15 കാരിയെ ഗര്‍ഭിണിയാക്കിയത് ഫോണിലേയ്ക്ക് വന്ന ഒരൊറ്റ മിസ് കോള്‍ !
കൊളംബോ: ഒരു മിസ്‌കോള്‍ കൊണ്ട് ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാകുമോ? എന്തൊരു ചോദ്യം എന്ന് തോന്നുന്നുണ്ടാകും അല്ലേ. ജീവശാസ്ത്രപരമായി മിസ്‌കോള്‍ കൊണ്ട് ആരും ഗര്‍ഭിണിയായതായി കേട്ടിട്ടില്ല. പക്ഷേ ഒരു മിസ്‌കോളിന് പിറകേ പോയി ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കഥ ആഘോഷമാക്കുകയാണ് ശ്രീലങ്കന്‍ മാധ്യമങ്ങള്‍.
ഒരു വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയുടെ ഫോണിലേയ്ക്ക് പരിചയമില്ലാത്ത നമ്പരില്‍ നിന്നും മിസ് കോള്‍ വന്നത്. നമ്പരിലേയ്ക്ക് പെണ്‍കുട്ടി തിരികെ വിളിച്ചു. 28കാരാനായ യുവാവായിരുന്നു പെണ്‍കുട്ടിയുടെ ഫോണിലേയ്ക്ക് മിസ്‌കോള്‍ ചെയ്തത്. ഇയാളുമായി പെണ്‍കുട്ടി സൗഹൃദത്തിലായി. അധികം വൈകാതെ ഇരുവരും പ്രണയത്തിലായി. വീട്ടുകാരുടെ സമ്മതത്തോടെ യുവാവിനെ പെണ്‍കുട്ടി സ്വന്തം വീട്ടിലേയ്ക്ക് ക്ഷണിച്ചു.

ആറുമാസത്തിന് ശേഷം പെണ്‍കുട്ടിയെ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലാക്കി. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം ഡോക്ടര്‍മാരാണ് പറഞ്ഞത്. അധികം വൈകാതെ പെണ്‍കുട്ടി പ്രസവിച്ചു. പക്ഷേ കുഞ്ഞിന് ജീവനില്ലായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ യുവാവ് അറസ്റ്റിലായി.












Click it and Unblock the Notifications