കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വസുന്ദരി പട്ടം മെക്സിക്കോയുടെ ആൻഡ്രിയ മേസയ്ക്ക്; മിസ് ഇന്ത്യ അഡ്‌ലിൻ കസ്റ്റലിനോ നാലാമത്

ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും മിസ് പെറു ജാനിക്ക് മസെറ്റ സെക്കൻഡ് റണ്ണർ അപ്പുമായി

Google Oneindia Malayalam News

ഫ്ലോറിഡ: 2020ലെ വിശ്വസുന്ദരി മത്സരത്തിൽ കിരീടം ചൂടി മിസ് മെക്സിക്കോ ആൻഡ്രിയ മെസ. ഫ്ലോറിഡയിൽ നടന്ന വിശ്വസുന്ദരി പോരാട്ടത്തിന്റെ 69-ാം പതിപ്പിലാണ് ആൻഡ്രിയ കിരീടം ചൂടിയത്. മുൻ മിസ് യൂണിവേഴ്സ് സോസിബിനി തുൻസി ആൻഡ്രിയായെ കിരീടം ധരിപ്പിച്ചു. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും മിസ് പെറു ജാനിക്ക് മസെറ്റ സെക്കൻഡ് റണ്ണർ അപ്പുമായി. ഇന്ത്യയുടെ അഡ്‌ലിൻ കാസ്റ്റിലിനോ നാലാം സ്ഥാനത്തെത്തി.

Miss Universe

ചോദ്യോത്തര റൗണ്ടിൽ നിങ്ങൾ രാജ്യത്തിന്റെ നേതാവിയിരുന്നെങ്കിൽ കോവിഡ് 19 മഹാമാരിയെ എങ്ങനെ നേരിടുമെന്നായിരുന്നു ഈൻഡ്രിയയോട് ചോദിച്ചിത്. ഇതിന് മറുപടിയായി കോവിഡ് 19 പോലുള്ള കഠിനമായ സാഹചര്യം കൈകാര്യം ചെയ്യാൻ കൃത്യമായ മാർഗമില്ലെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ആൻഡ്രിയ പറഞ്ഞു. എന്നിരുന്നാലും കാര്യങ്ങൾ ഇത്ര ഗുരുതരമകുന്നതിന് മുൻപ് തന്നെ താൻ ലോക്ക്ഡൗൺ കൊണ്ടുവരുമായിരുന്നുവെന്നും കാരണം നിരവധി ജീവനുകളാണ് ഇക്കാലയളവിൽ നഷ്ടമായത്. ഞങ്ങൾക്ക് അത് താങ്ങാൻ കഴിയില്ല, നമ്മുടെ ജനങ്ങളെ പരിപാലിക്കണമെന്നും ആൻഡ്രിയ കൂട്ടിച്ചേർത്തു.

അവസാന പ്രസ്താവനയിൽ, സൗന്ദര്യ നിലവാരത്തെക്കുറിച്ച് സംസാരിക്കാൻ മേസയോട് ആവശ്യപ്പെട്ടു. അവൾ പറഞ്ഞു, "കൂടുതൽ കൂടുതൽ പുരോഗമിക്കുന്ന ഒരു സമൂഹത്തിലാണ് ഞങ്ങൾ ജീവിക്കുന്നത്. ഒരു സമൂഹമെന്ന നിലയിൽ നാം മുന്നേറുന്നതിനനുസരിച്ച് സ്റ്റീരിയോടൈപ്പുകളിലൂടെയും ഞങ്ങൾ മുന്നേറിയിട്ടുണ്ട്. ഇപ്പോൾ, സൗന്ദര്യമാണ് നമ്മൾ നോക്കുന്ന ഏക മാർഗം. എന്നെ സംബന്ധിച്ചിടത്തോളം സൗന്ദര്യം വികിരണം ചെയ്യുന്നത് മാത്രമല്ല ഞങ്ങളുടെ ആത്മാവല്ല, മറിച്ച് ഞങ്ങളുടെ ഹൃദയത്തിലും ഞങ്ങൾ സ്വയം പെരുമാറുന്ന രീതിയിലും. നിങ്ങൾ വിലപ്പെട്ടവരല്ലെന്ന് പറയാൻ ആരെയും അനുവദിക്കരുത്. "

കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം

ലോകമെമ്പാടുമുള്ള മറ്റ് 73 സുന്ദരികളുമായി മത്സരിച്ചാണ് ആൻഡ്രിയ കിരീടം ചൂടിയത്. അതിൽ മിസ് ഇന്ത്യ അഡ്ലിൻ കാസ്റ്റെലിനോയാണ് പ്രധാന എതിരാളിയായി വിലയിരുത്തപ്പെട്ടിരുന്നത്. മിസ് ബ്രസീൽ, മിസ് പെറു, മിസ് ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവരോടൊപ്പം കാസ്റ്റെലിനോ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തി. മിസ്സ് യൂണിവേഴ്സായി കിരീടമണിയുന്ന മൂന്നാമത്തെ മെക്സിക്കൻ വനിതയായ ആൻഡ്രിയ വിജയത്തോടെ ചരിത്രം കുറിച്ചു.

പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
12 To 16-Week Gap For Covishield Doses, Says Government Panel | Oneindia Malayalam

English summary
Miss Universe 2020: Miss Mexico Andrea Meza won the crown miss india Adeline Castelino finishes fourth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X