കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ്മഹലില്‍ പരസ്യം; വിശ്വസുന്ദരി മാപ്പ് പറഞ്ഞു

Google Oneindia Malayalam News

ദില്ലി: പൈതൃക സ്മാരകമായ താജ്മഹലില്‍ പരസ്യചിത്രീകരണം നടത്തിയത് വിവാദമായതോടെ മിസ് യൂണിവേഴ്‌സ് ഒലിവിയ കള്‍പോ മാപ്പു പറഞ്ഞു. പെതൃക സ്മാരകങ്ങളെ പരസ്യചിത്രീകരണത്തിന് ഉപയോഗിക്കരുതെന്ന സുപ്രീം കോടതിയുടെ വിലക്ക് ലംഘിച്ചു എന്നാരോപിച്ച് വിശ്വസുന്ദരിക്കെതിരെ പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് ഒലിവിയ ഖേദപ്രകടനം നടത്തിയത്.

താജ്മഹലിന്റെ നോക്കിനടത്തിപ്പുകാരന്റെ പരാതിയിന്മേല്‍ 21 കാരിയായ അമേരിക്കന്‍ മോഡലിനെതിരെ പോലീസ് കേസെടുത്തിരുന്നു. ചെരുപ്പ് കമ്പനിയുടെ ഫോട്ടോഷൂട്ടിനും പരസ്യത്തിനും വേണ്ടി താജ്മഹലിനെ ഉപയോഗിച്ചു എന്നും ലോകാത്ഭുതങ്ങളില്‍ ഒന്നായ പ്രണയകുടീരത്തെ അപമാനിച്ചു എന്നുമാണ് കേസ്.

Olivia Culpo

താജ്മഹലിനെ ബാക്ക്ഗ്രൗണ്ടാക്കിയാണ് പരസ്യസംഘം ഒലിവിയയുടെ ചിത്രങ്ങള്‍ എടുത്തത്. ഒരു കാലില്‍ മാത്രം ചെരുപ്പിട്ടും മറ്റേ ചെരുപ്പ് കൈയ്യില്‍ പിടിച്ചുമായിരുന്നു മിസ് യൂണിവേഴ്‌സിന്റെ ഫോട്ടോഷൂട്ട്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഫാഷന്‍ ഡിസൈനര്‍ സഞ്ജന ജോനിനും സംഘത്തിനുമൊപ്പം ഒലിവിയ താജ്മഹലില്‍ എത്തിയത്.

സെന്‍ട്രല്‍ മാര്‍ബിള്‍ തടാകത്തിനടുത്തും മറ്റുമായിട്ടായിരുന്നു ഫോട്ടോഷൂട്ട്. പോലീസോ സുരക്ഷാ ഉദ്യോഗസ്ഥരോ ചിത്രീകരണം തടഞ്ഞില്ല എന്നും പരാതിയില്‍ പറയുന്നു. എയ്ഡ്‌സിനെതിരായ ബോധവത്ക്കരണം, സ്ത്രീ ശാക്തീകരണം എന്നിങ്ങനെയുള്ള ക്യാംപെയ്‌നുകളുടെ ഭാഗമായിട്ടാണ് ഒലിവിയ കള്‍പോ ഇന്ത്യയിലെത്തിയത്.

English summary
Miss Universe Olivia Culpo apologizes over Taj mahal photo shoot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X