കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോനേഷ്യന്‍ വിമാനവും തീവ്രവാദികള്‍ തട്ടിയെടുത്തോ...

  • By Soorya Chandran
Google Oneindia Malayalam News

ജക്കാര്‍ത്ത: കാണാതായ മലേഷ്യന്‍ വിമാനത്തെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. വിമാനത്തിലെ 239 യാത്രക്കാരും കൊല്ലപ്പെട്ടതായി മലേഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ബന്ധുക്കളെല്ലാം ഇപ്പോഴും പ്രതീക്ഷയിലാണ്. വിമാനം ഏതെങ്കിലും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതാകാമെന്നാണ് അവര്‍ കരുതുന്നത്.

ഇപ്പോള്‍ അപ്രത്യക്ഷമായ ഇന്തോനേഷ്യന്‍ വിമാനത്തെ കുറിച്ചും അത്തരം ചില സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട്. നിയന്ത്രണം വിട്ട് കടലില്‍ പതിച്ച വിമാനം ഇപ്പോള്‍ കടലിന്റെ അടിത്തട്ടിലെത്തിയിരിക്കാം എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതിന് തെളിവുകളൊന്നും തന്നെ നല്‍കാന്‍ ഇവര്‍ക്ക് കഴിയുന്നും ഇല്ല.

AirAsia

മലേഷ്യന്‍ വിമാനം എംഎച്ച് 370ഉം കടലില്‍ തകര്‍ന്ന് വീണതാണെന്നാണ് ഇപ്പോഴും മലേഷ്യന്‍ സര്‍ക്കാര്‍ പറയുന്നത്. കടലില്‍ വീണെങ്കില്‍ അതിന്റെ ചെറിയ ഒരു അവശിഷ്ടമെങ്കിലും കിട്ടേണ്ടെ എന്ന ചോദ്യത്തിന് ഉത്തരമില്ല. അപ്പോള്‍ വിമാനം തീവ്രവാദികള്‍ തട്ടിയെടുത്തതു തന്നെയാകുമെന്ന് യാത്രക്കാരുടെ ബന്ധുക്കള്‍ ചിന്തിച്ചാല്‍ തെറ്റ് പറയാന്‍ പറ്റുമോ...?

മലേഷ്യന്‍ വിമാനം തീവ്രവാദികള്‍ തട്ടിയെടുത്തതാണെങ്കില്‍ അതിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളായിരിക്കും എന്നാണ് സംശയം ഉയര്‍ന്നത്. അഫ്ഗാനിസ്ഥാനേയും ഇറാനേയും ആയിരുന്നു ഇക്കാര്യത്തില്‍ സംശയിച്ചിരുന്നത്. താലിബാന്റേയും പാകിസ്താന്‍റേയും പങ്കിനെ കുറിച്ചും പല വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

Malasian Missing Flight

ഇന്തോനേഷ്യ ഇസ്ലാമിക രാഷ്ട്രമാണ്. അതുകൊണ്ട് ഇസ്ലാമിക തീവ്രവാദികള്‍ വിമാനം തട്ടിയെടുക്കില്ലെന്ന് ഉറപ്പിച്ച് പറയാന്‍ ആര്‍ക്കും കഴിയില്ല. വിമാനത്തിലെ യാത്രക്കാര്‍ ഏറിയ പങ്കും ഇന്തോനേഷ്യക്കാര്‍ തന്നെ ആയിരുന്നു.

ഇന്തോനേഷ്യന്‍ സര്‍ക്കാരിന്റെ വൈദേശിക സ്‌നേഹത്തിനെതിരെ പലപ്പോഴും യുദ്ധഭീഷണിയുമായി രംഗത്ത് വന്നിട്ടുള്ളത് രാജ്യത്തിനകത്ത് നിന്ന് തന്നെയുള്ള തീവ്രവാദ സംഘങ്ങളായിരുന്നു. ഒരിക്കല്‍ അത് ജക്കാര്‍ത്ത സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ബോംബിട്ട് തകര്‍ക്കുന്നതിലേക്ക് വരെ എത്തിയതാണ്.

MH370 Search

പക്ഷേ മിക്കപ്പോഴും വിദേശ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ആഭ്യന്തര തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നത്. കാണാതായ വിമാനത്തില്‍ വിദേശികള്‍ അധികമില്ലെന്നതുതന്നെ വിമാനം തട്ടിയെടുത്തതായിരിക്കാമെന്നതിന്റെ സൂചനയാണെന്ന് ചിലര്‍ വിലയിരുത്തുന്നു.

English summary
Missing AirAsia Flighr may be Kidnapped by terrorists- Speculations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X