ഇന്തോനേഷ്യന്‍ വിമാനവും തീവ്രവാദികള്‍ തട്ടിയെടുത്തോ...
ജക്കാര്‍ത്ത: കാണാതായ മലേഷ്യന്‍ വിമാനത്തെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. വിമാനത്തിലെ 239 യാത്രക്കാരും കൊല്ലപ്പെട്ടതായി മലേഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ബന്ധുക്കളെല്ലാം ഇപ്പോഴും പ്രതീക്ഷയിലാണ്. വിമാനം ഏതെങ്കിലും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതാകാമെന്നാണ് അവര്‍ കരുതുന്നത്.
ഇപ്പോള്‍ അപ്രത്യക്ഷമായ ഇന്തോനേഷ്യന്‍ വിമാനത്തെ കുറിച്ചും അത്തരം ചില സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട്. നിയന്ത്രണം വിട്ട് കടലില്‍ പതിച്ച വിമാനം ഇപ്പോള്‍ കടലിന്റെ അടിത്തട്ടിലെത്തിയിരിക്കാം എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതിന് തെളിവുകളൊന്നും തന്നെ നല്കാന് ഇവര്‍ക്ക് കഴിയുന്നും ഇല്ല.

മലേഷ്യന്‍ വിമാനം എംഎച്ച് 370ഉം കടലില്‍ തകര്‍ന്ന് വീണതാണെന്നാണ് ഇപ്പോഴും മലേഷ്യന്‍ സര്‍ക്കാര്‍ പറയുന്നത്. കടലില്‍ വീണെങ്കില്‍ അതിന്റെ ചെറിയ ഒരു അവശിഷ്ടമെങ്കിലും കിട്ടേണ്ടെ എന്ന ചോദ്യത്തിന് ഉത്തരമില്ല. അപ്പോള്‍ വിമാനം തീവ്രവാദികള്‍ തട്ടിയെടുത്തതു തന്നെയാകുമെന്ന് യാത്രക്കാരുടെ ബന്ധുക്കള്‍ ചിന്തിച്ചാല്‍ തെറ്റ് പറയാന്‍ പറ്റുമോ...?
മലേഷ്യന്‍ വിമാനം തീവ്രവാദികള്‍ തട്ടിയെടുത്തതാണെങ്കില്‍ അതിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളായിരിക്കും എന്നാണ് സംശയം ഉയര്‍ന്നത്. അഫ്ഗാനിസ്ഥാനേയും ഇറാനേയും ആയിരുന്നു ഇക്കാര്യത്തില്‍ സംശയിച്ചിരുന്നത്. താലിബാന്റേയും പാകിസ്താന്റേയും പങ്കിനെ കുറിച്ചും പല വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

ഇന്തോനേഷ്യ ഇസ്ലാമിക രാഷ്ട്രമാണ്. അതുകൊണ്ട് ഇസ്ലാമിക തീവ്രവാദികള്‍ വിമാനം തട്ടിയെടുക്കില്ലെന്ന് ഉറപ്പിച്ച് പറയാന്‍ ആര്‍ക്കും കഴിയില്ല. വിമാനത്തിലെ യാത്രക്കാര്‍ ഏറിയ പങ്കും ഇന്തോനേഷ്യക്കാര്‍ തന്നെ ആയിരുന്നു.
ഇന്തോനേഷ്യന്‍ സര്‍ക്കാരിന്റെ വൈദേശിക സ്നേഹത്തിനെതിരെ പലപ്പോഴും യുദ്ധഭീഷണിയുമായി രംഗത്ത് വന്നിട്ടുള്ളത് രാജ്യത്തിനകത്ത് നിന്ന് തന്നെയുള്ള തീവ്രവാദ സംഘങ്ങളായിരുന്നു. ഒരിക്കല്‍ അത് ജക്കാര്‍ത്ത സ്റ്റോക്ക് എക്സ്ചേഞ്ച് ബോംബിട്ട് തകര്‍ക്കുന്നതിലേക്ക് വരെ എത്തിയതാണ്.

പക്ഷേ മിക്കപ്പോഴും വിദേശ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ആഭ്യന്തര തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നത്. കാണാതായ വിമാനത്തില്‍ വിദേശികള്‍ അധികമില്ലെന്നതുതന്നെ വിമാനം തട്ടിയെടുത്തതായിരിക്കാമെന്നതിന്റെ സൂചനയാണെന്ന് ചിലര്‍ വിലയിരുത്തുന്നു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications