ഇന്ത്യന്‍ സുന്ദരി നാണംകെട്ടു, മിസ് യൂണിവേഴ്സ് പട്ടം ഫ്രാന്‍സിലേക്ക്, 1953നു ശേഷമാദ്യം!! വീഡിയോ
ഇന്ത്യയുടെ രോഷ്മിത ഹരിമൂര്‍ത്തി ഫൈനലില്‍ എത്താനാവാതെ പുറത്തായി
മനില: ഫ്രാന്‍സിന്റെ ഐറിസ് മിറ്റെനാറിനെ വിശ്വസുന്ദരിയായി തിരഞ്ഞെടുത്തു. 2016ല്‍ മിസ് ഫ്രാന്‍സ് പട്ടം ചൂടിയ ഐറിസ് ഇത്തവണ ലോകവും കീഴടക്കി സുന്ദരിമാരുടെ റാണിയാവുകയായിരുന്നു. ഫിലിപ്പീന്‍സിലാണ് മിസ് യൂണിവേഴ്സ് ചടങ്ങുകള്‍ നടന്നത്.

ഫ്രാന്‍സിലെ ലില്ലെയില്‍ നിന്നുള്ള 24കാരി ഡെന്റല്‍ സര്‍ജറി വിദ്യാര്‍ഥിനി കൂടിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 85 സുന്ദരിമാരെ വീഴ്ത്തിയാണ് ഐറിസ് ഒന്നാമതെത്തിയത്.

ഇന്ത്യയുടെ രോഷ്മിത ഹരിമൂര്‍ത്തി മല്‍സരരംഗത്തുണ്ടായിരുന്നു. എന്നാല്‍ മിസ് ഇന്ത്യ കൂടിയായ രോഷ്മിതയ്ക്ക് ഫൈനലില്‍ പോലും എത്താന്‍ സാധിച്ചില്ല.

ഹെയ്ത്തിയുടെ റാക്വെല്‍ പെലിസിയര്‍ ആദ്യ റണ്ണറപ്പും കൊളംബിയയുടെ ആന്‍ഡ്രിയ ടോവര്‍ രണ്ടാം റണ്ണറപ്പുമായി.

വിശ്വസുന്ദരിയായി മാറിയെങ്കിലും തന്റെ കരിയര്‍ ഡെന്റല്‍ വിഭാഗം തന്നെയാണെന്ന് ഐറിസ് പറയുന്നു. സ്പോര്‍ട്സ്, യാത്രകള്‍, കുക്കിങ് എന്നിവയാണ് ഐറിസിന്റെ പ്രധാന ഇഷ്ടങ്ങള്‍.

1953നു ശേഷം ആദ്യമായാണ് ഒരു ഫ്രഞ്ചുകാരി മിസ്സ് യൂണിവേഴ്സാവുന്നത്. ഈ നേട്ടത്തിന് ഉടമയാവാന്‍ കഴിഞ്ഞതില്‍ ആഹ്ലാദവും അഭിമാനവുമുണ്ടെന്നു ഐറിസ് പറഞ്ഞു.

13 പേരാണ് ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കെനിയ, ഇന്തോനീഷ്യ, മെക്സിക്കോ, പെറു, പനാമ, കൊളംബിയ, ഫിലിപ്പീന്‍സ്, കാനഡ, ബ്രസീല്‍, ഫ്രാന്‍സ്, ഹെയ്ത്തി, തായ്ലന്ഡ്, അമേരിക്ക എന്നീ രാജ്യങ്ങളിലെ സുന്ദരിമാരാണ് ഫൈനലിലുണ്ടായിരുന്നത്.

മല്‍സരത്തിന്റെ ഫൈനല്‍ ഘട്ടമായ ചോദ്യത്തര റൗണ്ടില്‍ ഫ്രാന്‍സിനെ ഐറിസ് വാനോളം പുകഴ്ത്തി. ആഗോളവ്യാപകമായി അഭയാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് സുന്ദരിയുടെ മറുപടി ഇതായിരുന്നു-ഫ്രാന്‍സ് എല്ലായ്പ്പോഴും അഭയാര്‍ഥികളേ സ്വീകരിച്ചിട്ടേയുള്ളൂ. ഈ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രാജ്യമാവുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഭാവിയില്‍ ഇതിനു ചിലപ്പോല്‍ നിബന്ധന വന്നേക്കാം. എന്നാല്‍ നിലവില്‍ ഞങ്ങള്‍ കുടിയേറ്റക്കാര്‍ക്കായി അതിര്‍ത്തികള്‍ തുറന്നിട്ടിരിക്കുകയാണ്.

അമേരിക്കയുടെ പുതിയ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിനെ ഹെയ്ത്തി സുന്ദരി ചോദ്യോത്തര റൗണ്ടില്‍ വിമര്‍ശിച്ചു. രാജ്യത്തെ എല്ലാവരുടെയുമല്ല ഒരു വിഭാഗത്തിന്റെ മാത്രം പ്രിയപ്പെട്ടവനാണ് ട്രംപെന്നും അമേരിക്കയെ അദ്ദേഹം വിഭജിച്ചുവെന്നും സുന്ദരി കുറ്റപ്പെടുത്തി.
വീഡിയോ കാണാം
Beauty, grace, confidence, intelligence. Those are the qualities embodied by your 65th #MissUniverse, Iris Mittenaere. pic.twitter.com/ps9CWxfuM7
— Iris Mittenaere (@MissUniverse) January 30, 2017
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications