• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യന്‍ സുന്ദരി നാണംകെട്ടു, മിസ് യൂണിവേഴ്സ് പട്ടം ഫ്രാന്‍സിലേക്ക്, 1953നു ശേഷമാദ്യം!! വീഡിയോ

  • By Manu

മനില: ഫ്രാന്‍സിന്റെ ഐറിസ് മിറ്റെനാറിനെ വിശ്വസുന്ദരിയായി തിരഞ്ഞെടുത്തു. 2016ല്‍ മിസ് ഫ്രാന്‍സ് പട്ടം ചൂടിയ ഐറിസ് ഇത്തവണ ലോകവും കീഴടക്കി സുന്ദരിമാരുടെ റാണിയാവുകയായിരുന്നു. ഫിലിപ്പീന്‍സിലാണ് മിസ് യൂണിവേഴ്സ് ചടങ്ങുകള്‍ നടന്നത്.

ഡെന്റല്‍ വിദ്യാര്‍ഥിനി

ഫ്രാന്‍സിലെ ലില്ലെയില്‍ നിന്നുള്ള 24കാരി ഡെന്റല്‍ സര്‍ജറി വിദ്യാര്‍ഥിനി കൂടിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 85 സുന്ദരിമാരെ വീഴ്ത്തിയാണ് ഐറിസ് ഒന്നാമതെത്തിയത്.

ഇന്ത്യക്കു ഫൈനല്‍ പോലുമില്ല

ഇന്ത്യയുടെ രോഷ്മിത ഹരിമൂര്‍ത്തി മല്‍സരരംഗത്തുണ്ടായിരുന്നു. എന്നാല്‍ മിസ് ഇന്ത്യ കൂടിയായ രോഷ്മിതയ്ക്ക് ഫൈനലില്‍ പോലും എത്താന്‍ സാധിച്ചില്ല.

രണ്ടാമത് ഹെയ്ത്തി, മൂന്നാമത് കൊളംബിയ

ഹെയ്ത്തിയുടെ റാക്വെല്‍ പെലിസിയര്‍ ആദ്യ റണ്ണറപ്പും കൊളംബിയയുടെ ആന്‍ഡ്രിയ ടോവര്‍ രണ്ടാം റണ്ണറപ്പുമായി.

ഐറിസിന്റെ കരിയര്‍

വിശ്വസുന്ദരിയായി മാറിയെങ്കിലും തന്റെ കരിയര്‍ ഡെന്റല്‍ വിഭാഗം തന്നെയാണെന്ന് ഐറിസ് പറയുന്നു. സ്‌പോര്‍ട്‌സ്, യാത്രകള്‍, കുക്കിങ് എന്നിവയാണ് ഐറിസിന്റെ പ്രധാന ഇഷ്ടങ്ങള്‍.

ഫ്രാന്‍സിന്റെ കാത്തിരിപ്പ് തീര്‍ന്നു

1953നു ശേഷം ആദ്യമായാണ് ഒരു ഫ്രഞ്ചുകാരി മിസ്സ് യൂണിവേഴ്‌സാവുന്നത്. ഈ നേട്ടത്തിന് ഉടമയാവാന്‍ കഴിഞ്ഞതില്‍ ആഹ്ലാദവും അഭിമാനവുമുണ്ടെന്നു ഐറിസ് പറഞ്ഞു.

ഫൈനലില്‍ 13 പേര്‍

13 പേരാണ് ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കെനിയ, ഇന്തോനീഷ്യ, മെക്‌സിക്കോ, പെറു, പനാമ, കൊളംബിയ, ഫിലിപ്പീന്‍സ്, കാനഡ, ബ്രസീല്‍, ഫ്രാന്‍സ്, ഹെയ്ത്തി, തായ്‌ലന്‍ഡ്, അമേരിക്ക എന്നീ രാജ്യങ്ങളിലെ സുന്ദരിമാരാണ് ഫൈനലിലുണ്ടായിരുന്നത്.

ഫ്രാന്‍സിനെ പുകഴ്ത്തി ഐറിസ്

മല്‍സരത്തിന്റെ ഫൈനല്‍ ഘട്ടമായ ചോദ്യത്തര റൗണ്ടില്‍ ഫ്രാന്‍സിനെ ഐറിസ് വാനോളം പുകഴ്ത്തി. ആഗോളവ്യാപകമായി അഭയാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് സുന്ദരിയുടെ മറുപടി ഇതായിരുന്നു-ഫ്രാന്‍സ് എല്ലായ്‌പ്പോഴും അഭയാര്‍ഥികളേ സ്വീകരിച്ചിട്ടേയുള്ളൂ. ഈ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രാജ്യമാവുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഭാവിയില്‍ ഇതിനു ചിലപ്പോല്‍ നിബന്ധന വന്നേക്കാം. എന്നാല്‍ നിലവില്‍ ഞങ്ങള്‍ കുടിയേറ്റക്കാര്‍ക്കായി അതിര്‍ത്തികള്‍ തുറന്നിട്ടിരിക്കുകയാണ്.

ട്രംപിനെതിരേ ഹെയ്ത്തി സുന്ദരി

അമേരിക്കയുടെ പുതിയ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിനെ ഹെയ്ത്തി സുന്ദരി ചോദ്യോത്തര റൗണ്ടില്‍ വിമര്‍ശിച്ചു. രാജ്യത്തെ എല്ലാവരുടെയുമല്ല ഒരു വിഭാഗത്തിന്റെ മാത്രം പ്രിയപ്പെട്ടവനാണ് ട്രംപെന്നും അമേരിക്കയെ അദ്ദേഹം വിഭജിച്ചുവെന്നും സുന്ദരി കുറ്റപ്പെടുത്തി.

വീഡിയോ കാണാം

English summary
Miss France was crowed Miss Universe on Monday in a made-for-television spectacle free of last year's dramatic mix-up but with a dash of political controversy as the finalists spoke out on the refugee crisis and other hot-button global issues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more