ്

കെയ്‌കോ സൂചി- ജപ്പാന്‍

കെയ്‌കോ സൂചി- ജപ്പാന്‍

ജപ്പാന്‍ സുന്ദരിയ്ക്കും പ്രായം 21 ആണ്. ഒക്കിനാവയിലാണ് ജനനം. സ്വ്മ്മിംഗ് കാരാട്ടേ എന്നിവയിലാണ് താതപര്യം. ന്യുട്രീഷണല്‍ സയന്‍സില്‍ ബിരുദമുണ്ട്. സൗന്ദര്യമത്സരങ്ങളിലെ സജീവ സാന്നിധ്യമാണ്

ഐദായ് ഇസായേവ -കസാക്കിസ്ഥാൻ

ഐദായ് ഇസായേവ -കസാക്കിസ്ഥാൻ

25കാരിയായ ഐദായ് ഒരു ഡോക്ടര്‍ കൂടിയാണ്. 2002 മുതല്‍ സൗന്ദര്യ മത്സര രംഗത്ത് സജീവമാണ്.

യേ ബിന്‍ യൂ- കൊറിയ

യേ ബിന്‍ യൂ- കൊറിയ

സൗത്ത് കൊറിയക്കാരിയായ യേ ബിന്‍ യൂ 21 വയസുകാരിയാണ്. ഫാഷന്‍ വിദ്യാര്‍ഥിനി കൂടിയാണ്. കൊറിയന്‍, ഇംഗ്ളീഷ് എന്നീ ഭാഷകള്‍ അറിയാം

സബ്രീന ബെനീട്ട്- മലേഷ്യ

സബ്രീന ബെനീട്ട്- മലേഷ്യ

മോഡലിംഗ് രംഗത്തെ സജീവ സാന്നിധ്യമാണ് സബ്രീന. 24 വയസുകാരിയാണ്. അഭിനയ രംഗത്തേയ്ക്കും ചുവടുറപ്പിയ്ക്കാന്‍ ഒരുങ്ങുകയാണ്. ഇംഗഌഷ് മലയ് എ്ന്നാ ഭാഷകള്‍ അറിയാം

പല്ലവി ഗംഗാറാം- മൗറീഷ്യസ്

പല്ലവി ഗംഗാറാം- മൗറീഷ്യസ്

ഇന്ത്യന്‍ വംശജയാണ് പല്ലവി. 21കാരിയായ പല്ലവി സൈക്കോളജി വിദ്യാര്‍ഥിനിയാണ്. മൗറീഷ്യന്‍, ക്രിയോള്‍, ഇംഗഌഷ്, ഫ്രഞ്ച്, ഹിന്ദി എന്നീ ഭാഷകള്‍ അറിയാം

ഷാര്‍ ടൂട്ട് ഐന്‍ഡ്ര- മ്യാന്‍മര്‍

ഷാര്‍ ടൂട്ട് ഐന്‍ഡ്ര- മ്യാന്‍മര്‍

മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് ഷാര്‍. യാന്‍ഗണിലാണ് ജനനം. 21 വയസുകാരിയായ ഷാര്‍ സൗന്ദര്യ മത്സര രംഗത്ത് സജീവമാണ്

രതി മേനോന്‍- സിംഗപ്പൂര്‍

രതി മേനോന്‍- സിംഗപ്പൂര്‍

1998 ന് ശേഷം സിംഗപ്പൂരില്‍ നിന്നും മിസ് യൂണിവേഴ്‌സ് മത്സരത്തിന് വേണ്ടി അവസരം ലഭിയ്ക്കുന്ന ഇന്ത്യക്കാരിയാണ് രതി മേനോന്‍. ഫാര്‍മസി ടെക്‌നീഷ്യനാണ് ഈ 24കാരി. മൃഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഇംഗഌഷ്, തമിഴ് എന്നീ ഭാഷകള്‍ കൈകാര്യം ചെയ്യും

അവന്തി പാഗേ -ശ്രീലങ്ക

അവന്തി പാഗേ -ശ്രീലങ്ക

ശ്രീലങ്കയിലാണ് ജനനമെങ്കിലും അവന്തികയുടെ വിദ്യാഭ്യാസം ഓസ്‌ട്രേലിയയിലായിരുന്നു. 24കാരിയായ അവന്തിക കൊമേഴ്‌സ് ബിരുദധാരിയാണ്. കിരീടം നേടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഈ ശ്രീലങ്കന്‍ സുന്ദരി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+