താജ്മഹലില്‍ പരസ്യം; വിശ്വസുന്ദരി മാപ്പ് പറഞ്ഞു
ദില്ലി: പൈതൃക സ്മാരകമായ താജ്മഹലില്‍ പരസ്യചിത്രീകരണം നടത്തിയത് വിവാദമായതോടെ മിസ് യൂണിവേഴ്സ് ഒലിവിയ കള്‍പോ മാപ്പു പറഞ്ഞു. പെതൃക സ്മാരകങ്ങളെ പരസ്യചിത്രീകരണത്തിന് ഉപയോഗിക്കരുതെന്ന സുപ്രീം കോടതിയുടെ വിലക്ക് ലംഘിച്ചു എന്നാരോപിച്ച് വിശ്വസുന്ദരിക്കെതിരെ പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് ഒലിവിയ ഖേദപ്രകടനം നടത്തിയത്.
താജ്മഹലിന്റെ നോക്കിനടത്തിപ്പുകാരന്റെ പരാതിയിന്മേല് 21 കാരിയായ അമേരിക്കന്‍ മോഡലിനെതിരെ പോലീസ് കേസെടുത്തിരുന്നു. ചെരുപ്പ് കമ്പനിയുടെ ഫോട്ടോഷൂട്ടിനും പരസ്യത്തിനും വേണ്ടി താജ്മഹലിനെ ഉപയോഗിച്ചു എന്നും ലോകാത്ഭുതങ്ങളില്‍ ഒന്നായ പ്രണയകുടീരത്തെ അപമാനിച്ചു എന്നുമാണ് കേസ്.

താജ്മഹലിനെ ബാക്ക്ഗ്രൗണ്ടാക്കിയാണ് പരസ്യസംഘം ഒലിവിയയുടെ ചിത്രങ്ങള്‍ എടുത്തത്. ഒരു കാലില്‍ മാത്രം ചെരുപ്പിട്ടും മറ്റേ ചെരുപ്പ് കൈയ്യില്‍ പിടിച്ചുമായിരുന്നു മിസ് യൂണിവേഴ്സിന്റെ ഫോട്ടോഷൂട്ട്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഫാഷന്‍ ഡിസൈനര്‍ സഞ്ജന ജോനിനും സംഘത്തിനുമൊപ്പം ഒലിവിയ താജ്മഹലില്‍ എത്തിയത്.
സെന്‍ട്രല്‍ മാര്‍ബിള്‍ തടാകത്തിനടുത്തും മറ്റുമായിട്ടായിരുന്നു ഫോട്ടോഷൂട്ട്. പോലീസോ സുരക്ഷാ ഉദ്യോഗസ്ഥരോ ചിത്രീകരണം തടഞ്ഞില്ല എന്നും പരാതിയില്‍ പറയുന്നു. എയ്ഡ്സിനെതിരായ ബോധവത്ക്കരണം, സ്ത്രീ ശാക്തീകരണം എന്നിങ്ങനെയുള്ള ക്യാംപെയ്നുകളുടെ ഭാഗമായിട്ടാണ് ഒലിവിയ കള്‍പോ ഇന്ത്യയിലെത്തിയത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications