ലോക സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കേണ്ട സുന്ദരിയെ കാണ്മാനില്ല
സാന്റ ബാര്‍ബറ(ഹോണ്ടുറാസ്): ലോക സൗന്ദര്യ മത്സരത്തില്‍ ഹോണ്ടുറാസിനെ പ്രതിനിധീകരിക്കേണ്ട പെണ്‍കുട്ടിയെ കാണാനില്ല. മത്സരത്തിനായി ലണ്ടനിലേക്ക് പറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് പെണ്‍കുട്ടി അപ്രത്യക്ഷയായത്.
മിസ് ഹോണ്ടുറാസ് ആയി തിരഞ്ഞെടുക്കപ്പെട്ട മറിയ ജോസ് അല്‍വറാഡോ എന്ന 19 കാരിയെയാണ് കാണാതായത്. ഒരു സുഹൃത്തിന്റെ ജന്മദിനാഘാഷങ്ങള്‍ക്ക് ശേഷം സഹോദരി സോഫിയക്കൊപ്പം കാറില്‍ കയറി പോയതാണ് മറിയ. നവംബര്‍ 13 നാണ് മറിയ അപ്രത്യക്ഷയായത്.

ഹോണ്ടുറാസില്‍ ആളുകളെ തട്ടിക്കൊണ്ടുപോകുന്നതും കൊല്ലുന്നതും ഒക്കെ നിത്യ സംഭവമാണ്. ആളുകള്‍ അപ്രത്യക്ഷമായി എന്ന് കേട്ടാല്‍ അത്ര പ്രാധാന്യം മാത്രമേ പോലീസും നല്‍കാറുള്ളൂ. എന്നാല്‍ ഇത്തവണത്തെ സ്ഥിതി അങ്ങനെയല്ല.
മിസ് ഹോണ്ടുറാസിനെയാണ് കാണാതായിരിക്കുന്നത്. അതും ലോക സൗന്ദര്യ മത്സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കേണ്ട പെണ്‍കുട്ടി. ഏറ്റവും മോശം പോലീസിങ്ങിന് പേര് കേട്ട രാജ്യങ്ങളില്‍ ഒന്നാണെങ്കിലും ഹോണ്ടുറാസിലെ പോലീസ് സടകുടഞ്ഞെഴുന്നേറ്റിട്ടുണ്ട്.
ഇതുവരെ നാല് പേരെ മറിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ ഒരാള്‍ മറിയക്കൊപ്പം കാണാതായ സഹോദരി സോഫിയയുടെ സഹോദരിയാണ്. പാര്‍ട്ടി നടന്ന ഹോട്ടലിന്റെ ഉടമയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലോകത്തെ ഏറ്റവും അരക്ഷിത നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാന്‍ പെഡ്രോ സുലയുടെ അടുത്ത് തന്നെയാണ് സാന്റ ബാര്‍ബറയും.












Click it and Unblock the Notifications